സ്വന്തം ലേഖകൻ: ഇരുചക്ര വാഹനാപകടങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നത് പത്ത് വര്‍ഷത്തിനിടെ നടന്ന അപകടങ്ങളില്‍ 60 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളാണെന്നാണ്. വന്‍ തോതില്‍ ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം കൂടിയതും റോഡിന്റെ അപര്യപ്തതയുമാണ് റോഡപകടങ്ങള്‍ കൂടാനുള്ള കാരണമെന്നാണ് റോഡ് സെഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തല്‍. എന്നാല്‍ ദേശീയതലത്തില്‍ ഇരുചക്ര വാഹനാപകടങ്ങള്‍ കുറയുന്നതായാണ് കണക്കുകള്‍. സംസ്ഥാന …
സ്വന്തം ലേഖകൻ: ആരോഗ്യമേഖലയിലെ ചില രംഗങ്ങളിൽ വിദേശികൾക്ക് ലൈസൻസ് നൽകുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അദ്ബി അൽ ജലാഹിമ. സ്വദേശി തൊഴിലന്വേഷകർ ആവശ്യത്തിനുള്ള മേഖലകളിലാണ് വിദേശികളെ നിയന്ത്രിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്നുവർഷങ്ങളായി ജനറൽ ഫിസിഷ്യൻ, ദന്ത ഡോക്ടർ, ലാബ് ടെക്നീഷ്യൻ, സ്കാനിങ് ടെക്നീഷ്യൻ, ഫിസിയോതെറപ്പി മേഖലകളിൽ …
സ്വന്തം ലേഖകൻ: അമേരിക്കൻ ബാങ്കുകളുടെ തകര്‍ച്ച ഇന്ത്യയെ ബാധിക്കുകയില്ലെന്നും ഇന്ത്യന്‍ ബാങ്കുകൾ ശക്തമാണെന്നും റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൊച്ചിയിൽ ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മിസ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ബാങ്കുകളിലുണ്ടായ തകര്‍ച്ച അവരുടെ ആഭ്യന്തര കാര്യമാണ്. അത് പരിഹരിക്കാന്‍ അവര്‍ക്കു കഴിയുമെന്നും ദാസ് പറഞ്ഞു. വായ്പ–നിക്ഷേപ രംഗങ്ങളിൽ സംന്തുലിതമായ വളർച്ചയ്ക്ക് …
സ്വന്തം ലേഖകൻ: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ മുന്നണിയുണ്ടാക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും. കോണ്‍ഗ്രസിനെയും ബി.ജെ.പി.യെയും ഒരുപോലെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചാണ് മുന്നണി നീക്കം. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും തമ്മില്‍ വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടാന്‍ ധാരണയായത്. മുന്നണി …
സ്വന്തം ലേഖകൻ: നിത്യാനന്ദയുടെ രാജ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ദ വാഷിംഗ്ടൺ പോസ്റ്റ് പ്രതിനിധിയുമായി പങ്കുവച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ പ്രസ് സെക്രട്ടറി. കൈലാസയെ കുറിച്ച് വിശദീകരിക്കാമോ , എങ്ങനെയാണ് രാജ്യം പ്രവർത്തിക്കുന്നത്, എന്തുകൊണ്ടാണ് യുഎൻ ഉൾപ്പെടെ കൈലാസയെ അംഗീകരിക്കാത്തത് തുടങ്ങിയ അഞ്ച് ചോദ്യങ്ങൾക്കാണ് പ്രസ് സെക്രട്ടറി ഉത്തരം പറഞ്ഞത്. ചോദ്യം : കൈലാസയ കുറിച്ച് …
സ്വന്തം ലേഖകൻ: ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് വന്‍തിരിച്ചടി. ദേശീയ ഹരിത ട്രിബ്യൂണല്‍ കോര്‍പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി. ഒരുമാസത്തിനുള്ളില്‍ പിഴയടക്കാനാണ് ഉത്തരവ്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പിഴയടക്കണം. ഇത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കിവെക്കണം. സംസ്ഥാന സര്‍ക്കാരിന് അതിനിശിതമായ ഭാഷയിലാണ് ഉത്തരവില്‍ വിമര്‍ശനമുള്ളത്. തീപ്പിടിത്തമുണ്ടായപ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ പേപ്പർ ഗതാഗത ഫൈനുകൾ നിർത്തലാക്കുന്നു. നേരത്തെ ട്രാഫിക് നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് നൽകിയിരുന്ന പേപ്പർ രശീതി നിർത്തി വാഹനത്തിന്റെ ഉടമയയുടെ നമ്പറിൽ സന്ദേശം അയക്കുന്ന സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും പേപ്പർ മലിനീകരണം കുറക്കുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ നടപടി. രാജ്യത്തെ പ്രകൃതി സംരക്ഷണത്തിനുള്ള പ്രോത്സാഹനവും മാലിന്യ …
സ്വന്തം ലേഖകൻ: ഏറ്റവും മികച്ച രണ്ടാമത്തെയും മധ്യപൂർവദേശത്തെ ഒന്നാമത്തെയും വിമാനത്താവളത്തിനുള്ള പുരസ്‌കാരം ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്. വ്യോമ മേഖലയിലെ സുപ്രധാനമായ സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് പുരസ്‌കാരമാണിത്. തുടർച്ചയായ 9ാം തവണയാണ് ഈ നേട്ടം. ലോകത്തിലെ മികച്ച വിമാനത്താവള ഷോപ്പിങ്ങിനുള്ള പുരസ്‌കാരവും ഹമദ് വിമാനത്താവളത്തിനാണ്. സിംഗപ്പൂർ ചാൻഗി വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. ആംസ്റ്റർഡാമിലെ പാസഞ്ചർ ടെർമിനൽ എക്‌സ്‌പോ …
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1.1 കോടിയുടെ സ്വര്‍ണവും എട്ടുലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. വിവിധ കേസുകളിലായി താമരശ്ശേരി രായരുകണ്ടി റാഷിക് (27), മലപ്പുറം അരീക്കോട് പാമ്പോടന്‍ മുനീര്‍ (27), വടകര മാദലന്‍ സെര്‍ബീല്‍ (26) എന്നിവരാണ് പിടിയിലായത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍നിന്നാണ് റാഷിക് കോഴിക്കോട്ടെത്തിയത്. ഇയാളില്‍നിന്ന് …
സ്വന്തം ലേഖകൻ: ബ്രഹ്മപുരം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 500 കോടി രൂപ പിഴയീടാക്കുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾക്ക് കാരണം മോശം ഭരണമാണെന്നും സര്‍ക്കാരിനാണ് ബ്രഹ്മപുരം പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും ട്രിബ്യൂണൽ ചെയർപേർസൺ എ കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് …