1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുതുവർഷത്തിൽ താരപ്പോര്; വീണ്ടും മെസി-റൊണാൾഡോ പോരാട്ടം ഇത്തവണ സൗദിയിൽ
പുതുവർഷത്തിൽ താരപ്പോര്; വീണ്ടും മെസി-റൊണാൾഡോ പോരാട്ടം ഇത്തവണ സൗദിയിൽ
സ്വന്തം ലേഖകൻ: പരസ്പരം മൽസരിക്കൻ ഒരിക്കൽക്കൂടി കളത്തിലിറങ്ങുകയാണ് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലയണൽ മെസിയും. സൗദി അറേബ്യയിൽ നടക്കുന്ന സൗഹൃദ മൽസരത്തിലാണ് താരങ്ങൾ വീണ്ടും ഏറ്റുമുട്ടുക. സൗദിയുടെ തലസ്ഥാനമായ റിയാദിൽ ഈ മാസം 19 നാണ് മൽസരം. ലയണൽ മെസി നയിക്കുന്ന പാരീസ് സെന്റ് ജർമൻ ടീമും ക്രിസ്റ്റ്യാനോ നയിക്കുന്ന സൗദി ടീമും തമ്മിലുള്ള …
മൂന്നു വര്‍ഷമായി വേട്ടയാടല്‍ തുടരുന്നു, മകളേയും വെറുതെവിട്ടില്ല; സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രവീണ
മൂന്നു വര്‍ഷമായി വേട്ടയാടല്‍ തുടരുന്നു, മകളേയും വെറുതെവിട്ടില്ല; സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രവീണ
സ്വന്തം ലേഖകൻ: നടി പ്രവീണയ്ക്കും കുടുംബത്തിനും നേരെ വീണ്ടും സൈബര്‍ ആക്രമണം. ഒരു വര്‍ഷം മുമ്പ് പ്രവീണയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിടിയിലായ പ്രതിയാണ് വീണ്ടും ആക്രമണം തുടരുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രവീണയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തമിഴ്‌നാട് സ്വദേശി ഭാഗ്യരാജിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ സമാന കുറ്റകൃത്യം …
അല്‍ നസർ അരങ്ങേറ്റം സ്ഥിരീകരിച്ച് ക്രിസ്റ്റിയാനോ; ട്രെൻഡിംഗായി സൗദി പ്രോ ലീഗ് ക്ലബ്ബ്
അല്‍ നസർ അരങ്ങേറ്റം സ്ഥിരീകരിച്ച് ക്രിസ്റ്റിയാനോ; ട്രെൻഡിംഗായി സൗദി പ്രോ ലീഗ് ക്ലബ്ബ്
സ്വന്തം ലേഖകൻ: അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെ പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലേക്ക്. താരത്തിന്റെ കൂടുമാറ്റം സംബന്ധിച്ച് സൗദി ക്ലബ് ശനിയാഴ്ച ഔദ്യോഗികമായ പ്രഖ്യാപനം നടത്തി. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് കരാര്‍ ഒപ്പുവെച്ചത്. 200 മില്യണിലധികം യൂറോയുടെ (1750 കോടി രൂപ) കരാറാണെന്നാണ് …
ആ പത്ത് വര്‍ഷങ്ങൾ ഒബാമയെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല! വെളിപ്പെടുത്തലുമായി മിഷേല്‍
ആ പത്ത് വര്‍ഷങ്ങൾ ഒബാമയെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല!  വെളിപ്പെടുത്തലുമായി മിഷേല്‍
സ്വന്തം ലേഖകൻ: ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും ഉയര്‍ച്ച താഴ്ച്ചകളുണ്ടാകും. ബന്ധങ്ങളില്‍ ഉലച്ചിലുകള്‍ സംഭവിക്കും. ഒരുമിച്ചുള്ള ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നിന്ന് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോഴായിരിക്കും മിക്കപ്പോഴും അസ്വാരസ്യങ്ങളുണ്ടാകുക. അത്തരത്തില്‍ കടന്നുപോയ ഒരു കാലഘട്ടത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ. ഒരുമിച്ചുള്ള ജീവിതത്തിനിടയില്‍ പത്ത് വര്‍ഷത്തോളം ഭര്‍ത്താവായ …
ബനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു; മതമൂല്യവും മതേതരബോധവും മുറുകെ പിടിച്ച പോപ്പ് എമിരിറ്റസ്
ബനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു; മതമൂല്യവും മതേതരബോധവും മുറുകെ പിടിച്ച പോപ്പ് എമിരിറ്റസ്
സ്വന്തം ലേഖകൻ: പോപ്പ് എമിരറ്റ്‌സ് ബനഡിക്ട് പതിനാറാമന്‍ (95) കാലം ചെയ്തു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പ്രാദേശിക സമയം 9.34-നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. 2013-ലാണ് അദ്ദേഹം മാര്‍പാപ്പ സ്ഥാനം രാജിവെച്ചത്. 2005-ല്‍ തന്റെ 78-ാം വയസ്സിലാണ് അദ്ദേഹം മാര്‍പാപ്പയായി സ്ഥാനമേറ്റത്. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായംകൂടിയ മാര്‍പാപ്പയായിരുന്നു അദ്ദേഹം. …
ശബരിമല വിമാനത്താവളത്തിന് വീണ്ടും ചിറക് മുളക്കുന്നു; 2570 ഏക്കർ ഭൂമി ഏറ്റെടുക്കും
ശബരിമല വിമാനത്താവളത്തിന് വീണ്ടും ചിറക് മുളക്കുന്നു; 2570 ഏക്കർ ഭൂമി ഏറ്റെടുക്കും
സ്വന്തം ലേഖകൻ: ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ വലിയ വികസന സ്വപ്നമാണ് ഈ പദ്ധതി. പല കാലത്ത് പല പ്രതിസന്ധികളിൽ …
ബാറുകൾ പുലർച്ചെ അഞ്ചുവരെ തുറക്കുമെന്ന് വ്യാജപ്രചാരണം; വാർത്ത നിഷേധിച്ച് എക്‌സൈസ്
ബാറുകൾ പുലർച്ചെ അഞ്ചുവരെ തുറക്കുമെന്ന് വ്യാജപ്രചാരണം; വാർത്ത നിഷേധിച്ച് എക്‌സൈസ്
സ്വന്തം ലേഖകൻ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തനസമയം നീട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് എക്‌സൈസ്. ബാറുകളുടെ സമയക്രമത്തിൽ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പരാതികൾ അറിയിക്കാൻ 9447178000, 9061178000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: …
നേതാക്കളെ വധിക്കാന്‍ പോപ്പു ലർ ഫ്രണ്ട് സ്ക്വാഡ്; അംഗങ്ങ ള്‍ക്ക് പരിശീലനം നല്‍കിയ അഭിഭാഷകൻ അറസ്റ്റിൽ
നേതാക്കളെ വധിക്കാന്‍ പോപ്പു ലർ ഫ്രണ്ട് സ്ക്വാഡ്; അംഗങ്ങ ള്‍ക്ക് പരിശീലനം നല്‍കിയ അഭിഭാഷകൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ: നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ അറസ്റ്റിലായ അഭിഭാഷകനായ മുഹമ്മദ് മുബാറക്ക് കൊലപാതക സ്‌ക്വാഡിലെ അംഗമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കരാത്തെ അടക്കമുള്ള ആയോധനകലകള്‍ അഭ്യസിച്ചിട്ടുള്ള മുബാറക്ക് മറ്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കിയിരുന്നെന്ന് എന്‍.ഐ.എ. അറിയിച്ചു. നേതാക്കളെ വധിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് സ്‌ക്വാഡ് രൂപീകരിച്ചതെന്നും എന്‍.ഐ.എ. …
സംഭവം പറക്കുന്നുണ്ടോ എന്ന് നോക്കാൻ പോയതാ! കോക്പിറ്റ് വിവാദത്തിൽ ഷൈനിൻ്റെ മറുപടി
സംഭവം പറക്കുന്നുണ്ടോ എന്ന് നോക്കാൻ പോയതാ! കോക്പിറ്റ് വിവാദത്തിൽ ഷൈനിൻ്റെ മറുപടി
സ്വന്തം ലേഖകൻ: വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ കയറാൻ ശ്രമിച്ചതിന് നടൻ ഷൈൻ ടോം ചാക്കോയെ ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച വാർത്ത ഈയിടെ എല്ലാവരും അറിഞ്ഞതാണ്. കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനേത്തുടർന്ന് ഷൈനിനെ വിമാനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ഈ സംഭവത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് ഷൈൻ. വിമാനം ഓടിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാൻ പോയതാണെന്ന് അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോക്പിറ്റ് …
വാഹനാപകടത്തില്‍ ഋഷഭ് പന്തിന് പരിക്ക്; കത്തിയ കാറിന്റെ ഗ്ലാസ് തകർത്ത് പുറത്തുവന്നു (വീഡിയോ)
വാഹനാപകടത്തില്‍ ഋഷഭ് പന്തിന് പരിക്ക്; കത്തിയ കാറിന്റെ ഗ്ലാസ് തകർത്ത് പുറത്തുവന്നു (വീഡിയോ)
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനു പരുക്കേറ്റ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അതിവേഗത്തിലെത്തിയ മെഴ്സിഡീസ് ബെൻസ് ജിഎൽഇ 43 കാർ ഡിവൈഡറിൽ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. കുടുംബത്തിനൊപ്പം പുതുവത്സരം ആഘോഷിക്കാൻ ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലെ റൂർക്കിയിലേക്കു വരുന്ന വഴിയാണ് അപകടം നടന്നത്. പന്ത് തന്നെയായിരുന്നു വാഹനം ഓടിച്ചത്. ഡ്രൈവിങ്ങിനിടെ …