1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2020

സ്വന്തം ലേഖകൻ: മലയാളികളുടെ സ്വന്തം ഓണത്തെ കൊട്ടാരത്തിലേക്കു വരവേറ്റ് ബഹ്റൈൻ രാജാവിന്റെ മകൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മാതൃകയും ചെണ്ടമേളവുമെല്ലാം കൊഴുപ്പേകിയ കൊട്ടാരത്തിലെ ഓണാഘോഷത്തിന് ഷെയ്ഖ് നാസറും മക്കളും ചേർന്നു തിരി തെളിച്ചു.

ജീവനക്കാർക്കൊപ്പമിരുന്ന് അദ്ദേഹം സദ്യയുണ്ണുന്നതിന്റെയും ആഘോഷങ്ങളിൽ പങ്കുചേരുന്നതിന്റെയും ചിത്രങ്ങളും വിഡിയോയും ബഹ്റൈനൊപ്പം വിവിധ രാജ്യങ്ങളിലെ മലയാളികളും ഏറ്റെടുത്തു.

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ജീവകാരുണ്യ-യുവ ജനകാര്യ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് നാസർ, തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ആഘോഷ ചിത്രങ്ങൾ പങ്കുവച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.