സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളിൽനിന്ന് ഇനി ഖത്തർ എയർവേസ് വിമാനത്തിൽ ഖത്തറിലേക്ക് വരുേമ്പാൾ മുൻകൂട്ടിയുള്ള കോവിഡ് പരിശോധന വേണ്ട. ഖത്തറിലേക്ക് തങ്ങളുടെ വിമാനങ്ങളിൽ വരുന്ന യാത്രക്കാരുടെ യാത്രച്ചട്ടങ്ങൾ പരിഷ്കരിച്ച വിവരം ഖത്തർ എയർവേസാണ് അറിയിച്ചത്. അർമീനിയ, ബംഗ്ലാദേശ്, ബ്രസീല്‍, ഇന്ത്യ, ഇറാന്, ഇറാഖ്, നേപ്പാള്‍, നൈജീരിയ, പാകിസ്താന്, ഫിലിപ്പീന്‍സ്, റഷ്യ, ശ്രീലങ്ക, താൻസനിയ എന്നീ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. …
സ്വന്തം ലേഖകൻ: കോവിഡ് ബാധിക്കുന്ന പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് 10,000 രൂപ സഹായധനമായി നല്‍കി വരുന്ന ആനുകൂല്യം ഈ മാസത്തോടെ അവസാനിക്കുകയാണ്. മാര്‍ച്ച് 31 വരെ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കാണ് സഹായം ലഭിക്കുക. ഏപ്രില്‍ 30ന് മുന്‍പ് സഹായത്തിനായി അപേക്ഷിക്കുകയും വേണം. കോവിഡ് ബാധിതരായ മുഴുവന്‍ പ്രവാസികള്‍ക്കും 10,000 രൂപ ലഭിക്കാന്‍ അവസരമുണ്ട്. നിലവിലെ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ …
സ്വന്തം ലേഖകൻ: വായ്പാത്തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചകാലത്തെ പലിശ മഴുവനായി എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ ഇക്കാലയളവില്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും കോടതി തള്ളി. സാമ്പത്തിക മേഖലയില്‍ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും.നയപരമായ കാര്യങ്ങളില്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും …
സ്വന്തം ലേഖകൻ: കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥിവകകളാണ് കണ്ടുകെട്ടിയത്. 900ല്‍ അധികം നഴ്‌സുമാരെ അധിക തുക ഈടാക്കി വിദേശത്തേക്ക് കൊണ്ടുപോയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയത്. ഇത്തരത്തില്‍ …
സ്വന്തം ലേഖകൻ: ലഹരിമരുന്നുകടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശികളായ ദമ്പതികളുടെ കേസില്‍ അപ്പീല്‍ കോടതി ഈ മാസം 29ന് വീണ്ടും വിധി പ്രഖ്യാപിക്കും. ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് അപ്പീല്‍ കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഇന്നത്തെ വാദം കേള്‍ക്കലിന് ശേഷമാണ് 29ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി …
സ്വന്തം ലേഖകൻ: ആശുപത്രികളിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന രോഗികളുടെ പുനരധിവാസ സേവനങ്ങൾക്കും പരിചരണത്തിനും ഇനി ഹെൽപ് ലൈനിൽ ബന്ധപ്പെടാം. ഖത്തർ പുനരധിവാസ ഇൻസ്റ്റിറ്റ്യൂട്ട് (ക്യുആർഐ) ആണ് പ്രഥമ പുനരധിവാസ ഹെൽപ് ലൈനിന് തുടക്കമിട്ടത്. കുട്ടികൾ, മുതിർന്നവർ, വയോധികർ തുടങ്ങിയ വിഭാഗങ്ങൾക്കാണ് ഹെൽപ് ലൈൻ സേവനം ലഭിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷവും പൂർണ …
സ്വന്തം ലേഖകൻ: അൽ ഖൂസിലെ സ്കൂൾ ട്രാൻസ്പോർട്ട് സർവീസ് കമ്പനിയിലെ 25 ജീവനക്കാർചേർന്ന് വാങ്ങിയ ടിക്കറ്റിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ നറുക്കെടുപ്പിൽ ഏഴു കോടിയിലേറെ രൂപ സമ്മാനം (10 ലക്ഷം യു.എസ് ഡോളർ). ഇവരിൽ ഏറെപ്പേരും ബസ് ഡ്രൈവർമാരാണ്. ലഭിച്ച സമ്മാനത്തുക 25 പേരും വീതിച്ചെടുക്കും. പ്രവാസി മലയാളിയായ രാഹുൽ കോവിത്തല താഴേവീട്ടിൽ …
സ്വന്തം ലേഖകൻ: തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ് കിരീടം ചൂടി. അറബ് ലോകത്ത് സൗദി അറേബ്യ ഒന്നാമതെത്തി. യുഎന്‍ സുസ്ഥിര വികസന പരിഹാര ശൃംഖല പുറത്തിറക്കിയ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് 2021ലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. 2021 ലെ സന്തോഷ സൂചികയില്‍ അറബ് ലോകത്ത് യുനൈറ്റഡ് അറബ് എമിറേറ്റ്സ് രണ്ടാം സ്ഥാനത്താണ്. …
സ്വന്തം ലേഖകൻ: യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നതായി സൂചന. ജനുവരി ആറിന് നടന്ന കാപ്പിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്ററും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ട്രംപിന്റെ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ സ്വന്തമായൊരു പ്ലാറ്റ്‌ഫോമുമായി സാമൂഹിക മാധ്യമ രംഗത്ത് സാമൂഹിക മാധ്യമ രംഗത്ത് സജീവമാകാനാണ് …