1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2017

സ്വന്തം ലേഖകന്‍: രജനീകാന്ത് കന്നഡികനെന്ന് ആരോപിച്ച് സൂപ്പര്‍താരത്തിന്റെ വസതിക്കു മുന്നില്‍ തമിഴ് സംഘടനകളുടെ പ്രതിഷേധം, രജനീകാന്ത് ഉടന്‍ നരേന്ദ്ര മോദിയെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍. തീവ്ര തമിഴ് സംഘടനയായ തമിഴ് മുന്നേറ്റ പടയാണ് ചെന്നൈ പോയസ് ഗാര്‍ഡനിലെ രജിനിയുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയത്. സംഘടനാ നേതാവ് വീരലക്ഷ്മിയും മുപ്പത്തിയഞ്ചോളം പ്രവര്‍ത്തകരും താരത്തിന്റെ കോലം കത്തിച്ചു.

കന്നഡിഗനായ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് എതിരെയാണു പ്രതിഷേധം. സമരക്കാരുമായി ഉന്തും തള്ളുമുണ്ടായതിന് പിന്നാലെ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനെതിരെ മധുരയിലെ രജനി ആരാധകര്‍ രംഗത്തെത്തി. സൂപ്പര്‍സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനത്തെ തടയാന്‍ ആര്‍ക്കുമാകില്ലെന്ന് ആരാധകര്‍ പറ!ഞ്ഞു. തമിഴര്‍ മുന്നേറ്റ പട നേതാവ് വീരലക്ഷ്മിയുടെ കോലം കത്തിച്ചു.

കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ താരം രാഷ്ട്രീയ പ്രവേശനത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ് സൂപ്പര്‍താരം രജനീകാന്ത് ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍താരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ ശക്തമാക്കിയാണ് പുതിയ അഭ്യൂഹം പ്രചരിക്കുന്നത്. താരത്തെ ബിജെപിയിലേയക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.