സ്വന്തം ലേഖകൻ: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. 11 ജില്ലകളിലൂടെ സര്‍വീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരതിന്റെ സി1 കോച്ചില്‍ കയറി പ്രധാനമന്ത്രി, സി2 കോച്ചിലെത്തി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് വിവിധ …
സ്വന്തം ലേഖകൻ: വന്ദേ ഭാരത് ഉള്‍പ്പെടെ 3,200 കോടി രൂപയുടെ വികസന പദ്ധതികള്‍ കേരളത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കൊച്ചിയുടെ ജല ഗതാഗതം കൂടുതല്‍ സുഖമമാക്കുന്ന 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോയാണ് ഇതില്‍ ഏറ്റവും ആകർഷകമായ പദ്ധതി. തിരുവനന്തപുരം ഡിജിറ്റല്‍ …
സ്വന്തം ലേഖകൻ: ബഹിരാകാശ മേഖല സ്വകാര്യ സ്ഥാപനങ്ങൾക്കായി തുറന്നുകൊടുത്ത് മൂന്ന് വർഷത്തിന് ശേഷം, ഇന്ത്യൻ ബഹിരാകാശ നയം പുറത്തിറക്കി കേന്ദ്ര സർക്കാർ. ബഹിരാകാശ മേഖലയിലെ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളുടെ പങ്ക് വ്യക്തമാക്കുന്ന രേഖ വ്യാഴാഴ്ചയാണ് സർക്കാർ പുറത്തുവിട്ടത്. 2023 ലെ ഇന്ത്യൻ ബഹിരാകാശ നയം ഏപ്രിൽ ആറിന് മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് രേഖ പുറത്തിറക്കിയത്. ബഹിരാകാശ …
സ്വന്തം ലേഖകൻ: സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കമായി. ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെത്തി. ഐഎന്‍എസ് സുമേധാ കപ്പലില്‍ 278 ഇന്ത്യക്കാരുമായി ആദ്യ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. ഇവര്‍ ഇന്നു രാത്രി പ്രാദേശിക സമയം 9.30ന് ജിദ്ദയിലെത്തും. സുഡാനില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ …
സ്വന്തം ലേഖകൻ: മദ്യപിച്ച് വിമാനത്തില്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ അറസ്റ്റ്. ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സിലാണ് മദ്യലഹരിയില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ 292 വിമാനത്തിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ വിമാനം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറക്കിയതിന് ശേഷം യാത്രക്കാരനെ സിഐഎസ്എഫ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന …
സ്വന്തം ലേഖകൻ: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏർപ്പെടുത്തുന്നത് കനത്ത സുരക്ഷ. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികളുടെ സുരക്ഷ ദിവസങ്ങള്‍ക്കു മുൻപ് എസ്പിജി ഏറ്റെടുത്തു. നൂറോളം പേരടങ്ങുന്ന എസ്പിജി സംഘം കൊച്ചിയിലും തിരുവനന്തപുരത്തുമെത്തി. കേരള പൊലീസിന്റെ കമാൻഡോ സംഘവും വേദികൾക്കു പുറത്ത് സുരക്ഷയൊരുക്കും. വിവിധ തലങ്ങളിൽ 2050 പൊലീസ് ഉദ്യോഗസ്ഥരെയാണ് …
സ്വന്തം ലേഖകൻ: ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഗുണനിലവാരം മുതൽ കാലാവധി തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിക്കണമെന്നതുൾപ്പെടെ ഉപഭോക്താക്കളുടെ അവകാശങ്ങളും ചുമതലകളും ഓർമപ്പെടുത്തി അധികൃതർ. ഉപഭോക്താക്കളുടെ അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഓർമപ്പെടുത്തിയത്. വിൽപനക്കാരന്റെ ചുമതലയെക്കുറിച്ചും വിശദമാക്കിയിട്ടുണ്ട്. ഉൽപന്നങ്ങളുടെ സ്‌പെസിഫിക്കേഷൻ കൃത്യമാണെന്ന് ഉറപ്പാക്കുക, യഥാസമയങ്ങളിൽ പ്രദർശിപ്പിക്കുക, സവിശേഷതകളും വില വിവരങ്ങളും വ്യക്തമാക്കുക, ആരോഗ്യ, …
സ്വന്തം ലേഖകൻ: ഈദ് അവധികള്‍ ആരംഭിച്ചതോടെ കുവൈത്ത് വിമാനത്താവളത്തില്‍ തിരക്കേറുന്നു. ദിനംപ്രതി 300 വിമാനങ്ങളിലായി 37,000 യാത്രക്കാരാണ് വിമാനത്താവളത്തിൽ നിന്ന് യാത്രയാകുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ-ഖബാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് പരിഗണിച്ചു കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി എയർ പോർട്ട് സെക്യൂരിറ്റി …
സ്വന്തം ലേഖകൻ: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ 20 ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെട്ട ചൈനീസ് അതിക്രമത്തിനുശേഷം ആദ്യമായി ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തുന്നു. ഏപ്രിൽ 27-നും 28-നും ന്യൂഡൽഹിയിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്.സി.ഒ.) സുപ്രധാന യോഗത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു, റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു തുടങ്ങിയവർ പങ്കെടുക്കുക. …
സ്വന്തം ലേഖകൻ: സംഘര്‍ഷം നിലനില്‍ക്കുന്ന സുഡാനില്‍നിന്ന് ഇന്ത്യാക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കാനുള്ള നടപടികള്‍ ഈര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി-130ജെ വിമാനങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ സജ്ജമായി നില്‍ക്കുന്നതായും ഇന്ത്യന്‍ നാവികസേനാക്കപ്പല്‍ ഐഎന്‍എസ് സുമേധ സുഡാന്‍ തീരത്തെത്തിയതായും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. കലാപരൂക്ഷിത സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ സുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും …