സ്വന്തം ലേഖകൻ: കുവെെറ്റിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്മെന്റിന് ഇടനിലക്കാരെ വേണ്ടെന്ന് വ്യക്തമാക്കി കുവെെറ്റ് ആരോഗ്യ മന്ത്രാലയം. 2018 മുതൽ നഴ്‌സിങ് ജീവനക്കാരെ നിയമിക്കുന്നതിന് ഇടനിലക്കാരായ കമ്പനികളുമായി ഒരു ധാരണയിലും എത്തിയിട്ടില്ലെന്നാണ് കുവെെറ്റ് മന്ത്രാലയം വ്യക്തിമാക്കി. ഏത് രാജ്യത്ത് നിന്നാണ് ജോലിക്കായി വരുന്നതിന് അവിടെയുള്ള സർക്കാർ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രത്തിലൂടെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. റിക്രൂട്ട്മെന്റ് പൂർത്തിയാക്കുന്നതും ഇതിലൂടെയാണ്. ചില ഏഷ്യൻ …
സ്വന്തം ലേഖകൻ: ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ലോകചാമ്പ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനോട് അടിയറവ് പറയേണ്ടിവന്നെങ്കിലും 140 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ അഭിമാനമുയര്‍ത്തിയാണ് 18-കാരന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ മടങ്ങുന്നത്. വ്യാഴാഴ്ച അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ടൈ ബ്രേക്കറിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ഫിഡെയുടെ ചെസ് …
സ്വന്തം ലേഖകൻ: സ്പാനിഷ് ഫുട്ബോൾ മേധാവി ലൂയിസ് റൂബിയാലെസ് സ്ഥാനമൊഴിയും. വനിതാ ലോകകപ്പ് ഫൈനലിന് ശേഷം സ്പെയിൻ താരത്തെ ബലമായി ചുംബിച്ച നടപടി വലിയ വിവാദമായതോടെയാണ് രാജി. 46 കാരനായ റൂബിയാലെസ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ (ആർഎഫ്ഇഎഫ്) പ്രസിഡന്റ് സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച സിഡ്നിയിൽ നടന്ന വനിതാ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ …
സ്വന്തം ലേഖകൻ: 69-ാമത് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘റോക്കട്രി: ദ നമ്പി എഫക്ട്’ ആണ് മികച്ച ഫീച്ചര്‍ സിനിമ. നടന്‍ ആര്‍. മാധവന്‍ സംവിധാനം ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന വേഷത്തിലെത്തിയത്. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്‍. മറാത്തി ചിത്രം ‘ഗോദാവരി’യ്ക്കാണ് …
സ്വന്തം ലേഖകൻ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിനും മോസ്‌കോയ്ക്കും ഇടയിലായാണ് അപകടം നടന്നതെന്ന് റഷ്യ വ്യക്തമാക്കി. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് പുതിന്റെ വിശ്വസ്തനും വ്യവസായിയുമായ …
സ്വന്തം ലേഖകൻ: ബ്രിക്‌സ് കൂട്ടായ്മയിലേക്ക് മുഴുവന്‍ സമയ അംഗങ്ങളാകാന്‍ ആറു രാജ്യങ്ങള്‍ക്ക് ക്ഷണം. സൗദി അറേബ്യ, യുഎഇ, അര്‍ജന്റീന, ഇറാന്‍, എത്യോപ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ ബ്രിക്‌സിന്റെ ഭാഗമാകുമെന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ അറിയിച്ചു. ബ്രിക്‌സ് വാര്‍ഷിക ഉച്ചകോടിയിലാണ് കൂട്ടായ്മ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടായത്. ബ്രിക്‌സിലേക്ക് …
സ്വന്തം ലേഖകൻ: ചന്ദ്രയാൻ മൂന്നിനുപിന്നാലെ മറ്റു സുപ്രധാന ദൗത്യങ്ങൾക്കായും തയ്യാറെടുക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) ഗഗൻയാൻ, മംഗൾയാൻ രണ്ട്, മൂന്ന്, ആദിത്യ എൽ 1, ശുക്രയാൻ എന്നിവ ശാസ്ത്രരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന ദൗത്യങ്ങളാണ്. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തരദൗത്യമായിരുന്ന മാർസ് ഓർബിറ്റർ മിഷൻ അഥവാ മംഗൾയാന്റെ കണ്ടെത്തലുകൾക്ക് ലോകം അംഗീകാരം നൽകി. ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം …
സ്വന്തം ലേഖകൻ: വിക്രം ലാന്‍ഡറില്‍നിന്ന് റോവര്‍ പ്രഗ്യാന്‍ ചന്ദ്രോപരിതലത്തിൽ ഇങ്ങിയതോടെ ഇന്ത്യയുടെ മായാമുദ്ര ചന്ദ്രനിൽ പതിഞ്ഞു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍-3 പേടകമിറങ്ങിയതിന് ഏതാനും മണിക്കൂറുകൾക്കും ശേഷം, അര്‍ധരാത്രി ഒരു മണിയോടുകൂടിയാണ് ലാന്‍ഡറില്‍നിന്ന് റാംപിലൂടെ റോവര്‍ പുറത്തിറങ്ങിയത്. വിക്രം ലാന്‍ഡര്‍ നിലം തൊട്ടതിനേത്തുടർന്നുള്ള പൊടിപടലങ്ങള്‍ അടങ്ങിയശേഷമാണ് റോവര്‍ ലാൻഡറിൽനിന്ന് പുറത്തെത്തിയത്. പൊടി അടങ്ങുന്നതിനുമുന്‍പ് റോവര്‍ പുറത്തിറക്കിയാല്‍ …
സ്വന്തം ലേഖകൻ: അപകടകരമാം വിധത്തിൽ രണ്ടുവിമാനങ്ങൾ ഒരേ റൺവേയിൽ. വിമാനങ്ങൾക്കിടയിൽ 1.8 കിലോമീറ്റർ മാത്രം അകലം. അപകടം ശ്രദ്ധയിൽപ്പെട്ട വനിതാപൈലറ്റ് ഞൊടിയിടയിൽ ജാഗ്രതാ മുന്നറിയിപ്പു നൽകി. തുടർന്നുണ്ടായ അടിയന്തര ഇടപെടൽ ദുരന്തം കഷ്ടിച്ച് ഒഴിവാക്കി. രണ്ടു വിമാനങ്ങളിലുമായുണ്ടായിരുന്ന മുന്നൂറോളം യാത്രക്കാർക്ക് ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസം. ബുധനാഴ്ച രാവിലെയാണ് ഡൽഹി വിമാനത്താവളത്തിൽ വിസ്താര എയർലൈൻസിന്റെ രണ്ടു വിമാനങ്ങൾ …
സ്വന്തം ലേഖകൻ: കുവൈത്തിൽനിന്ന് വിദേശികൾ രാജ്യം വിടുന്നതിനു മുൻപ് ജല–വൈദ്യുതി ബിൽ കുടിശിക കൂടി തീർക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഗതാഗത പിഴ തീർത്തവർക്കാണ് രാജ്യം വിടാനാകുകയെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ നിർദേശം. മറ്റു സർക്കാർ ഏജൻസികളിലും നിയമം ബാധകമാക്കും. ടെലികമ്യൂണിക്കേഷൻ, ആരോഗ്യം, നീതിന്യായം, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ തുടങ്ങി ഏതെങ്കിലും …