സ്വന്തം ലേഖകൻ: ബഹ്റൈനിലെ ഇന്ത്യക്കാർ പാസ്പോർട്ട്, എംബസി ആവശ്യങ്ങൾ ഇനിമുതൽ EoIBh CONNECT ആപ്പ് മുഖേന ബുക്ക് ചെയ്യണം. ഇന്ത്യൻ എംബസിയുടെ ആപ്ലിക്കേഷൻ ആയ EoIBh CONNECTപ്ലേ സ്റ്റോറിൽനിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. അറ്റസ്റ്റേഷൻ സർട്ടിഫിക്കറ്റ്, ബർത്ത്/ ഡെത്ത് സർട്ടിഫിക്കറ്റ്, ഇ-മൈഗ്രേറ്റ്, വെൽഫയർ ഇഷ്യൂസ്, മിസലേനിയസ് സർട്ടിഫിക്കറ്റ്സ്, കോൺസുലാർ ഓഫീസറെ കാണാനുള്ള അപ്പോയിൻമെന്റുകൾ, …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദിനാറും, പത്ത് കിലോക്ക് ആറു ദീനാറും, 15 കിലോക്ക് 12 ദീനാറുമാണ് ഈടാക്കുക. അധിക …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ ഏറ്റവും ജീവിത ചെലവേറിയ നഗരമായി മുംബൈ. പ്രശസ്ത പ്രോപ്പർട്ടി കൺസൾട്ടന്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ റിപ്പോർട് പ്രകാരമാണ് മുംബൈ ഈ സ്ഥാനത്തെത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 32 നഗരങ്ങളെ വിലയിരുത്തിയപ്പോൾ മുംബൈ രണ്ടാംസ്ഥാനത്താണുള്ളത്. കുറഞ്ഞ വിലയിൽ താമസ സൗകര്യം ലഭ്യമാവുന്നതിനെ ആശ്രയിച്ചുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നൈറ്റ് ഫ്രാങ്ക് റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്. ഗുജറാത്തിലെ ഏറ്റവും …
സ്വന്തം ലേഖകൻ: സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ ചേര്‍ന്ന ബ്രസീലിയന്‍ താരം നെയ്മര്‍ സൗദി അറേബ്യയിലെത്തി. വന്‍ സ്വീകരണമാണ് സൗദിയിലെത്തിയ ബ്രസീലിയന്‍ താരം നെയ്മറിന് റിയാദ് വിമാനത്താവളത്തില്‍ ലഭിച്ചത്. വെള്ളിയാഴ്ച രാത്രി റിയാദില്‍ വിമാനമിറങ്ങിയപ്പോള്‍ നിരവധി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. രണ്ട് വര്‍ഷത്തെ കരാറില്‍ ഏകദേശം 98.24 മില്യണ്‍ ഡോളറിനാണ് നെയ്മര്‍ ഹിലാലില്‍ ചേര്‍ന്നതെന്നാണ് …
സ്വന്തം ലേഖകൻ: വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമങ്ങളില്‍ കാതലായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ കുവൈത്ത് ഒരുങ്ങുന്നു. കുവൈത്ത് പുരുഷന്‍ വിവാഹമോചനം ചെയ്താല്‍ വിദേശി വനിതയ്ക്ക് കുവൈത്ത് പൗരത്വം നഷ്ടപ്പെടുമെന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. വിവാഹ മോചിത യഥാര്‍ത്ഥ പൗരത്വത്തിലേക്ക് മടങ്ങണമെന്ന് വിദേശികള്‍ക്കുള്ള പൗരത്വ നിയമത്തിലെ ഭേദഗതി നിര്‍ദേശിക്കുന്നു. ഇതു സംബന്ധിച്ച ഉന്നതസമിതികള്‍, ആഭ്യന്തര മന്ത്രാലയം, ഫത്‌വ …
സ്വന്തം ലേഖകൻ: ഡോളർ ശക്തി പ്രാപിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. കുവൈത്ത് ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ മികച്ച റേറ്റാണ് നിലവിൽ രേഖപ്പെടുത്തുന്നത്. നിലവില്‍ ഒരു കുവൈത്ത് ദിനാറിന് 269 രൂപക്ക് മുകളിലാണ് വിനിമയ നിരക്ക്. അടുത്തിടെ ലഭിച്ച ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ പ്രവണത അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് ധനവിനിമയ …
സ്വന്തം ലേഖകൻ: 2024-ലെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി കരുക്കള്‍ നീക്കുന്ന എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ വിവേക് രാമസ്വാമിയെ പ്രശംസിച്ച് ഇലോണ്‍ മസ്‌ക്. കേരളത്തില്‍ വേരുകളുള്ള സംരംഭകന്‍ കൂടിയായ വിവേക് രാമസ്വാമിയുമായി ഫോക്‌സ് ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ്‍ നടത്തിയ അഭിമുഖം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച മസ്‌ക് ഏറെ പ്രതീക്ഷ നല്‍കുന്ന സ്ഥാനാര്‍ഥിയാണ് വിവേക് എന്ന് കുറിച്ചു. …
സ്വന്തം ലേഖകൻ: ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാന്‍ വാഹനരേഖകളില്‍ ഇനി ആധാര്‍രേഖകളിലുള്ള മൊബൈല്‍നമ്പര്‍മാത്രമേ ഉള്‍പ്പെടുത്തൂ. വാഹനത്തിന്റെ രജിസ്ട്രേഷന്‍ രേഖകളോ പകര്‍പ്പോ കൈവശമുള്ള ആര്‍ക്കും ഏതു മൊബൈല്‍നമ്പറും രജിസ്റ്റര്‍ചെയ്യാന്‍ കഴിയുമായിരുന്നു. ഉടമസ്ഥാവകാശ കൈമാറ്റമുള്‍പ്പെടെയുള്ള അപേക്ഷകളില്‍ ഒറ്റത്തവണ പാസ്വേഡ് ഈ മൊബൈല്‍നമ്പറിലേക്ക് ലഭിക്കും. ഇതുപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കാനും കഴിയും. മൊബൈല്‍നമ്പര്‍ ഉള്‍ക്കൊള്ളിക്കുന്നതിന് മൂന്നുകോളങ്ങള്‍ പുതിയതായി വാഹന്‍ സോഫ്റ്റ്വേറില്‍ …
സ്വന്തം ലേഖകൻ: ലോകം കണ്ണുംനട്ടു കാത്തിരിക്കുന്നു. ആരാകും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമിറങ്ങുക? ഇന്ത്യയുടെ അഭിമാനചാന്ദ്രദൗത്യം ചന്ദ്രയാൻ-മൂന്നോ റഷ്യ അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ലക്ഷ്യമിട്ടു വിക്ഷേപിച്ച ലൂണ-ഇരുപത്തിയഞ്ചോ? ബഹിരാകാശത്തെ ഏറ്റവും പുതിയ മത്സരത്തിനു ചൂടേറി, ആ ചോദ്യത്തിന് ഉത്തരമറിയാൻ ഇനി ദിവസങ്ങൾമാത്രം. ചന്ദ്രയാനാണ് ആദ്യം വിക്ഷേപിച്ചത്; കഴിഞ്ഞ ജൂലായ് 14-ന്. ഓഗസ്റ്റ് അഞ്ചിന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. …
സ്വന്തം ലേഖകൻ: 271 യാത്രക്കാരുമായി പറന്ന വിമാനത്തിന്‍റെ പൈലറ്റ് ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മയാമിയിൽ നിന്ന് ചിലിയിലേക്ക് പോയ വിമാനത്തിലെ പൈലറ്റ് ഇവാൻ അൻഡൗർ ആണ് മരിച്ചത്. 25 വർഷത്തിലധികമായി വിമാനം പറത്തുന്ന മുതിർന്ന പൈലറ്റാണ് ഇദ്ദേഹം. ഞായർ രാത്രി 11ഓടെ ഇവാന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. വിമാനം പനാമയിലെ ടോകുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി …