1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സാധ്യമാകുന്നത്ര വേഗത്തിൽ ടെസ്‌ല ഇന്ത്യയിലെത്തും! മോദി യുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മസ്‌ക്
സാധ്യമാകുന്നത്ര വേഗത്തിൽ ടെസ്‌ല ഇന്ത്യയിലെത്തും! മോദി യുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മസ്‌ക്
സ്വന്തം ലേഖകൻ: അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല മേധാവി ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടന്നത് വിശിഷ്ടമായ കൂടിക്കാഴ്ചയാമെന്നും മസ്‌ക് പറഞ്ഞു. നരേന്ദ്ര മോദിയെ തനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം മുന്‍പ് തന്റെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. നേരത്തെ അറിയുന്ന വ്യക്തിയാണ് …
ടൈറ്റാനിക്ക് കാണാൻ പോയ ടൈറ്റൻ മുങ്ങിക്കപ്പൽ കണ്ടെ ത്താൻ തീവ്രശ്രമം; ജീവശ്വാസം ഏതാനും മണിക്കൂറുകൾ മാത്രം
ടൈറ്റാനിക്ക് കാണാൻ പോയ ടൈറ്റൻ മുങ്ങിക്കപ്പൽ കണ്ടെ ത്താൻ തീവ്രശ്രമം; ജീവശ്വാസം ഏതാനും മണിക്കൂറുകൾ മാത്രം
സ്വന്തം ലേക്ഖകൻ: അറ്റ്ലാന്റിക്കിൽ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തെ തിരയുന്നതിനായി അസാധാരാണ രക്ഷാദൗത്യത്തിൽ ലോകം. സാധ്യമായ എല്ലാ മാർഗങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് രാജ്യങ്ങൾ. ടൈറ്റന്റെ കവചത്തിൽ വിള്ളലുകളൊന്നും ജീവശ്വാസം ഏതാനും മണിക്കൂറുകൾ അവശേഷിച്ചിട്ടുണ്ടാകാമെന്നു കോസ്റ്റ് ഗാർഡ്. അതിനാൽത്തന്നെ സമയത്തിനോടുള്ള പോരാട്ടത്തിലാണ് രക്ഷാപ്രവർത്തകർ. 10000 മൈൽ ദൂരം ചുറ്റും തിരഞ്ഞെങ്കിലും ടൈറ്റനെക്കുറിച്ചുള്ള വിവരങ്ങളൊന്നും …
യോഗാദിനം ആചരിച്ച് ലോകം; യുഎന്‍ ആസ്ഥാനത്തില്‍ പ്രധാനമന്ത്രി യോഗ അവതരിപ്പിക്കും
യോഗാദിനം ആചരിച്ച് ലോകം; യുഎന്‍ ആസ്ഥാനത്തില്‍ പ്രധാനമന്ത്രി യോഗ അവതരിപ്പിക്കും
സ്വന്തം ലേഖകൻ: ഇന്ന് ഒമ്പതാം അന്താരാഷ്ട്ര യോഗ ദിനമാണ്. യോഗ പരിശീലിക്കുന്നതിന്റെ വിവിധ നേട്ടങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുള്ള ഒരു ആഗോള വേദിയായാണ് ഈ ദിനം ആചരിക്കുന്നത്. 2014 സെപ്റ്റംബറില്‍ യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാനുള്ള ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ഈ വര്‍ഷം ആഗോള യോഗാദിനാചരണത്തിന് പ്രധാനമന്ത്രി …
ജീവിത ചെലവ് പ്രതിസന്ധി: ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വൈദികര്‍
ജീവിത ചെലവ് പ്രതിസന്ധി: ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വൈദികര്‍
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഉയര്‍ന്ന ജീവിത ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ ചരിത്രത്തില്‍ ആദ്യമായി ശമ്പള വര്‍ധവ് ആവശ്യപ്പെട്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികര്‍. 500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ശമ്പള വര്‍ധനവ് ആവശ്യപ്പെടാന്‍ വൈദികര്‍ നിര്‍ബന്ധിതരാവുന്നത്. 2024 ഏപ്രില്‍ മുതല്‍ വൈദികര്‍ക്ക് ലഭിക്കുന്ന സ്‌റ്റൈപ്പന്‍ഡില്‍ 9.5ശതമാനം വര്‍ദ്ധനവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ 2,000-ലധികം വൈദികരെയും …
മോദിയുടെ യുഎസ് സന്ദർശനം നയതന്ത്ര, പ്രതിരോധ, വാണിജ്യ മേഖലകൾക്ക് നിർണായകം; മസ്കുമായും ചർച്ച
മോദിയുടെ യുഎസ് സന്ദർശനം നയതന്ത്ര, പ്രതിരോധ, വാണിജ്യ മേഖലകൾക്ക് നിർണായകം; മസ്കുമായും ചർച്ച
സ്വന്തം ലേഖകൻ: ഇന്ത്യ- യുഎസ് നയതന്ത്രത്തിലും പ്രതിരോധ പങ്കാളിത്തത്തിലും വ്യാപാര നയത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഒന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കും യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യാനുമാണ് മോദിയുടെ ഔദ്യോഗിക സന്ദർശനം. രണ്ടാം തവണ പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള അവസാന സന്ദർശനമെന്ന പ്രത്യേകത നിലനിൽക്കെ, …
കടം കയറി മുടിഞ്ഞു! കറാച്ചി തുറമുഖം യുഎഇക്ക് കൈമാറാൻ പാക്കിസ്ഥാൻ
കടം കയറി മുടിഞ്ഞു! കറാച്ചി തുറമുഖം യുഎഇക്ക് കൈമാറാൻ പാക്കിസ്ഥാൻ
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന പാക്കിസ്ഥാൻ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇക്ക് കൈമാറും. രാജ്യാന്തര നാണയനിധിയിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അടിയന്തരമായി പണലഭ്യത ഉറപ്പുവരുത്തുകയാണ് ഈ കരാർ കൊണ്ട് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്. ഇന്റർ–ഗവൺമെന്റൽ കൊമേഴ്സ്യൽ ട്രാൻസാക്‌ഷൻസ് കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ധനമന്ത്രി ഇസ്‌ഹാഖ് ധറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. …
വ്യോമഗതാഗത ചരിത്രത്തിലെ വമ്പന്‍ കരാറുമായി ഇൻഡിഗോ; 500 എയര്‍ബസ് വിമാനങ്ങള്‍ വാങ്ങുന്നു
വ്യോമഗതാഗത ചരിത്രത്തിലെ വമ്പന്‍ കരാറുമായി ഇൻഡിഗോ; 500 എയര്‍ബസ് വിമാനങ്ങള്‍ വാങ്ങുന്നു
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ചുവടുവെപ്പിനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. എയര്‍ബസില്‍ നിന്ന് ഒറ്റത്തവണയായി 500 A320 വിമാനങ്ങള്‍ വാങ്ങുമെന്ന് ഇന്‍ഡിഗോ തിങ്കളാഴ്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അടുത്തിടെ എയര്‍ ഇന്ത്യ ഒപ്പിട്ട 470 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ പുതിയ നീക്കം. വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ജൂണ്‍ …
ടൈറ്റാനിക്കിനെ തേടിപ്പോയ ജലപേടകം അപ്രത്യക്ഷം! ഉള്ളില്‍ ശതകോടീശ്വരന്‍ അടക്കം 5 പേര്‍
ടൈറ്റാനിക്കിനെ തേടിപ്പോയ ജലപേടകം അപ്രത്യക്ഷം! ഉള്ളില്‍ ശതകോടീശ്വരന്‍ അടക്കം 5 പേര്‍
സ്വന്തം ലേഖകൻ: തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സമുദ്രാന്തര്‍ഭാഗത്തേക്ക് യാത്രികരുമായി പോയ ജലപേടകം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായി. യുഎസ് കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ ജലപേടകം ടൈറ്റനാണ് കാണാതായത്. പേടകത്തിന്റെ പൈലറ്റിനെ കൂടാതെ ബ്രിട്ടീഷ് ശതകോടീശ്വരനും പര്യവേഷകനുമായ ഹാമിഷ് ഹാര്‍ഡിങ് ഉള്‍പ്പെടെ നാലു പേരാണ് ജലപേടകത്തിലുള്ളത്. യുഎസ്-കാനഡ കോസ്റ്റ് ഗാര്‍ഡുകള്‍ ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, ടൈറ്റന് …
വി​വി​ധ മേ​ഖ​ല​യി​ൽ വി​ദേ​ശ​ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ വി​ല​ക്ക്​; പ്രഖ്യാപനവുമായി ഒമാൻ
വി​വി​ധ മേ​ഖ​ല​യി​ൽ വി​ദേ​ശ​ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ വി​ല​ക്ക്​; പ്രഖ്യാപനവുമായി ഒമാൻ
സ്വന്തം ലേഖകൻ: ഒമാനിൽ വിവിധ മേഖലയിൽ വിദേശനിക്ഷേപം നിരോധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവ് ഇറക്കി. ചില വ്യവസ്ഥകൾ ഭേദഗതി വരുത്തിയാണ് ഇത് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഒമാനി നിക്ഷേപകർക്ക് മാത്രമായി ആണ് ഇത് പരിമിതപ്പെടുത്തിയിരിക്കുന്നത്. രാജകീയ ഉത്തരവ് പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് തീരുമാനം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. വിദേശ നിക്ഷേപ …
കുവൈത്തിലെ കോഓപ്പറേറ്റീവ് സൊസൈറ്റി ജോലികളിൽ സ്വദേശിവൽക്കരണം; തൊഴിൽ നഷ്ടം
കുവൈത്തിലെ കോഓപ്പറേറ്റീവ്  സൊസൈറ്റി ജോലികളിൽ സ്വദേശിവൽക്കരണം; തൊഴിൽ നഷ്ടം
സ്വന്തം ലേഖകൻ: കുവൈത്തിലെ കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ 150 വിദേശികൾക്ക് ജൂലൈയിൽ തൊഴിൽ നഷ്ടമാകും. സീനിയർ സൂപ്പർവൈസർ, സൂപ്പർവൈസർ തസ്തികകളിൽ സ്വദേശികളെ നിയമിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണിത്. ഭാവിയിൽ മറ്റു തസ്തികകളിലേക്കും സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനാണ് പദ്ധതി. സാമൂഹിക കാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിദേശ …