1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ; ഒമാനിലും കേരളത്തിലും ശനിയാഴ്ച
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ; ഒമാനിലും കേരളത്തിലും ശനിയാഴ്ച
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ തമീറില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അറിയിച്ചു. റിയാദിനടുത്ത് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച പെരുന്നാള്‍ ദിനമായി പ്രഖ്യാപിച്ചത്. വ്യാഴാഫ്ച റംസാന്‍ 29 പൂര്‍ത്തിയായതായും വെള്ളിയാഴ്ച ശവ്വാല്‍ ഒന്ന് ആയിരിക്കുമെന്നും സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ പ്രസ്താവനയില്‍ പറയുന്നു. …
നാലുവർഷത്തെ ഇടവേളയ്ക്കുശേഷം എൽ നിനോ വീണ്ടും; ചരിത്രത്തിലെ കൂടിയ ചൂടിന് സാധ്യത
നാലുവർഷത്തെ ഇടവേളയ്ക്കുശേഷം എൽ നിനോ വീണ്ടും; ചരിത്രത്തിലെ കൂടിയ ചൂടിന് സാധ്യത
സ്വന്തം ലേഖകൻ: നാലുവർഷത്തെ ഇടവേളയ്ക്കുശേഷം എൽ നിനോ പ്രതിഭാസം തിരിച്ചെത്തുന്നു. ഈവർഷം അവസാനത്തോടെയോ അടുത്തവർഷമോ ആയിരിക്കും ഇതുസംഭവിക്കുക. ഇതോടെ ലോകത്ത് ഏറ്റവുംകൂടിയ താപനില രേഖപ്പെടുത്തിയേക്കാമെന്നും കാലാവസ്ഥാശാസ്ത്രജ്ഞർ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി ശാന്തസമുദ്രത്തിൽ തുടരുന്ന ലാ നിന പ്രതിഭാസത്തെത്തുടർന്ന് ആഗോളതലത്തിൽ താപനില ചെറിയതോതിൽ കുറഞ്ഞിരുന്നു. എൽ നിനോ പ്രതിഭാസം ശക്തമായിരുന്ന 2016 ആണ് നിലവിൽ ഏറ്റവും ചൂടുകൂടിയ …
നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു; ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം
നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു; ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം
സ്വന്തം ലേഖകൻ: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്. സഹോദരങ്ങൾക്കും സിനിമാ സുഹൃത്തുക്കൾക്കും മമ്മൂട്ടി എന്നാൽ അവരുടെ ഇച്ചാക്കയാണ്. മോഹൻലാലും വിളിക്കുന്നതങ്ങനെ. പക്ഷെ ഉമ്മ ഫാത്തിമയ്ക്കു മൂത്തമകൻ മമ്മൂഞ്ഞാണ്. വിവാഹം കഴിഞ്ഞ് അഞ്ചു കൊല്ലത്തെ കാത്തിരിപ്പിനു ശേഷം പിറന്ന …
പെണ്‍സുഹൃത്തിന് കോക്പിറ്റിനുള്ളിൽ സുഖയാത്ര, ഭക്ഷണം; എയര്‍ ഇന്ത്യാ പൈലറ്റിനെതിരേ പരാതി
പെണ്‍സുഹൃത്തിന് കോക്പിറ്റിനുള്ളിൽ സുഖയാത്ര, ഭക്ഷണം; എയര്‍ ഇന്ത്യാ പൈലറ്റിനെതിരേ പരാതി
സ്വന്തം ലേഖകൻ: പെണ്‍സുഹൃത്തിനെ വിമാനത്തിന്റെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റിനെതിരേ ഡി.ജി.സി.എയ്ക്ക് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാബിന്‍ ക്രൂവിന്റെ പരാതി. ഫെബ്രുവരി 27-ന് ദുബായില്‍നിന്ന് ഡല്‍ഹിയിലേക്കു പറന്ന വിമാനത്തിലാണ് പരാതിക്ക് ആധാരമായ സംഭവം നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് മൂന്നിനാണ് വനിതാ കാബിന്‍ ക്രൂ പരാതി നല്‍കിയത്. സംഭവം …
സുഡാന്‍ ആഭ്യന്തര കലാപം: ഇന്ത്യക്കാരുടെ സുരക്ഷിതത്വം, പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
സുഡാന്‍ ആഭ്യന്തര കലാപം: ഇന്ത്യക്കാരുടെ സുരക്ഷിതത്വം, പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
സ്വന്തം ലേഖകൻ: ആഭ്യന്തരകലാപം രൂക്ഷമായ സുധാനിലെ ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗം ചേര്‍ന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും. ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തെ തുടര്‍ന്ന് കര്‍ണാടകയിലെ ഹക്കി …
“വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടരുന്നു, ആശങ്കയിലാണ്,” സുഡാനിൽ നിന്ന് വ്‌ളോഗര്‍ മാഹിന്‍
“വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടരുന്നു, ആശങ്കയിലാണ്,”  സുഡാനിൽ നിന്ന് വ്‌ളോഗര്‍ മാഹിന്‍
സ്വന്തം ലേഖകൻ: സുഡാനില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടരുകയാണെന്ന വിവരം പങ്കുവച്ച് മലയാളി വ്‌ളോഗര്‍ മാഹിന്‍ ഷാ. വെടിവയ്പ്പും ബോംബാക്രമണവും സുഡാനില്‍ ഇപ്പോഴും തുടരുകയാണെന്നും ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നും മാഹിന്‍ ട്വന്റിഫോറിലൂടെ അറിയിച്ചു. വ്‌ളോഗര്‍ മാഹിന്‍ ഇപ്പോഴും സുഡാനില്‍ തന്നെ തുടരുകയാണ്. ലോകയാത്രയുടെ ഭാഗമായാണ് മാഹിന്‍ സുഡാനില്‍ എത്തിപ്പെട്ടത്. യാത്രയുടെ ഭാഗമായി ഈജിപ്ത് വഴിയാണ് മാഹിന്‍ …
എസ്എസ്എൽസി ഫലം മെയ് 20 ന്, പ്ലസ് ടു റിസൾട്ട് 25 ന്; സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കും
എസ്എസ്എൽസി ഫലം മെയ് 20 ന്, പ്ലസ് ടു റിസൾട്ട് 25 ന്; സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കും
സ്വന്തം ലേഖകൻ: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതിയും പുറത്തുവിട്ടു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. വേനലവധിക്കു ശേഷം ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. ഈ …
രാജ്യത്ത് 12,591 പ്രതിദിന കോവിഡ് രോഗികൾ; എട്ട് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്
രാജ്യത്ത് 12,591 പ്രതിദിന കോവിഡ് രോഗികൾ; എട്ട് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്
സ്വന്തം ലേഖകൻ: കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 12, 591 ആയി ഉയര്‍ന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. നിലവില്‍ രാജ്യത്ത് 65,286 സജീവ കോവിഡ് രോഗികളാണുള്ളത്. 40 പേരുടെ മരണം കൂടി രേഖപ്പെടുത്തിയതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണസംഖ്യ 5,31,230 …
രാഹുൽ ഗാന്ധിക്ക് തിരിച്ചടി; സൂറത്ത് സെഷൻസ് കോടതി അപ്പീൽ തള്ളി; എംപി അയോഗ്യത തുടരും
രാഹുൽ ഗാന്ധിക്ക് തിരിച്ചടി; സൂറത്ത് സെഷൻസ് കോടതി അപ്പീൽ തള്ളി; എംപി അയോഗ്യത തുടരും
സ്വന്തം ലേഖകൻ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. അപകീർത്തി കേസിൽ രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലാണ് സൂറത്ത് സെഷൻസ് കോടതി തള്ളിയത്. കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. രാഹുലിന് ഇനി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാം. …
സംസ്ഥാനത്തെ റോഡുകളിൽ ഇനി എഐ ക്യാമറകൾ കണ്ണും തുറന്നിരിക്കും; ഡ്രൈവിങ്ങ് ലൈസന്‍സും സ്മാർട്ട്
സംസ്ഥാനത്തെ റോഡുകളിൽ ഇനി എഐ ക്യാമറകൾ കണ്ണും തുറന്നിരിക്കും; ഡ്രൈവിങ്ങ് ലൈസന്‍സും സ്മാർട്ട്
സ്വന്തം ലേഖകൻ: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി സ്ഥാപിച്ച എഐ ക്യാമറകൾ ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. സംസ്ഥാനത്തുടനീളമായി സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളാണ് ഇന്നു മുതൽ പിഴ ഈടാക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ എഐ ക്യാമറകൾ ഇന്ന് ഉദ്ഘാടനം ചെയ്യും. ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര എന്നിവ കണ്ടുപിടിക്കാനും …