1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓട്ടിസം ബാധിച്ച ഫിലിപ്പീന്‍സ് കുടിയേറ്റ ബാലന്റെ നാടുകടത്തല്‍, ആസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു
ഓട്ടിസം ബാധിച്ച ഫിലിപ്പീന്‍സ് കുടിയേറ്റ ബാലന്റെ നാടുകടത്തല്‍, ആസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ഓട്ടിസം ബാധിച്ച ഫിലിപ്പീന്‍സ് കുടിയേറ്റ ബാലന്റെ നാടുകടത്തലിനെതിരെ ആസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പത്തു വയസുകാരനായ തൈറോണ്‍ സെവില്ലയാണ് നികുതി ദായകര്‍ക്ക് ഒരു ബാധ്യതയാകുമെന്ന ന്യായത്തിന്റെ പേരില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. രണ്ടു വയസു പ്രായമുള്ളപ്പോള്‍ അമ്മയോടൊപ്പം ഫിലിപ്പീന്‍സില്‍ നിന്ന് നിയമപരമായി കുടിയേറിയതാണ് തൈറോണ്‍. തൈറോണിന്റെ അമ്മ ഇപ്പോള്‍ ക്യൂന്‍സ് ലാന്‍ഡ് ആശുപത്രിയില്‍ നഴ്‌സായി …
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇറാന്‍ റേഡിയോ
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇറാന്‍ റേഡിയോ
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇറാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലേയും ഇറാക്കിലേയും ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്ന ചുമതലയുള്ള സംഘടനയുടെ പരമോന്നത നേതാവാണ് ബാഗ്ദാദി. ഇതു സംബന്ധിച്ച് റേഡിയോ ഇറാന്റെ അറിയിപ്പ് ലഭിച്ചതായി ഓള്‍ ഇന്ത്യ റേഡിയോയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. മാര്‍ച്ച് 18 ന് …
ഇന്തോനേഷ്യയില്‍ പത്തു പേരുടെ ജീവന്‍ തുലാസില്‍, വധശിക്ഷക്കെതിരെ ബന്ധുക്കളുടെ പ്രതിഷേധം
ഇന്തോനേഷ്യയില്‍ പത്തു പേരുടെ ജീവന്‍ തുലാസില്‍, വധശിക്ഷക്കെതിരെ ബന്ധുക്കളുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ മയക്കുമരുന്നു കടത്തു കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പത്തുപേരുടെ ജീവന്‍ നീതിയുടെ തുലാസില്‍. വധശിക്ഷ ദിവസങ്ങള്‍ക്കകം നടപ്പാക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ ഓഫീസിന്റെ നിലപാട്. അതേസമയം വധശിക്ഷ കാത്തിരിക്കുന്നവരുടെ ബന്ധുക്കള്‍ പ്രതിക്കള്‍ക്ക് മാപ്പു നല്‍കണമെന്ന് ആവശ്യമായി രംഗത്തെത്തി. നേരത്തെ വധശിക്ഷ നടപ്പാക്കരുതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, വിവിധ ലോക നേതാക്കള്‍ …
നേപ്പാള്‍ ഭൂകമ്പം, മരണം 2,500 കവിഞ്ഞു. ഇന്നലെ മാത്രം 13 തുടര്‍ചലനങ്ങള്‍, ഒപ്പം കനത്ത മഴയും
നേപ്പാള്‍ ഭൂകമ്പം, മരണം 2,500 കവിഞ്ഞു. ഇന്നലെ മാത്രം 13 തുടര്‍ചലനങ്ങള്‍, ഒപ്പം കനത്ത മഴയും
സ്വന്തം ലേഖകന്‍: നേപ്പാളിനെ നിലമ്പരിശാക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,500 കവിഞ്ഞു. എകദേശം ആറായിരം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അവശിഷ്ടിങ്ങള്‍ക്കിടയില്‍ ഇനിയും ധാരാളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് സൂചന. ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ 66 ആയി ഉയര്‍ന്നു. ഇന്ത്യന്‍ വ്യോമസേന ദുരിതബാധിത പ്രദേശങ്ങളില്‍ സജീവമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇന്നലെ ആറു വ്യോമസേനാ വിമാനങ്ങളില്ലായി 1050 ഇന്ത്യക്കാരെ നേപ്പാള്‍ …
ഇന്ത്യയിലെ ഗോവധ നിരോധനം, കശാപ്പുകാര്‍ വിദേശ ജേഴ്‌സി പശുക്കളെ നോട്ടമിടുന്നു
ഇന്ത്യയിലെ ഗോവധ നിരോധനം, കശാപ്പുകാര്‍ വിദേശ ജേഴ്‌സി പശുക്കളെ നോട്ടമിടുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഗോവധ നിരോധനം മൂലം ഉപജീവന മാര്‍ഗം ഇല്ലാതായ ബീഫ് കച്ചവടക്കാരും കശാപ്പുകാരും വന്‍ പ്രതിസന്ധിലേക്ക് നീങ്ങുകയാണ്. ബദല്‍ സംവിധാനങ്ങള്‍ അന്വേഷിച്ചുള്ള പരക്കംപാച്ചിലിലാണ് ഈ രംഗത്ത് മേധാവിത്വമുള്ള മുസ്ലീം കച്ചവടക്കാര്‍. വിദേശ ജേഴ്‌സി പശുക്കളെ മാംസത്തിനായി കൊല്ലാനുള്ള അനുവാദം തേടാനുള്ള ഒരുക്കത്തിലാണ് ഇവര്‍. വിദേശ പശുക്കള്‍ ഇന്ത്യന്‍ പശുക്കളോളം വിശുദ്ധര്‍ അല്ലാത്തതിനാല്‍ രാജ്യത്തെ …
റഷ്യന്‍ ചാരന്മാര്‍ ബാരക് ഒബാമയുടെ ഇമെയിലുകള്‍ വായിക്കുന്നതായി റിപ്പോര്‍ട്ട്
റഷ്യന്‍ ചാരന്മാര്‍ ബാരക് ഒബാമയുടെ ഇമെയിലുകള്‍ വായിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിലെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞു കയറിയ റഷ്യന്‍ ഹാക്കര്‍മാര്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ ഇമെയിലുകള്‍ വായിക്കുന്നതായി റിപ്പോര്‍ട്ട്. ഇമെയില്‍ ചോര്‍ത്തിയ ഹാക്കര്‍മാര്‍ തന്ത്രപ്രധാനമായ പല വിവരങ്ങളും റഷ്യയിലെക്ക് കടത്തിയെന്ന് സംശയിക്കുന്നതായി ന്യൂയോര്‍ക് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രസിഡന്റിന്റെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് കരുതാനാവില്ലെന്ന് വൈറ്റ് ഹൗസ് പ്രതിനിധി …
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ ഖ്വയിദക്ക് അമേരിക്കയുടെ വക അവസാനത്തെ ആണി, ഉപനേതാവ് കൊല്ലപ്പെട്ടു
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ ഖ്വയിദക്ക് അമേരിക്കയുടെ വക അവസാനത്തെ ആണി, ഉപനേതാവ് കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയിദയുടെ തകര്‍ച്ചക്ക് അവസാനത്തെ ആണിയടിച്ചു കൊണ്ട് അമേരിക്ക നടത്തിയ വ്യോമാക്രണത്തില്‍ സംഘടയുടെ ഉപനേതാവ് അഹ്മദ് ഫാറൂഖ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കഴിഞ്ഞ ജനുവരി 15 നു പാക്കിസ്ഥാനിലെ ഷവാല്‍ താഴ്‌വരയില്‍ നടത്തിയ ആക്രമണത്തില്‍ ഫാറൂഖ് കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഉറപ്പായി. അമേരിക്കന്‍ സൈന്യം പൈലറ്റില്ലാ വിമാനമായ ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ …
നേപ്പാള്‍ ഭൂകമ്പം, മരണം 1,500 കവിഞ്ഞു, ഇന്ത്യന്‍ വ്യോമസേനയുടെ ഒഴിപ്പിക്കല്‍ തകൃതി
നേപ്പാള്‍ ഭൂകമ്പം, മരണം 1,500 കവിഞ്ഞു, ഇന്ത്യന്‍ വ്യോമസേനയുടെ ഒഴിപ്പിക്കല്‍ തകൃതി
സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരണം 1,500 കവിഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കഠ്മണ്ഡുവില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ലാം ജംഗിലാണ്. രാവിലെ 11:41 നു ഉണ്ടായ ഭൂകമ്പം ഒരു മിനിറ്റ് നീണ്ടുനിന്നു. ഇതിനു പിന്നാലെ, കഠ്മണ്ഡുവില്‍ നിന്ന് 1100 കിലോമീറ്റര്‍ അകലെയുള്ള ന്യൂഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലും ടിബറ്റിലും ബംഗ്ലദേശിലുമായി …
വത്തിക്കാനില്‍ അമേരിക്കന്‍ മോഡല്‍ ചാവേര്‍ ആക്രമണത്തിന് അല്‍ ഖ്വയിദ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍
വത്തിക്കാനില്‍ അമേരിക്കന്‍ മോഡല്‍ ചാവേര്‍ ആക്രമണത്തിന് അല്‍ ഖ്വയിദ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: വത്തിക്കാനില്‍ അമേരിക്കന്‍ മോഡല്‍ ചാവേര്‍ ആക്രമണത്തിന് അല്‍ ഖ്വയിദ പദ്ധതിയിട്ടതായി ഇറ്റാലിയന്‍ പോലീസിന്റെ വെളിപ്പെടുത്തല്‍. അല്‍ ഖ്വയ്ദ നിയന്ത്രണത്തിലുള്ള ഒരു സംഘം ഭീകരര്‍ അഞ്ചു വര്‍ഷം മുമ്പ് വത്തിക്കാനില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെങ്കിലും അവര്‍ പരാജയപ്പെട്ടെന്ന് പോലീസ് പറയുന്നു. 2009 ല്‍ നൂറോളം പേരുടെ മരണത്തിനിടയാക്കിയ പാകിസ്ഥാനിലെ സ്‌ഫോടനത്തിനു പിന്നിലും ഈ സംഘമാണെന്ന് സംശയിക്കുന്നതായി …
ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരെ ഇറക്കുമതി ചെയ്യാന്‍ അമേരിക്കയില്‍ പുതിയ നിയമത്തിന് നീക്കം
ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരെ ഇറക്കുമതി ചെയ്യാന്‍ അമേരിക്കയില്‍ പുതിയ നിയമത്തിന് നീക്കം
സ്വന്തം ലേഖകന്‍: ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമായ അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരെ ഇറക്കുമതി ചെയ്യാന്‍ പുതിയ നിയമത്തിന് നീക്കം. റിപ്പബ്ലിക്കനായ ടോം എമ്മര്‍, ഡെമോക്രാറ്റായ ഗ്രേസ് മെങ്ങ് എന്നിവരാണ് പുതിയ നിയമ ശുപാര്‍ശക്കു പിന്നില്‍. വെള്ളിയാഴ്ചയാണ് ഗ്രാഡ് ആക്ട് എന്നു പേരിട്ട നിയമം ഇരുവരും അവതരിപ്പിച്ചത്. അമേരിക്കന്‍ ആശുപത്രിയി സേവനമനുഷ്ഠിക്കാന്‍ അപേക്ഷിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ വിസാ …