സ്വന്തം ലേഖകൻ: എറണാകുളം വാഴക്കാലയില്‍ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ് ജോസഫ് (70) ആണ് മരിച്ചത്. പുകശല്യത്തെ തുടര്‍ന്നാണ് രോഗിയുടെ നില വഷളായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് കത്തുന്നതിന്റെ രൂക്ഷഗന്ധമാണെന്നും ഈ സമയത്ത് ശ്വാസംമുട്ടല്‍ രൂക്ഷമായിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ബ്രഹ്‌മപുരത്തെ തീപിടിത്തത്തിനുശേഷം പുക വ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്നാണ് ലോറന്‍സിന്റെ …
സ്വന്തം ലേഖകൻ: യാത്രയ്ക്കിടെ കനത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും അകപ്പെട്ടതിനെത്തുടര്‍ന്ന് എണ്‍പത്തൊന്നുകാരന്‍ മഞ്ഞുപാളിയില്‍ കുടുങ്ങിക്കിടന്നത് ഒരാഴ്ച. മുന്‍ നാസ ഉദ്യോഗസ്ഥനായ ജെറി ജാര്‍ട്ടാണ് മഞ്ഞുപാളിയില്‍ ഒരാഴ്ചയോളം കുടുങ്ങിക്കിടന്ന ശേഷം അദ്ഭുതകരമായി രക്ഷപ്പെട്ടത്. കാറില്‍ യാത്ര ചെയ്യവേയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ബ്രെഡ്ഡും ബിസ്‌കറ്റും കഴിച്ചാണ് ഇത്രയും ദിവസം ജീവന്‍ നിലനിര്‍ത്തിയതെന്ന് ജെറി പറഞ്ഞു. കാലിഫോര്‍ണിയയിലെ ബിഗ് പിനെയിലെ പര്‍വതപ്രദേശത്തെ …
സ്വന്തം ലേഖകൻ: ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന നാല് ബഹിരാകാശ സഞ്ചാരികളെ ഏപ്രില്‍ മൂന്നിന് പ്രഖ്യാപിക്കുമെന്ന് നാസ വെള്ളിയാഴ്ച അറിയിച്ചു. ആര്‍ട്ടെമിസ് ദൗത്യത്തിലെ ആദ്യ മനുഷ്യയാത്ര ആണിത്. ചന്ദ്രനില്‍ ദീര്‍ഘകാല മനുഷ്യസാന്നിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാസ ആര്‍ട്ടെമിസ് ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്. ആര്‍ട്ടെമിസ്-2 ദൗത്യത്തില്‍ നാസയുടെ മൂന്ന് സഞ്ചാരികളും കനേഡിയന്‍ സ്‌പേസ് …
സ്വന്തം ലേഖകൻ: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലെ വായു ഗുണനിലവാരത്തില്‍ 11-ാം ദിവസവും മാറ്റമില്ല. മോശം അവസ്ഥയില്‍ തുടരുകയാണ് കൊച്ചിയിലെ അന്തരീക്ഷവായു. നേരത്തെ മുന്നൂറിന് മുകളില്‍ വരെ പോയ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്, ഞായറാഴ്ച രാവിലെ 220 പിന്നിട്ട നിലയിലാണെന്ന് www.aqi.in പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ ശരാശരി ഗുണനിലവാരം …
സ്വന്തം ലേഖകൻ: പണപ്പെരുപ്പത്തെ ചെറുക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് സ്വീകരിച്ച കര്‍ശന പണനയം അവര്‍ക്കുതന്നെ തിരിച്ചടിയാകുന്നു. സിലിക്കണ്‍ വാലി(എസ്.വി.ബി)ബാങ്കിന്റെ പ്രതിസന്ധിക്കു പിന്നില്‍ കുത്തനെയുള്ള തുടര്‍ച്ചയായ നിരക്കു വര്‍ധനവാണ് കാരണം. സ്റ്റാര്‍ട്ടപ്പുകള്‍, പ്രൈവറ്റ് ഇക്വിറ്റി-വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍, ടെക് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയോടുചേര്‍ന്നാണ് ബാങ്കിന്റെ പ്രവര്‍ത്തനം. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്ക് ബാങ്കിങ് സേവനം നല്‍കുകയും ചെയ്തിരുന്നു. ബാങ്കുകള്‍ സാധാരണ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു – മൈസൂരു പത്തുവരി അതിവേഗപ്പാത, ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയം മൂന്നിലൊന്നായി കുറയ്ക്കും. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്രചെയ്യുന്നവർക്കും ഇത് വലിയ ആശ്വാസമാകും. 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 9,000 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ടോള്‍ നല്‍കേണ്ടിവരുമെങ്കിലും ഇന്ധനച്ചെലവ് ഗണ്യമായി കുറയുമെന്നതിനാല്‍ ഉത്തരകേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് …
സ്വന്തം ലേഖകൻ: ഉപഭോക്താക്കൾ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്നതിന് വാണിജ്യ ശാലകൾ ഫീസ് ഈടാക്കരുതെന്ന് നിർദേശം. അംഗീകൃത ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നടപ്പാക്കണമെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു. ഉൽപന്നങ്ങൾ വാങ്ങുമ്പോൾ സൗകര്യപ്രദമായി നേരിട്ട് കറൻസി നൽകാനോ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ മുഖേന ഇലക്ട്രോണിക് പേയ്‌മെന്റ് നടത്താനോ ഉള്ള അവകാശം ഉപഭോക്താക്കൾക്കുണ്ട്. അധിക ഫീസ് ഈടാക്കിയാൽ വാണിജ്യ ശാലകൾക്കെതിരെ …
സ്വന്തം ലേഖകൻ: ഒട്ടേറെ കൊടുംവളവുകളും കയറ്റങ്ങളുമുള്ള മൂന്നാർ റൂട്ട് ഒഴിവാക്കി കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് നിർമിക്കുന്ന പുത്തൻ ദേശീയപാതയുടെ അലൈൻമെൻ്റ് ദേശീയപാത അതോരിറ്റി ഉടൻ പുറത്തുവിട്ടേക്കും. ഏകദേശം 151 കിലോമീറ്ററിൽ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലെ തേനി വരെ ആറുവരി ഗതാഗതം സാധ്യമാക്കാനാണ് ദേശീയപാത അതോരിറ്റിയുടെ പദ്ധതി. കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്രീൻഫീൽഡ് ദേശീയപാതയുടെ …
സ്വന്തം ലേഖകൻ: പുതിയ ഡിജിറ്റൽ നിയമത്തിന്റെ ഭാഗമായി സാമൂഹികമാധ്യമങ്ങളുടെ ‘സെയ്ഫ് ഹാർബർ’ പരിരക്ഷ പുനഃപരിശോധിക്കുമെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖർ. 2000-ലെ ഐ.ടി. നിയമം പരിഷ്കരിച്ചാണ് ഡിജിറ്റൽ ഇന്ത്യ നിയമം കൊണ്ടുവരുന്നത്. പുതിയമാറ്റം സാമൂഹികമാധ്യമങ്ങൾ, ഇ-കൊമേഴ്‌സ്, നിർമിതബുദ്ധി തുടങ്ങിയ മുഴുവൻ ഇന്റർനെറ്റ് മാധ്യമങ്ങൾക്കും ബാധകമാവും. ഇതോടെ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളുടെ ഉത്തരവാദിത്വം കമ്പനിയുടേതായി …
സ്വന്തം ലേഖകൻ: ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കൊച്ചി ഘടകം. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശാശ്വത നടപടികള്‍ സര്‍ക്കാര്‍ …