സ്വന്തം ലേഖകൻ: റഷ്യയിൽ വാഗ്നർഗ്രൂപ്പ് നടത്തിയ കലാപത്തിനുപിന്നിൽ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ കൈകളുണ്ടെന്ന് അഭ്യൂഹം. തന്റെ ആധിപത്യത്തെ ചോദ്യംചെയ്യുന്ന സേനാമേധാവികളെ ലക്ഷ്യമിട്ട് വാഗ്നറിനെ പുതിൻ കളത്തിലിറക്കിയെന്നാണ് വാദം. പ്രതിരോധമന്ത്രി സെർഗെയി ഷൊയിഗുവിനെയും സേനാമേധാവി വലേറി ഗെരാസിമോവിനെയുമാണ് വാഗ്നർതലവൻ യെവ്ഗെനി പ്രിഗോഷിൻ ലക്ഷ്യമിട്ടത്. ഷൊയിഗുവിനെ പുറത്താക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ബഹ്‌മുതിൽ വാഗ്നർസേനയ്ക്കുനേരെ മിസൈലാക്രമണം നടത്തിയത് സൈന്യമാണെന്ന് ആരോപിച്ചായിരുന്നു …
സ്വന്തം ലേഖകൻ: 2,000 രൂപ നോട്ടുകൾ പിൻവലിച്ച് ഒരു മാസത്തിനുള്ളിൽ മൊത്തം നോട്ടുകളുടെ 70 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 3.62 ലക്ഷം കോടി രൂപയുടെ മൊത്തം നോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗവും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. 2000 രൂപ നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2023 മാർച്ച് …
സ്വന്തം ലേഖകൻ: ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അതിക്രമമുണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോൾ എന്നറിയപ്പെടുന്നത്. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് നമ്മുടെ സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ …
സ്വന്തം ലേഖകൻ: പുട്ടിൻ ഭരണകൂടത്തിനെതിരെ വിമത നീക്കം നടത്തി പിന്‍വാങ്ങിയ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ മേധാവി യെവ്‌ജെനി പ്രിഗോസിന്‍ റഷ്യ വിടുന്നു. ഉടമ്പടിയുടെ ഭാഗമായി അയല്‍രാജ്യമായ ബെലാറൂസിലേക്ക് പ്രിഗോസിന്‍ മാറുമെന്നാണ് റഷ്യന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സായുധകലാപ ശ്രമം നടത്തിയ പ്രിഗോസിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. വാഗ്നര്‍ സേനാ അംഗങ്ങള്‍ ബെലാറൂസിലേക്ക് മാറുമോ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈജിപ്തിന്റെ ആദരം. ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ദ നൈല്‍’ പുരസ്‌കാരം നരേന്ദ്ര മോദിക്ക് നല്‍കി ആദരിച്ചത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അല്‍ സിസി മോദിക്ക് പുരസ്‌കാരം സമ്മാനിച്ചു. ഉഭയകക്ഷി കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായാണ് ആദരിക്കല്‍ ചടങ്ങ്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരു നേതാക്കളും ഇന്ത്യ-ഈജിപ്ത് …
സ്വന്തം ലേഖകൻ: ചരിത്രത്തിലെ ഏറ്റവും വിശാലവും വൈവിധ്യപൂർണ്ണവുമായ രാജ്യാന്തര ബഹിരാകാശ പര്യവേക്ഷണ പരിപാടിയായ ആര്‍ട്ടിമിസ് പദ്ധതിയിൽ ഭാഗമായി ഇന്ത്യയും. 2025-ൽ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും അയയ്ക്കുന്നത് ഉൾപ്പെടുന്ന ആർട്ടെമിസ് പ്രോഗ്രാമിന് നാസ നേതൃത്വം നൽകുമ്പോൾ ആര്‍ട്ടിമിസ് കരാറില്‍ ഒപ്പുവച്ച ഇരുപത്തിയേഴാമെത്തെ രാജ്യമായി മാറി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അടുത്തവര്‍ഷം നാസയുടേയും ഐഎസ്ആര്‍ഒയുടേയും …
സ്വന്തം ലേഖകൻ: വിമാനപകടത്തെ തുടർന്ന് ആമസോൺ വനത്തിൽ കുടുങ്ങിയ കുട്ടികളെ കണ്ടെത്താൻ സഹായിച്ച കൊളംബിയൻ സൈന്യത്തിന്റെ നായ വിൽസൺ ഇപ്പോഴും കാണാമറയത്ത്. കുട്ടികള്‍ രക്ഷപ്പെട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും കൊളംബിയൻ സൈന്യം ‘ഓപറേഷൻ ഹോപ്’ അവസാനിപ്പിക്കാൻ തയാറായിട്ടില്ല. കുട്ടികളെ കണ്ടെത്താനായി ആരംഭിച്ച ദൗത്യം ഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട ‘ഹീറോ’യ്ക്കായി തുടരുകയാണ്. 70 സൈനികരാണ് വനത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. വിൽസൺ …
സ്വന്തം ലേഖകൻ: വിമാന യാത്രക്കാർക്ക് അവരുടെ ഐഡികളും യാത്രാ രേഖകളും സംരക്ഷിക്കാൻ കഴിയുന്ന വികേന്ദ്രീകൃത മൊബൈൽ അധിഷ്‌ഠിത ഐഡി സ്റ്റോറേജ് പ്ലാറ്റ്‌ഫോമായ ഡിജി യാത്ര ആപ്പിലെ റജിസ്‌ട്രേഷൻ ഈ ആഴ്‌ച ഒരു ദശലക്ഷം കടന്നു. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്രാനുഭവം നൽകാനാണ് ഡിജി യാത്ര ആരംഭിച്ചത്. യാത്രക്കാർക്ക് അവരുടെ വിശദാംശങ്ങൾ ആപ്പുമായി പങ്കുവെച്ചിട്ടുണ്ടെങ്കിൽ നീണ്ട സുരക്ഷാ …
സ്വന്തം ലേഖകൻ: വിദേശ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ലഘൂകരിച്ചു. നിലവിലെ തുല്യതാ (ഇക്വലൻസി) സർട്ടിഫിക്കറ്റിനു പകരം യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് റെക്കഗ്നിഷൻ സംവിധാനമാണ് ഏർപ്പെടുത്തിയത്. ഇതനുസരിച്ച് എളുപ്പത്തിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നവർക്ക് വിദ്യാഭ്യാസം തുടരാനോ ജോലിക്ക് അപേക്ഷിക്കാനോ സാധിക്കും. വിശദ പഠനങ്ങൾക്കു ശേഷമാണ് പുതിയ സംവിധാനം നടപ്പാക്കിയത്. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് നിലവിലുണ്ടായിരുന്ന കാലതാമസവും …
സ്വന്തം ലേഖകൻ: വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിന് ട്രാവൽ ക്ലിനിക് സേവനങ്ങൾ വ്യാപിപ്പിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ (സിഡിസി). ചികിത്സ തേടുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് സേവനങ്ങൾ വ്യാപിപ്പിച്ചത്. ആഴ്ചയിൽ 5 ദിവസവും 5 ക്ലിനിക്കുകൾ വീതം തുറക്കും. രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 …