1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദിവസത്തേക്കോ മണിക്കൂറിനോ മാത്രമായി വീട്ടുജോലിക്കാരെ നൽകുന്ന സേവനത്തിന് യുഎഇയിൽ വിലക്ക്
ദിവസത്തേക്കോ മണിക്കൂറിനോ മാത്രമായി വീട്ടുജോലിക്കാരെ നൽകുന്ന സേവനത്തിന് യുഎഇയിൽ വിലക്ക്
സ്വന്തം ലേഖകൻ: ദിവസത്തേക്കോ മണിക്കൂറിനോ മാത്രമായി വീട്ടുജോലിക്കാരെ നൽകുന്ന സേവനം മാനവശേഷി സ്വദേശിവൽകരണ മന്ത്രാലയം തടഞ്ഞു. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണു നടപടി. കുറഞ്ഞത് ഒരാഴ്ചത്തെ സേവനത്തിനു വീട്ടുജോലിക്കാരെ എടുക്കാം. ഇതിനിടയിൽ മറ്റു സ്ഥലങ്ങളിൽ ജോലിക്കു വിടാൻ പാടില്ലെന്നും നിബന്ധനയുണ്ട്. സേവനത്തിന് എത്തിക്കുന്നതിനു മുൻപ് വീട്ടുജോലിക്കാർക്കു പിസിആർ ടെസ്റ്റും നിർബന്ധമാക്കി. സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനങ്ങൾ നിർത്തലാക്കി …
ദുബായ് വിമാനത്താവളത്തിൽ ബയോമെട്രിക് യാത്രാ സംവിധാനം ഉപയോഗിച്ചത് 154,000 ലേറെ യാത്രക്കാർ
ദുബായ് വിമാനത്താവളത്തിൽ ബയോമെട്രിക് യാത്രാ സംവിധാനം ഉപയോഗിച്ചത് 154,000 ലേറെ യാത്രക്കാർ
സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിലെ ബയോമെട്രിക് യാത്രാ സംവിധാനം ഉപയോഗിച്ചത് 154,000 ലേറെ യാത്രക്കാരെന്ന് ജിഡിആർഎഫ്എ. എയർപോർട്ടിലെ മുഴുവൻ നടപടികളും മുഖം കാണിച്ചു പൂർത്തീകരിക്കാൻ അനുവദിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനമാണ് ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് യാത്രാ സംവിധാനം. പരീക്ഷണഘട്ടം മുതൽ ഇതുവരെ ആറു മാസത്തിനുള്ളിലാണ് ഇത്രയധികം പേർ ഉപയോഗിച്ചതെന്ന് അധികൃതർ പറഞ്ഞു. …
കുവൈത്തിൽ കോവിഡ് വാക്സിൻ എടുത്തില്ലെങ്കിൽ റമസാന് ശേഷം തിയറ്ററുകളിൽ പ്രവേശനമില്ല
കുവൈത്തിൽ കോവിഡ് വാക്സിൻ എടുത്തില്ലെങ്കിൽ റമസാന് ശേഷം തിയറ്ററുകളിൽ പ്രവേശനമില്ല
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്കൂളുകൾ തുറക്കുന്നത് സെപ്റ്റംബറിൽ ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ്. സ്കൂളുകളിലെ മുഴുവൻ ജീവനക്കാരും അടുത്തമാസം വാക്സിനേഷൻ‌ എടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കുത്തിവയ്പ് എടുക്കാത്തവർക്ക് റമസാന് ശേഷം സിനിമ തിയറ്ററുകളിൽ പ്രവേശനം നൽകില്ല. ജീവനക്കാർ വാക്സീൻ സ്വീകരിക്കാത്ത ചില സ്ഥാപനങ്ങൾ അടച്ചിടാനും തീരുമാനമുണ്ടാകും. 4 ലക്ഷം സ്വദേശികൾ ഇതിനകം വാക്സീൻ …
അബുദാബി യാത്രയ്ക്ക് ഐസിഎ അനുമതി നിർബന്ധം; പ്രവാസികൾക്ക് വീണ്ടും തിരിച്ചടി
അബുദാബി യാത്രയ്ക്ക് ഐസിഎ അനുമതി നിർബന്ധം; പ്രവാസികൾക്ക് വീണ്ടും തിരിച്ചടി
സ്വന്തം ലേഖകൻ: അൽഐൻ, അബുദാബി വീസക്കാർക്ക് യുഎഇയിലെ ഏതു വിമാനത്താവളം വഴി വന്നാലും ഐസിഎ അനുമതി (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്) നിർബന്ധം. ഐസിഎ ഗ്രീൻ സിഗ്നലില്ലാതെ കഴിഞ്ഞ ദിവസം ദുബായിലെത്തിയ മലയാളികളടക്കമുള്ള വിദേശികൾക്കു തിരിച്ചുപോകേണ്ടി വന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ഐസിഎ അനുമതിയില്ലാതെ വന്നു മടങ്ങിയവരുടെ എണ്ണം കൂടുന്നതിനാലാണ് വീണ്ടും അധികൃതരുടെ …
സംസ്ഥാനത്ത് ഇന്ന് 1970 പേർക്ക് കോവിഡ്; ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 1970 പേർക്ക് കോവിഡ്; ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
വമ്പൻ ഓഫറുകളുമായി വ്യാജ വിമാന ടിക്കറ്റ് ബുക്കിങ് സൈറ്റു കൾ; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
വമ്പൻ ഓഫറുകളുമായി വ്യാജ വിമാന ടിക്കറ്റ് ബുക്കിങ് സൈറ്റു കൾ; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: വ്യാജ സൈറ്റിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതരാകരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. ങ്ങനെ പണം നഷ്ടപ്പെട്ടവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് ആവർത്തിച്ചുള്ള ജാഗ്രതാ നിർദേശം. ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നവർ ബന്ധപ്പെട്ട എയർലൈനിന്റെയോ അംഗീകൃത ട്രാവൽ ഏജൻസികളുടെയോ വെബ്സൈറ്റ് തന്നെ ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു. വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് റീഫണ്ടാക്കുകയാണു …
ഫെയ്സ്ബുക്കിന് മർഡോക്കിൻ്റെ വക “എട്ടിൻ്റെ പണി,“ കൈയ്യടിച്ച് ഇന്ത്യൻ മാധ്യമ ലോകവും
ഫെയ്സ്ബുക്കിന് മർഡോക്കിൻ്റെ വക “എട്ടിൻ്റെ പണി,“ കൈയ്യടിച്ച് ഇന്ത്യൻ മാധ്യമ ലോകവും
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയില്‍ നിന്ന് പിന്‍വാങ്ങും എന്നതുള്‍പ്പെടെയുള്ള ഫെയ്സ്ബുക്കിന്റെ ഭീഷണികള്‍ നടക്കാതെ വന്നതോടെ റൂപര്‍ട്ട് മര്‍ഡോക്കിന് മുന്നില്‍ മുട്ടുകുത്തി ഫെയ്സ്ബുക്ക്. വാര്‍ത്തകള്‍ക്ക് ഓസ്‌ട്രേലിയന്‍ മാധ്യമ സ്ഥാപനമായ ന്യൂസ്‌കോര്‍പ്പിന് പണം നല്‍കാമെന്ന ധാരണയില്‍ ഇരു കമ്പനികളും എത്തിച്ചേര്‍ന്നു. ഫെയ്സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ വാര്‍ത്തകള്‍ക്ക് അതത് മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയയില്‍ പാസായതിന് …
കേരളത്തിൽ നിന്നുള്ളവർക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കർണാടക
കേരളത്തിൽ നിന്നുള്ളവർക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കർണാടക
സ്വന്തം ലേഖകൻ: കേരളത്തിൽ നിന്നുള്ളവർക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കർണാടക. കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് ഇപ്പോൾ നിയന്ത്രണമുള്ളത്. ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു. 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് …
ഏകീകൃത സിവില്‍ കോഡ് വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാജ്നാഥ് സിങ്
ഏകീകൃത സിവില്‍ കോഡ് വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാജ്നാഥ് സിങ്
സ്വന്തം ലേഖകൻ: രാമക്ഷേത്ര വാഗ്ദാനം പൂര്‍ത്തികരിച്ചതു പോലെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനും ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവില്‍ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ ഞങ്ങളെ പരിഹസിക്കുന്നു, മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനില്ലെന്നുമാണ് പറയുന്നത്. എന്നാല്‍ പൂര്‍ത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് ഞങ്ങള്‍ …
സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്; തൃശൂർ പൂരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്താൻ അനുമതി
സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്; തൃശൂർ പൂരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്താൻ അനുമതി
സ്വന്തം ലേഖകൻ: കേരളത്തില്‍ 1054 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 38,410 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.74. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 4407. ചികിത്സയിലായിരുന്ന 3463 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ തിരുവനന്തപുരം 130 മലപ്പുറം 124 എറണാകുളം 119 കോഴിക്കോട് 117 …