സ്വന്തം ലേഖകൻ: ഹിമാചൽപ്രദേശിനെ ദുരിതത്തിലാഴ്ത്തിയ പേമാരിയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി 50-ലധികം പേർ മരിച്ചതായി ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനമായ ഷിംലയിലെ ദുരന്തങ്ങളിൽമാത്രം 14 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. വിശുദ്ധമാസമായ സവാനിലെ ചടങ്ങുകൾക്കായി ഭക്തജനത്തിരക്കുള്ളപ്പോഴാണ് ക്ഷേത്രകെട്ടിടം തകർന്നത്. സോളൻ …
സ്വന്തം ലേഖകൻ: ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം. ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സ് നേടുന്നവര്‍ക്ക് അതേവിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം. പക്ഷേ, ഓട്ടോമാറ്റിക് …
സ്വന്തം ലേഖകൻ: അധികം വൈകാതെ തന്നെ ഇന്ത്യ 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്നാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുന്നതിന് പുറമേ, ആഗോളതലത്തില്‍തന്നെ ഏറ്റവും കുറഞ്ഞ തുകയില്‍ ഡേറ്റാ പ്ലാനുകള്‍ നല്‍കുന്ന രാജ്യമായി ഇന്ത്യമാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 6ജി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ ഇന്ത്യ 5ജിയില്‍നിന്ന് …
സ്വന്തം ലേഖകൻ: രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി.രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സമാധാനം നിലനില്‍ക്കുന്നുണ്ടെന്നും സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 77മത് സ്വാതന്ത്ര്യദിന ആഘോഷവേളയില്‍ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ …
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവ്. രാവിലെ വ്യാപാരം ആരംഭിച്ച ഉടനെ ഡോളറിനെതിരെ മൂല്യം 83ന് താഴെയെത്തി. യുഎസ് കടപ്പത്ര ആദായത്തിലെ വര്‍ധനവും ഡോളര്‍ സൂചികയുടെ കുതിപ്പുമാണ് മൂല്യത്തെ ബാധിച്ചത്. 2022 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് രൂപയുടെ മൂല്യം 83 നിലവാരത്തിന് താഴെയെത്തുന്നത്. മറ്റ് കറന്‍സികളുമായുള്ള അമേരിക്കന്‍ കറന്‍സിയുടെ കരുത്ത് വിലയിരുത്തുന്ന ഡോളര്‍ സൂചിക …
സ്വന്തം ലേഖകൻ: ഇലോണ്‍ മസ്‌കും സക്കര്‍ബര്‍ഗും തമ്മില്‍ കേജ് ഫൈറ്റ് നടക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ഇപ്പോളും ഉറപ്പൊന്നുമില്ല. നേരത്തെ ഇറ്റലിയിലെ കൊളോസിയത്തില്‍ വെച്ച് ഇരുവരും തമ്മിലുള്ള ഏറ്റമുട്ടല്‍ സംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു വാര്‍ത്ത. കേജ് ഫൈറ്റ് ഇലോണ്‍ മസ്‌ക് കാര്യമായെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹവുമായുള്ള ഏറ്റുമുട്ടലില്‍ നിന്ന് പിന്‍മാറുകയാണെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യയിലും റഷ്യയിലുമുള്ള വിനോദസഞ്ചാരികൾക്ക് വീസയില്ലാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കാൻ റഷ്യ. ഇത് സംബന്ധിച്ച് ഇന്ത്യയ്ക്ക് മുന്നിൽ നിർദേശം സമർപ്പിച്ചതായി റഷ്യൻ സാമ്പത്തിക വികസന മന്ത്രി മാക്‌സിം റെഷെത്‌നിക്കോവ് പറഞ്ഞു. അഞ്ച് പേരടങ്ങുന്ന സംഘത്തിനാണ് വീസയില്ലാതെ യാത്രാനുമതി നൽകുന്നത്. ചൈനയുമായി സമാനമായ ഒരു പദ്ധതി മോസ്കോ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും റെഷെത്‌നിക്കോവ് പറഞ്ഞു. …
സ്വന്തം ലേഖകൻ: പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തേക്കാണ് കരാറെന്നാണ് വിവരം. 160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച് ക്ലബ്ബ് ഇന്ന് വൈദ്യപരിശോധന നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിഎസ്ജിമായുള്ള ആറ് വര്‍ഷത്തെ ബന്ധം അവസാനിച്ചാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം പാരിസിനോട് വിടപറയാനൊരുങ്ങുന്നത്. 2017ല്‍ ലോക …
സ്വന്തം ലേഖകൻ: വെറും മൂന്ന് മിനിറ്റ്, 15000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി അമേരിക്കൻ എയർലൈൻസ് വിമാനം. ശ്വാസമെടുക്കാൻ പാടുപെട്ട് അലറിവിളിച്ച് യാത്രക്കാർ. നോർത്ത് കരോലിനയിൽ നിന്ന് ഫ്ലോറിഡയിലേക്ക് പറന്ന എഎ 5916 വിമാനമാണ് കൂപ്പുകുത്തിയതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് വിമാനം കൂപ്പുകുത്തിയതെന്നും ഉടൻ തന്നെ ആവശ്യമായ …
സ്വന്തം ലേഖകൻ: ഒമാനിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിന് ധനസഹായം നൽകുന്ന സംഘങ്ങളെ പ്രതിരോധിക്കുന്നതിനുമായുള്ള നിയമം കർശനമാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കള്ളപ്പണ ലോബികളെ നിയന്ത്രിക്കുന്നതിലൂടെ സുതാര്യമായ ബിസിനസ്-സാമ്പത്തിക അന്തരീക്ഷമാണ് ഒമാൻ അധികൃതർ ലക്ഷ്യം വെക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ഫണ്ടിങ്ങിനുമെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര നിലവാരം …