സ്വന്തം ലേഖകൻ: എമിറേറ്റിൽ സ്ഥിര താമസമാക്കിയവർക്ക് പഞ്ചവത്സര റിട്ടയർമെന്റ് വീസ ദുബായ് ആരംഭിച്ചു. 55 വയസിന് മുകളിലുള്ള ഏതു രാജ്യക്കാർക്കും അവർ യുഎഇക്ക് പുറത്താണെങ്കിലും വീസയ്ക്ക് അപേക്ഷിക്കാമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, അപേക്ഷകർക്ക് യുഎഇയില്‍ നടത്തിയ നിക്ഷേപങ്ങളിൽ നിന്നോ, പെൻഷനായോ പ്രതിമാസം 20,000 ദിർഹം വരുമാനമുണ്ടായിരിക്കണം. അല്ലെങ്കിൽ, 10 ലക്ഷം ദിർഹം ബാങ്ക് ബാലൻസോ, ദുബായിൽ …
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ സൌദി അറേബ്യയിലേക്ക് മടങ്ങുന്ന യാത്രക്കാർ പാലിക്കേണ്ട നിബന്ധനകൾ എന്തെല്ലാമെന്ന് സൌദി എയർലൈൻസ് വ്യക്തമാക്കി. വിദേശത്ത് നിന്ന് സൌദിയിലേക്ക് വരുന്ന മുഴുവൻ യാത്രക്കാരും പാലിക്കേണ്ട നിബന്ധനകൾ എന്തെല്ലാമാണെന്ന് സൌദി എയർലൈൻസിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://bit.ly/34Vzdhi എന്ന ലിങ്കിൽ നിന്ന് ഇൗ വിവരങ്ങൾ അറിയാം. യാത്രക്കാർ ആരോഗ്യ നിബന്ധനകൾ പാലിക്കുമെന്ന പ്രതിജ്ഞ ഫോറം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ …
സ്വന്തം ലേഖകൻ: ഖത്തറിൽ ഇളവുകളുടെ 4-ാം ഘട്ടത്തിന് തുടക്കമായതോടെ സ്കൂളുകൾ തുറന്നു. മാസ്‌ക് ധരിച്ചും അകലം പാലിച്ചുമാണ് വിദ്യാർഥികൾ ക്ലാസുകളിൽ എത്തിയത്. 4 മാസത്തെ ഓൺലൈൻ പഠനത്തിനും ഒരു മാസത്തെ മധ്യവേനൽ അവധിക്കും ശേഷമാണ് സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ 3,40,000ൽ പരം വിദ്യാർഥികൾ പുതിയ അധ്യയന വർഷം തുടങ്ങുന്നത്. 7-ാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മാസ്‌ക് …
സ്വന്തം ലേഖകൻ: കൊവിഡ് അനുബന്ധ ചെലവുകൾക്കായി ഫ്ളൈ ദുബായ് യാത്രക്കാർക്ക് സൗജന്യ ചികിത്സാപദ്ധതി വാഗ്ദാനം ചെയ്തു. വിമാനയാത്രയ്ക്കിടെ കൊവിഡ് രോഗബാധയുണ്ടാകുന്നവരുടെ ചികിത്സാചെലവുകൾക്ക് 1.3 കോടി രൂപ വരെയും (ആറ് ലക്ഷത്തിലേറെ ദിർഹം), കൂടാതെ ക്വാറന്റീൻ ചെലവുകൾക്ക് ദിവസം 9000 രൂപയുമാണ് (440ദിർഹം) ഫ്ളൈ ദുബായ് വാഗ്ദാനം ചെയ്തത്. സെപ്റ്റംബർ ഒന്നിനും നവംബർ 30 നുമിടയിൽ യാത്ര …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഉച്ചസമയത്തെ പുറംജോലി വിലക്ക് അവസാനിച്ചു. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കുണ്ടായിരുന്നത്. ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ അനുമതിയുണ്ടായിരുന്നില്ല. രാജ്യത്ത് ചൂട് കനക്കുന്ന ഈ മാസങ്ങളിൽ തൊഴിലാളികൾക്ക് …
സ്വന്തം ലേഖകൻ: മലയാളികളുടെ സ്വന്തം ഓണത്തെ കൊട്ടാരത്തിലേക്കു വരവേറ്റ് ബഹ്റൈൻ രാജാവിന്റെ മകൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മാതൃകയും ചെണ്ടമേളവുമെല്ലാം കൊഴുപ്പേകിയ കൊട്ടാരത്തിലെ ഓണാഘോഷത്തിന് ഷെയ്ഖ് നാസറും മക്കളും ചേർന്നു തിരി തെളിച്ചു. ജീവനക്കാർക്കൊപ്പമിരുന്ന് അദ്ദേഹം സദ്യയുണ്ണുന്നതിന്റെയും ആഘോഷങ്ങളിൽ പങ്കുചേരുന്നതിന്റെയും ചിത്രങ്ങളും വിഡിയോയും ബഹ്റൈനൊപ്പം വിവിധ രാജ്യങ്ങളിലെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ …
സ്വന്തം ലേഖകൻ: ഖത്തറിൽ പ്രവാസിതൊഴിലാളികളുടെ പ്രതിമാസ മിനിമം വേതനം 1,000 റിയാലാക്കി നിശ്ചയിച്ചു. തൊഴിൽ മാറ്റത്തിന് തൊഴിൽ ഉടമയുടെ അനുമതി ആവശ്യമില്ലെന്നതടക്കമുള്ള നിയമഭേദഗതിക്ക് ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പ്രാബല്യത്തിലാകും. വീട്ടുജോലിക്കാരടക്കം പ്രവാസികളായ തൊഴിലാളികൾക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് ഖത്തർ തൊഴിൽ …
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഇനി പിതൃത്വ അവധി ലഭിക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പിതൃത്വാവധി സംബന്ധിച്ചുള്ള ഉത്തരവ് ഞായറാഴ്ച പുറത്തിറക്കി. കുഞ്ഞ് ജനിച്ചാൽ അടുത്ത അഞ്ച് ദിവസത്തേക്കാണ് ശമ്പളത്തോടെയുള്ള പിതൃത്വ അവധി ലഭിക്കുക. കുട്ടി ജനിച്ച സമയംമുതൽ ആറുമാസം തികയുന്നത് വരെയുള്ള കാലയളവിനിടയിൽ …