സ്വന്തം ലേഖകൻ: അഞ്ചല്‍ ഉത്ര കൊലപാതകക്കേസ്സില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി. പാമ്പിന്റെ വിഷപ്പല്ല് ഉള്‍പ്പടെയുള്ളവ കിട്ടിയിട്ടുണ്ട്. പാമ്പിന്റെ ജഡം ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നു. ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖനാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ …
സ്വന്തം ലേഖകൻ: പ്രവാസികള്‍ തിരിച്ചെത്താന്‍ തുടങ്ങുന്നതിന് മുമ്പ് ഒരുഘട്ടത്തില്‍ സംസ്ഥാനത്ത് 16 പേര്‍ ചികിത്സയില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 415 പേരാണ് ചികിത്സയില്‍ ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സ്വാഭാവികമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശത്തുനിന്ന് എത്തിയ 133 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 75 പേര്‍ യുഎഇയില്‍നിന്ന് എത്തിയവരും …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ ചില രാജ്യങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കെ പ്രതികരണവുമായി ചൈനയിലെ വുഹാന്‍ വൈറോളജി ലാബിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ഷി സെന്‍ഗ്ലി. ഇപ്പോള്‍ കണ്ടു പിടിച്ചിരിക്കുന്ന വൈറസുകള്‍ ഒരു മഞ്ഞു മലയുടെ അറ്റത്തിന് സമമാണെന്നും മഹാമാരികള്‍ക്കെതിരെ പൊരുതാന്‍ ആഗോള സഹകരണം ആവശ്യമാണെന്നും ഇവര്‍ പറഞ്ഞു.ഒപ്പം സയന്‍സ് രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നത് ഖേദകരമാണെന്നും ഇവര്‍ പറഞ്ഞു. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. നഴ്‌സിംഗിൽ ബിരുദമുള്ള (ബി എസ് സി) 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, താമസം, വിമാന …
സ്വന്തം ലേഖകൻ: ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ക്രിസ്ത്യന്‍ പള്ളി സെറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലയ മൂന്ന് രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ കൂടി പിടിയിലായി. ഗോകുല്‍, രാഹുല്‍, സന്ദീപ് എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സെറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ്. കാരി രതീഷ് എന്നറിയപ്പെടുന്ന രതീഷ് മലയാറ്റൂരിനെയാണ് …
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ച പണമിടപാട് സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ചില്‍ ഉപഭോക്താക്കളുടെ പണം തിരികെ നല്‍കി തുടങ്ങിയതായി റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പ് ഇടപാടുകള്‍ നടത്തുകയും എന്നാല്‍ കമ്പനിയിലെ പ്രതിസന്ധി മൂലം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും ചെയ്തവരില്‍ ചിലരുടെ പണമാണ് തിരികെ നല്‍കുന്നത്. എന്നാല്‍ പണമിടപാട് സംബന്ധിച്ച് യുഎഇ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇതുവരെ …
സ്വന്തം ലേഖകൻ: രാജ്യത്ത് ലോക്ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് രണ്ട് മാസത്തിനുശേഷം ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചപ്പോൾ ‘പ്രത്യേക പരിഗണന’യുള്ള ടിക്കറ്റുമായാണ് ഒരു കൊച്ചു കുട്ടി ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അഞ്ചു വയസ്സുകാരനായ വിഹാൻ ശർമയാണ് ഡൽഹിയിൽനിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്ത് ബെംഗളൂരുവിൽ എത്തിയത്. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിഹാനെ സ്വീകരിക്കാൻ അമ്മ കാത്തു …
സ്വന്തം ലേഖകൻ: മാറ്റിവെച്ച എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് നാളെ തുടക്കം. കൊവിഡ് ഭീഷണി തുടരുന്നതിനാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടക്കുക. സ്കൂളുകള്‍ക്ക് മുമ്പിലെ തിരക്ക് ഒഴിവാക്കാനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും. വനിതാ പൊലീസുകാരെയും ഡ്യൂട്ടിക്കായി വിന്യസിക്കും. കുട്ടികളെ സ്കൂളുകളില്‍ എത്തിക്കാനായി പൊലീസ് വാഹനങ്ങള്‍ ഉപയോഗിക്കും. മാസ്ക്കുകൾ ധരിച്ചും കൈകൾ അണുവിമുക്തമാക്കിയും സാമൂഹ്യ അകലം …
സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പിനെതിരെ യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. “യുഎഇയിലെ ചില ആളുകളും ട്രാവൽ ഏജൻസികളും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വരാനിരിക്കുന്ന ചാർട്ടേഡ് വിമാനങ്ങളുടെ പേരിൽ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടുന്നതായും ചില സാഹചര്യങ്ങളിൽ വിമാനച്ചെലവിനും ഇന്ത്യയിലെ ക്വാറന്റൈൻ സംവിധാനങ്ങൾക്കുമായി ഇവരിൽ നിന്ന് മുൻകൂറായി പണം ആവശ്യപ്പെടുന്നതായും ഞങ്ങളുടെ …
സ്വന്തം ലേഖകൻ: കാലടി മണപ്പുറത്തു ‘മിന്നൽ മുരളി’ സിനിമയുടെ സെറ്റ് തകർത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രാഷ്‌ട്രീയ ബജ്‌റംഗ് ദൾള് ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. കാലടി ശിവരാത്രി ആഘോഷ സമിതിയുടെയും സിനിമ സംഘടനകളുടെയും …