സ്വന്തം ലേഖകൻ: ഉമേഷ് പാല്‍ വധക്കേസില്‍ പോലീസ് പിടിയിലായ ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. പോലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. രണ്ടോ മൂന്നോ പേര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തതായാണ് വിവരം. മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതിഖ് അഹമ്മദിന്റെ മകന്‍ …
സ്വന്തം ലേഖകൻ: വിമാനം വൈകുന്നത് വഴി യാത്രക്കാർക്ക് ലഭിക്കേണ്ട അവകാശങ്ങൾ കൃത്യമായി ഉണർത്തി സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. നിശ്ചയിച്ച സമയത്തിൽ നിന്നും വൈകി പുറപ്പെടുന്ന വിമാന കമ്പനികളോട് ആദ്യ മണിക്കൂറുകളിൽ തന്നെ യാത്രക്കാർക്ക് ആവശ്യങ്ങൾ ഉന്നയിക്കാമെന്നും ഗാക്ക വ്യക്തമാക്കി. വിമാനം നിശ്ചയിച്ച സമയത്തിൽ നിന്നും വൈകുന്നത് വഴി യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് ആദായ നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും വാല്യു ആഡഡ് ടാക്‌സ് (വാറ്റ്) നടപ്പാക്കുന്ന തീയതി സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ലെന്നും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി വ്യക്തമാക്കി. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഖത്തർ ടെലിവിഷനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ് വ്യവസ്ഥയും വിനോദസഞ്ചാരവും വിശാലമാക്കാനുള്ള വലിയ പദ്ധതികൾക്കും …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര സർവകലാശാലാ റാങ്കിങ്ങിൽ ആദ്യ 300നുള്ളിൽ ഇടംപിടിച്ച സ്ഥാപനങ്ങൾക്കു മാത്രമായിരിക്കും ഭാവിയിൽ ഖത്തറിൽ ഉപകേന്ദ്രങ്ങൾ തുടങ്ങാൻ അനുവാദം ലഭിക്കൂവെന്ന് അധികൃതർ. ഖത്തറിന്റെ ഉന്നത വിദ്യഭ്യാസ മേഖലയുടെ നിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായ വിദ്യഭ്യാസ നയം സംബന്ധിച്ച കരട് നിയമങ്ങളെ കുറിച്ച് വിശദീകരിക്കവെ വിദ്യഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യഭ്യാസ വിഭാഗം ആക്ടിങ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി …
സ്വന്തം ലേഖകൻ: ഡിജിറ്റൽ പണവിനിമയ സംവിധാനങ്ങളിലൂടെ പണമെത്തിയവരുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കിടയിൽ കേരളത്തിൽ രണ്ടായിരത്തിലേറെപ്പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓൺലൈനിലൂടെ പണംസ്വീകരിക്കുന്ന ചെറുകിടവ്യാപാരികൾ, വിദേശങ്ങളിൽനിന്ന് അനധികൃതമാർഗങ്ങളിൽ പണമയയ്ക്കുന്നവർ, ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നടത്തുന്നവർ എന്നിവരാണ് പ്രതിസന്ധി നേരിടുന്നത്. സാമ്പത്തികത്തട്ടിപ്പുകൾ തടയാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് …
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ഗൃഹനാഥന്‍ മകനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകന്‍ സുഭാഷ്, അമ്മ കണ്ണമ്മാള്‍ എന്നിവരെ വെട്ടിക്കൊന്നത്. ആക്രമണത്തില്‍ സുഭാഷിന്റെ ഭാര്യ അനുഷയ്ക്കും ഗുരുതരമായി പരിക്കേറ്റുണ്ട്. ഇവര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ദണ്ഡപാണിയുടെ മകനായ സുഭാഷ് മറ്റൊരു ജാതിയില്‍പ്പെട്ട അനുഷയെ വിവാഹം …
സ്വന്തം ലേഖകൻ: രാജ്യത്ത് സ്വകാര്യ വാഹനങ്ങളുടെ വാർഷിക ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ച തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. കൂടുതൽ പഠനത്തിന് ശേഷമാകും ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വാഹനങ്ങൾക്ക് നിലവിലുള്ള 19 ദീനാര്‍ വാർഷിക പ്രീമിയം 32 ദീനാർ ആക്കുന്നതടക്കമുള്ള തീരുമാനങ്ങൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റ് നേരത്തെ അംഗീകാരം നൽകിയിരുന്നു. ഏപ്രിൽ 16 …
സ്വന്തം ലേഖകൻ: രാജ്യത്തു തരംഗമായ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ക്കു പിന്നാലെ പുതിയ മെട്രോ ട്രെയിന്‍ പദ്ധതിയുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ ശൃംഖലയായ വന്ദേ മെട്രോ ഈ വര്‍ഷം ഡിസംബറില്‍ ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 100 കിലോമീറ്ററില്‍ താഴെ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന …
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,109 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 49,622 സജീവ രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 236 ദിവസത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് ബാധയാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 29 മരണം രേഖപ്പെടുത്തിയതോടെ ആകെ മരണം 5,31,064 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഡല്‍ഹിയിലും …
സ്വന്തം ലേഖകൻ: കേരളം കാത്ത് കാത്തിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് അങ്ങനെ തിരുവനന്തപുരത്തേക്ക് എത്തുന്നു. ഈ മാസം 22ന് ട്രയൽ റൺ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’യ്ക്ക് അനുസൃതമായി, 2019ലാണ് ഇന്ത്യൻ റെയിൽവേ രാജ്യത്തെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിൻ – വന്ദേ ഭാരത് എക്സ്പ്രസ് പുറത്തിറക്കിയത്. ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും …