1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2020

സ്വന്തം ലേഖകൻ: എമിറേറ്റിൽ സ്ഥിര താമസമാക്കിയവർക്ക് പഞ്ചവത്സര റിട്ടയർമെന്റ് വീസ ദുബായ് ആരംഭിച്ചു. 55 വയസിന് മുകളിലുള്ള ഏതു രാജ്യക്കാർക്കും അവർ യുഎഇക്ക് പുറത്താണെങ്കിലും വീസയ്ക്ക് അപേക്ഷിക്കാമെന്ന് അധികൃതർ പറഞ്ഞു.

എന്നാൽ, അപേക്ഷകർക്ക് യുഎഇയില്‍ നടത്തിയ നിക്ഷേപങ്ങളിൽ നിന്നോ, പെൻഷനായോ പ്രതിമാസം 20,000 ദിർഹം വരുമാനമുണ്ടായിരിക്കണം. അല്ലെങ്കിൽ, 10 ലക്ഷം ദിർഹം ബാങ്ക് ബാലൻസോ, ദുബായിൽ 20 ലക്ഷത്തിന്റെ വസ്തുവകകളോ ഉണ്ടായിരിക്കണമെന്നും നിഷ്കർഷിക്കുന്നു.

യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഇൗ വീസാ പദ്ധതി ആരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.