സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശി- വിദേശി ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന് കര്‍ശനമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ തൊഴില്‍ മേഖലയില്‍ വിദേശികളെ കുറക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സ്വകാര്യ മേഖലയില്‍ നിലവില്‍ ജോലിയില്‍ തുടരുന്ന 60 വയസ്സായ വിദേശികളുടെ തൊഴില്‍ കരാര്‍ ഇനി മുതല്‍ ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കി നല്‍കുകയുള്ളു. ജനസംഖ്യ …
സ്വന്തം ലേഖകൻ: കൊവിഡ് മുന്നണിപോരാളികളായ ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് 12–ാം ക്ലാസു വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഡോക്ടർ, നഴ്സുമാർ എന്നിവരുടെ മക്കൾക്കാണ് ആനുകൂല്യം. ആദ്യ ഘട്ടത്തിൽ 700 കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റെടുക്കുക. ജോലി ചെയ്യുന്ന സർക്കാർ, സ്വകാര്യ ആശുപത്രികൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്. യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12-ാം ക്ലാസ്സ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച് 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 13 മരണങ്ങൾ കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 12 മരണവും തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. 1351 പേർ ഇന്ന് രോഗമുക്തി …
സ്വന്തം ലേഖകൻ: സൌദിയിലെ ചില്ലറ വിൽപ്പന മേഖലയിൽ ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനം നിർബന്ധമാക്കി. മുഴുവൻ വിപണന മേഖലയിലും നിർബന്ധമാക്കുന്ന തീരുമാനം ചൊവ്വാഴ്ച മുതലാണ് നടപ്പായത്. ബിനാമി നിർമാർജന പദ്ധതിക്ക് കീഴിൽ വിവിധ കച്ചവട മേഖലകളിൽ ഘട്ടം ഘട്ടമായാണ് ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനം നിർബന്ധമാക്കിയത്. 50 കച്ചവട മേഖലകളിൽ ഇൗ സംവിധാനം ഇതിനകം 70 ശതമാനം നടപ്പാക്കികഴിഞ്ഞിരുന്നു. …
സ്വന്തം ലേഖകൻ: ഒമാനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം അനുമതി നൽകി. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിെൻറ ഭാഗമായി അടച്ചിട്ടിരുന്ന ബാർബർഷോപ്പുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയവക്കാണ് ബുധനാഴ്ച മുതൽ പ്രവർത്തനാനുമതി നൽകിയത്. ബാർബർഷോപ്പുകൾക്ക് പുറമെ മെൻസ് പെഴ്സണൽ കെയർ സ്ഥാപനങ്ങൾ, സ്ത്രീകൾക്കായുള്ള ബ്യൂട്ടിസലൂണുകൾ,ഹെയർ ഡ്രസ്സിങ് സ്ഥാപനങ്ങൾ എന്നിവയും തുറക്കാൻ അനുമതി …
സ്വന്തം ലേഖകൻ: സൌദി വനിതകളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട വാണിജ്യ രേഖകളിലൂടെ ബിനാമി ഇടപാടുകള്‍ നടത്തുന്നതിനെതിരെ സൌദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 2019 വര്‍ഷത്തില്‍ സ്ത്രീകളുടെ പേരില്‍ വ്യാപാരസ്ഥാപനങ്ങള്‍ റജിസ്റ്റര്‍ ചെയ്തത് 49 ശതമാനമാണ് വര്‍ധിച്ചതെന്നും ഇത് ദുരുപയോഗം ചെയ്താണ് ചിലര്‍ ബിനാമി ഇടപാടുകള്‍ നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരാള്‍ തന്നെ, തന്റെ കുടുംബത്തില്‍പ്പെട്ട …
സ്വന്തം ലേഖകൻ: ഉപദ്രവിക്കാൻ ശ്രമിച്ച കപടസന്യാസി അമേരിക്കന്‍ യുവതിയുടെ അടിയേറ്റ് അവശനിലയിൽ. കരാട്ടെയില്‍ ബ്ലാക്ക് ബെൽറ്റ് നേടിയ വിദേശി വനിതയെയാണ് സ്വയം പ്രഖ്യാപിത സ്വാമിയായ മണികണ്ഠൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. 34കാരനായ നാമക്കല്‍ സ്വദേശി മണികണ്ഠനെ യുവതി കരാട്ടെ പ്രയോഗത്തിലൂടെ മൃതപ്രായനാക്കി. ആത്മീയ കാര്യങ്ങളിൽ താത്പര്യമുള്ള യുവതി മാർച്ചിലാണ് തിരുവണ്ണാമലയിലെത്തിയത്. കുറച്ചു ദിവസം കഴിഞ്ഞ് മടങ്ങാനായിരുന്നു തീരുമാനം. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 21,232 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,343 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുംബ ആശ്രിത വീസ പിതാവിന്റെ അഭവത്തില്‍ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റാന്‍ അവസരം. ഇതു സംബന്ധിച്ച നിര്‍ദേശം രാജ്യത്തെ ആറു ഗോവെര്‍ണാറേറ്റുകള്‍ക്കും താമസ കുടിയേറ്റ വിഭാഗം കൈമാറി. പിതാവിന്റെ അഭവത്തില്‍ കുട്ടികളുടെ താമസരേഖ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റുന്നതിനു നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായും ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം വക്താവ് അറിയിച്ചു. കുട്ടികളുടെ …
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് ഗൾഫിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളിയതിനെത്തുടർന്ന് പ്രവാസലോകത്ത് ആശങ്ക. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം വേണമെന്ന് ആവശ്യപ്പെടുന്നു. ഗൾഫിൽനിന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അയ്യായിരത്തിലേറെ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ക്വാറന്റീൻ സംവിധാനം ഒഴിവാക്കണം എന്ന ആവശ്യത്തിലും തീരുമാനമാകാത്തതിൽ കടുത്ത മാനസികവിഷമത്തിലാണ് ഏറെപ്പേരും. …