1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2020

കേരളത്തിന് ഇന്നും ആശ്വാസത്തിന്റെ ദിനം. സംസ്ഥാനത്ത് പുതിയതായി ഒരാളിൽ മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം പത്ത് പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചയാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പടർന്നത്.

ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 255 പേർക്ക് രോഗം ഭേദമായപ്പോൾ കേരളത്തിൽ ഇതുവരെ മൂന്ന് കോവിഡ്-19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കേരളത്തിന് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്രം. തോട്ടം മേഖലയെ തിങ്കളാഴ്ച മുതൽ ലോക്ക് ഡൗണിൽ നിന്നും പൂർണ്ണമായി ഒഴിവാക്കി. സഹകരണ സംഘങ്ങൾക്കും ഏപ്രിൽ 20ന് ശേഷം തുറന്ന് പ്രവർത്തിക്കാം. കേരളത്തിന്റെ ആവശ്യം കൂടി കണക്കിലെടുത്താണ് തോട്ടം മേഖലയെ പൂർണ്ണമായും ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കിയത്. ഏപ്രിൽ 20 മുതലാണ് ഈ ഇളവുകൾ പ്രാബല്യത്തിൽ വരുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.