1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2020

സ്വന്തം ലേഖകൻ: കൊവിഡ് അനുബന്ധ ചെലവുകൾക്കായി ഫ്ളൈ ദുബായ് യാത്രക്കാർക്ക് സൗജന്യ ചികിത്സാപദ്ധതി വാഗ്ദാനം ചെയ്തു. വിമാനയാത്രയ്ക്കിടെ കൊവിഡ് രോഗബാധയുണ്ടാകുന്നവരുടെ ചികിത്സാചെലവുകൾക്ക് 1.3 കോടി രൂപ വരെയും (ആറ് ലക്ഷത്തിലേറെ ദിർഹം), കൂടാതെ ക്വാറന്റീൻ ചെലവുകൾക്ക് ദിവസം 9000 രൂപയുമാണ് (440ദിർഹം) ഫ്ളൈ ദുബായ് വാഗ്ദാനം ചെയ്തത്.

സെപ്റ്റംബർ ഒന്നിനും നവംബർ 30 നുമിടയിൽ യാത്ര ചെയ്യുന്നവർക്കാണ് കൊവിഡ് 19 ഫ്രീ ഗ്ലോബൽ കവർ ലഭിക്കുകയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. യാത്ര പുറപ്പെടുന്ന തീയതി മുതൽ 31 ദിവസത്തേക്കാണ് സേവനം ലഭിക്കുക.

നേരത്തേ എമിറേറ്റ്‌സ് എയർലൈനും യാത്രക്കാർക്ക് 1.3 കോടി രൂപവരെ ചികിത്സാചെലവുകൾക്കും ക്വാറന്റീൻ ഇനത്തിൽ ദിവസം 9000രൂപ വരെയും നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഒക്ടോബർ 31 വരെ എമിറേറ്റ്‌സിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക. എമിറേറ്റ്‌സ് ഉപയോക്താക്കൾക്ക് സൗജന്യമായാണ്. യാത്രയുടെ ലക്ഷ്യസ്ഥാനവും പ്രശ്‌നമല്ല. ഇതിനായി പ്രത്യേക രജിസ്‌ട്രേഷനും ആവശ്യമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.