1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ സിവിൽ ഐഡി കാര്‍ഡുകളുടെ വിതരണം വേഗത്തിലാക്കാന്‍ നീക്കം
കുവൈത്തില്‍ സിവിൽ ഐഡി കാര്‍ഡുകളുടെ വിതരണം വേഗത്തിലാക്കാന്‍ നീക്കം
സ്വന്തം ലേഖകൻ: കുവൈത്തില്‍ സിവിൽ ഐഡി കാര്‍ഡുകളുടെ വിതരണം വേഗത്തിലാക്കുവാന്‍ നടപടികള്‍ സ്വീകരിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. ഇതോടെ സിവില്‍ ഐ.ഡി വിതരണത്തില്‍ അനുഭവപ്പെടുന്ന കാലതാമസം ഇല്ലതാകുമെന്നാണ് പ്രതീക്ഷ. പാസി ജനറല്‍ മാനേജര്‍ ജമാല്‍ അല്‍ മുതൈരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ നീക്കം. സിവില്‍ ഐ.ഡി കാര്‍ഡുകള്‍ പുതുക്കുന്ന അപേക്ഷ സ്വീകരിച്ച് ഒന്നു …
ഏകീകൃത സിവില്‍കോഡ്: അഭിപ്രായം ആരാഞ്ഞ് നിയമ കമ്മിഷന്‍; 30 ദിവസത്തിനകം സമര്‍പ്പിക്കണം
ഏകീകൃത സിവില്‍കോഡ്: അഭിപ്രായം ആരാഞ്ഞ് നിയമ കമ്മിഷന്‍; 30 ദിവസത്തിനകം സമര്‍പ്പിക്കണം
സ്വന്തം ലേഖകൻ: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി സൂചന. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും നിയമ കമ്മിഷന്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് ഉത്തരവിറക്കി. 30 ദിവസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2016 -ല്‍ ഒന്നാം മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് രൂപവത്കരിക്കുന്നതിനെപ്പറ്റി …
കർണാടകയിൽ മതപരിവർ ത്തന നിരോധന നിയമം വെട്ടി കോൺഗ്രസ്; സവർക്കറും ഹെഡ്ഗേവാറും പുറത്താവും
കർണാടകയിൽ മതപരിവർ ത്തന നിരോധന നിയമം വെട്ടി കോൺഗ്രസ്; സവർക്കറും ഹെഡ്ഗേവാറും പുറത്താവും
സ്വന്തം ലേഖകൻ: നിർബന്ധിത മതപരിവർത്തന നിരോധന നിയമം നീക്കാനൊരുങ്ങി കർണാടക. ബിജെപി സർക്കാർ നടപ്പിലാക്കിയ നിയമമാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നീക്കാനൊരുങ്ങുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം തീരുമാനമായി. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരാനാണ് സർക്കാരിൻ്റെ നീക്കം. 2022 ഒക്ടോബറിലാണ് കർണാടകയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ …
ദേശസുരക്ഷാ കേസിൽ ക്രിമിനൽക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻപ്രസിഡൻ്റായി ട്രംപ്; 37 കുറ്റങ്ങൾ
ദേശസുരക്ഷാ കേസിൽ ക്രിമിനൽക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻപ്രസിഡൻ്റായി ട്രംപ്; 37 കുറ്റങ്ങൾ
സ്വന്തം ലേഖകൻ: സർക്കാരിന്റെ നിർണായക രേഖകൾ അലക്ഷ്യമായി കൈകാര്യംചെയ്തെന്ന കേസിൽ വിചാരണയ്ക്കായി യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മിയാമി കോടതിയിലെത്തുമ്പോൾ അത് പുതിയ ചരിത്രമാകുന്നു. യുഎസിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ ക്രിമിനൽക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻപ്രസിഡന്റാണ് അദ്ദേഹം. വീണ്ടും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനൊരുങ്ങുന്ന ട്രംപിൻറെ സ്വപ്നങ്ങൾ തല്ലിക്കൊഴിക്കാൻ ശേഷിയുള്ള കേസാണിത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ …
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു; ഇരുപത്തിനാലു മണിക്കൂറിനിടെ ഒമ്പതു പേർ കൊല്ലപ്പെട്ടു
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു; ഇരുപത്തിനാലു മണിക്കൂറിനിടെ ഒമ്പതു പേർ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഒമ്പതു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖാമെന്‍ലോക് മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കലാപകാരികള്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിലാണ് ഒമ്പതുപേരും കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ മാരകമായ മുറിവുകളും വെടിയേറ്റ ഒന്നിലധികം പാടുകളും …
ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഹോങ്കോങ്ങിനെ പിന്തള്ളി ന്യൂയോര്‍ക്ക് ഒന്നാമത്
ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഹോങ്കോങ്ങിനെ പിന്തള്ളി ന്യൂയോര്‍ക്ക് ഒന്നാമത്
സ്വന്തം ലേഖകൻ: ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ഒന്നാം സ്ഥാനം അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിക്ക്. ഇസിഎ ഇന്റര്‍നാഷനല്‍ തയാറാക്കിയ, ജീവിതച്ചെലവേറിയ നഗരങ്ങളുടെ 2023 ലെ പട്ടികയിലാണ് കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ന്യൂയോര്‍ക്ക് ഒന്നാമതെത്തിയത്. കഴിഞ്ഞ നാലു വര്‍ഷം തുടര്‍ച്ചയായി ഒന്നാമതായിരുന്ന ഹോങ്കോങ് രണ്ടാം സ്ഥാനത്തായി. കുത്തനെ ഉയരുന്ന താമസച്ചെലവും പണപ്പെരുപ്പവുമാണ് ന്യൂയോര്‍ക്ക് സിറ്റിയെ ലോകത്തെ …
ജോലിക്ക് കോഴ: തമിഴ്നാട് വൈദ്യുതി മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി; തുടർന്നുണ്ടായത് നാടകീയ സംഭവങ്ങൾ
ജോലിക്ക് കോഴ: തമിഴ്നാട് വൈദ്യുതി മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി; തുടർന്നുണ്ടായത് നാടകീയ സംഭവങ്ങൾ
സ്വന്തം ലേഖകൻ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കും. ആൻജിയോഗ്രാം ടെസ്റ്റിൽ ​ഗുരുതര പ്രശ്‌നങ്ങൾ കണ്ടതിനെ തുടർന്നാണ് ഡോക്ടർമാർ അടിയന്തര ബെെപ്പാസ് ശസ്ത്രക്രിയ നിർദേശിച്ചത്. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് …
ആമസോണിലെ അത്ഭുതക്കുട്ടി കളെ കണ്ടെത്താൻ സഹായിച്ച നായയെ ഇനിയും കണ്ടെത്താനായില്ല
ആമസോണിലെ അത്ഭുതക്കുട്ടി കളെ കണ്ടെത്താൻ സഹായിച്ച നായയെ ഇനിയും കണ്ടെത്താനായില്ല
സ്വന്തം ലേഖകൻ: വിമാനാപകടത്തിൽ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുരുന്നുകൾക്കായി ലോകം മുഴുവൻ പ്രാർത്ഥനയിലായിരുന്നു. ഒടുവിൽ 40 ദിവസത്തെ തെരച്ചിലിന് ഫലം നൽകി കുട്ടികളെ കണ്ടെത്തി. എന്നാൽ ദൗത്യസംഘത്തെ കുട്ടികളിലേക്കെത്തിച്ച വിൽസൺ എന്ന ബൽജിയൻ ഷെപ്പേർഡിനെ കാണാതായി. കുട്ടി സംഘത്തിലുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ ബോട്ടിലും, ഉപയോഗിച്ച ഡയപ്പറും കണ്ടെത്തിയത് വിൽസണായിരുന്നു. പിന്നീട് കാണാതായ വിൽസൺ കുട്ടികളെ കണ്ടെത്തി …
എയർ ഇന്ത്യയുടെ ബഹ്റൈൻ-ഡൽഹി വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ
എയർ ഇന്ത്യയുടെ ബഹ്റൈൻ-ഡൽഹി വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ
സ്വന്തം ലേഖകൻ: എയർ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയ​തോടെ ദുരിതത്തിലായി യാത്രക്കാർ. തിങ്കളാഴ്ച രാത്രി 11.45ന് യാത്ര തിരിക്കേണ്ട എയർ ഇന്ത്യയുടെ ബഹ്റൈൻ-ഡൽഹി വിമാനമാണ് (AI 940) മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. അർധരാത്രി തിരിച്ച് പുലർച്ചെ 5.05ന് എത്തേണ്ടതായിരുന്നു വിമാനം. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം പറയുന്നത്. മാസങ്ങൾക്ക് മുമ്പ് ടിക്കറ്റെടുത്ത് യാത്ര പ്ലാൻ …
കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാ‍പനങ്ങൾക്കെതിരെ കര്‍ശന നടപടി
കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാ‍പനങ്ങൾക്കെതിരെ കര്‍ശന നടപടി
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാ‍പനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചവിശ്രമ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ടുകളെ തുടര്‍ന്നാണ്‌ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. നിയമ ലംഘനം കണ്ടാല്‍ മന്ത്രാലയത്തിന്‍റെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടണമെന്ന് മാൻപവർ അതോറിറ്റി അഭ്യര്‍ഥിച്ചു . വേനൽചൂട് കണക്കിലെടുത്തു തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഉച്ച സമയത്ത് വിശ്രമം …