സ്വന്തം ലേഖകൻ: നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക റൂട്ട്‌സ്. പ്രവാസികൾക്ക് 5000 രൂപ നൽകുമെന്നാണ് അറിയിപ്പ്. ഈ മാസം 15 മുതലാണ് ധനസഹായം വിതരണം ചെയ്യുക. ലോക്ക്ഡൌൺ മൂലം നാട്ടിൽ കുടുങ്ങിയവർ, വീസ കാലാവധി കഴിഞ്ഞവർ എന്നിവർക്കാണ് സഹായം നൽകുക. പ്രവാസികളുടെ നാട്ടിലെ അക്കൗണ്ടിലാണ് പണം നൽകുന്നത്. സത്യവാങ്മൂലം നൽകിയാൽ ബന്ധുക്കളുടെ അക്കൗണ്ടിലും …
സ്വന്തം ലേഖകൻ: ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 20,000 കോടി രൂപയുടെ പാക്കേജിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. വായ്പാ പദ്ധതിയിലൂടെ രണ്ട് ലക്ഷം സംരംഭകര്‍ക്ക് ഗുണം ലഭിക്കും. ജിഡിപി നിരക്ക് 3.5 ശതമാനത്തിലേക്ക് കഴിഞ്ഞ പാദത്തിലേക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതോടെ നാല് മാസം നീണ്ടുനില്‍ക്കുന്ന മഴക്കാലത്തിന് തുടക്കമായിരിക്കുകയാണെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് കാലവര്‍ഷമെത്തുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് തുടര്‍ച്ചയായ മഴയുണ്ടാവും. സാധാരണ നിലയിലുള്ള മഴയാണ് ഈ കാലവര്‍ഷത്തിലും ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സ്വകാര്യ …
സ്വന്തം ലേഖകൻ: ന്യൂസീലന്‍ഡിലെ ഓക്‌ലൻഡിൽ താമസിക്കുന്ന എസ്തർ റാഹേൽ എന്ന നാല് വയസ്സുകാരി മലയാളി പെൺകുട്ടിക്ക് പ്രധാനമന്ത്രി ജസീന്ത ആർഡേൻ ഒരു കത്തയച്ചു. ജസീന്തയെ അനുകരിച്ച് എസ്തർ ചെയ്ത ഒരു വിഡിയോ കണ്ടാണ് പ്രധാനമന്ത്രി ഈ പെൺകുട്ടിയെ അഭിനന്ദനമറിയിച്ച് കത്തയച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം എന്നാണ് എസ്തർ അതിനെ വിശേഷിപ്പിച്ചത്. കൊറോണ …
സ്വന്തം ലേഖകൻ: വിമാനത്തില്‍ മധ്യത്തിലെ സീറ്റ് കഴിയുന്നത്ര ഒഴിഞ്ഞു കിടക്കുന്ന രീതിയില്‍ സീറ്റുകള്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് രാജ്യത്തെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. വിമാന ടിക്കറ്റിന്റെ നിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ ഇത് സാധ്യമല്ലെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. യാത്രക്കാരുടെ ബാഹുല്യം മൂലം മധ്യ സീറ്റില്‍ യാത്ര അനുവദിച്ചാല്‍ ഫെയ്‌സ് മാസ്‌കിനും …
സ്വന്തം ലേഖകൻ: തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമർദം അതിശക്ത ന്യൂനമർദമായി അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ഉത്തര മഹാരഷ്ട്ര, ഗുജറാത്ത് തീരത്തെത്തിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ചുഴലിക്കാറ്റായി മാറിയാൽ ‘നിസർഗ’ എന്ന പേരിലാകും ഇതറിയപ്പെടുക. അറബിക്കടലിൽ …
സ്വന്തം ലേഖകൻ: കൊവിഡ് ഭീതി മൂലം സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിദ്യാഭ്യസവകുപ്പിൻ്റെ ഓൺലൈൻ ക്ലാസുകൾ നാളെ ആരംഭിക്കും. വിക്ടേഴ്സ് ചാനലിലൂടേയും യൂട്യൂബ് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളിലൂടേയും ഓൺലൈൻ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. ഈ ആഴ്ച ട്രയൽ റൺ നടത്തിയ ശേഷം അടുത്ത ആഴ്ചയോടെ വിപുലമായി ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ഫസ്റ്റ് …
സ്വന്തം ലേഖകൻ: കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്വാറന്റീൻ ലംഘിച്ചെന്ന പ്രചാരണത്തിൽ മനംനൊന്താണ് ആത്മഹത്യാശ്രമം. ന്യൂമാഹി പിഎച്ച്സിയിലെ ആരോഗ്യപ്രവർത്തയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇവർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. രക്തസമ്മർദ്ദത്തിനുള്ള 20 ഗുളികയാണ് ഇവർ ഒരുമിച്ച് കഴിച്ചത്. അതേസമയം ഇവരുടേതെന്ന പേരിൽ വാട്സ്ആപ്പ് വഴി ആത്മഹത്യാക്കുറിപ്പും സംഭവത്തോടെ പ്രചരിക്കുന്നുണ്ട്. തന്റെ സഹപ്രവർത്തകർ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുമായി സംവദിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. വീഡിയോ കോളിലൂടെ നടത്തിയ സംഭാഷണം കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യതിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. എല്ലാവരും കാണുന്നതാണോ ഏത് ഭാഷയില്‍ സംസാരിക്കണമെന്ന മന്ത്രിയുടെ ചോദ്യത്തിന് മാഡം ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്നും ബിബിസിക്ക് …
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ തീവണ്ടി സര്‍വീസ് പുനരാരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കേരളത്തില്‍നിന്നുള്ള തീവണ്ടികളുടെ സമയവിവര പട്ടിക റെയില്‍വേ പുറത്തുവിട്ടു. ടിക്കറ്റുകള്‍ ഓണ്‍ലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാം. കോവിഡ് രോഗ ലക്ഷണമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ യാത്ര അനുവദിക്കുകയുള്ളു. മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കുവെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. അതേസമയം, …