1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംഹാരരൂപം പൂണ്ട് ഉം‌പുൻ ബംഗാൾ തീരത്തെത്തി; വേഗം മണിക്കൂറിൽ 100 കി.മീ; 2 മരണം
സംഹാരരൂപം പൂണ്ട് ഉം‌പുൻ ബംഗാൾ തീരത്തെത്തി; വേഗം മണിക്കൂറിൽ 100 കി.മീ; 2 മരണം
സ്വന്തം ലേഖകൻ: ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി.155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിൽ വീശിയ കാറ്റ് ഇപ്പോൾ 100 കിലോമീറ്റർ വേഗത്തിലാണ് വീശുന്നത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴയാണ്. രണ്ടരയോടെതന്നെ കാറ്റ് ബംഗാൾ തീരത്തു വീശിയടിച്ചു തുടങ്ങിയിരുന്നു. പൂർണമായി കരയിൽത്തൊടാൻ നാലു മണിക്കൂറോളമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അധികൃതർ പറയുന്നത്. ചുഴലിക്കാറ്റിനെത്തുടർന്ന് ബംഗാളിൽ രണ്ടുപേർ മരിച്ചു. കൊൽക്കത്തയിൽ …
മടങ്ങി വരുന്ന പ്രവാസികളെല്ലാം രോഗവാഹകരല്ല; തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി
മടങ്ങി വരുന്ന പ്രവാസികളെല്ലാം രോഗവാഹകരല്ല; തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തിൽ എത്തുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിർത്തേണ്ടവരാണെന്നോ അർഥമില്ലെന്നും അങ്ങനെ ആക്കിത്തീർക്കാർ ചിലർ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. “പുറത്തുനിന്നു വരുന്നവരിൽ ഭൂരിഭാഗവും രോഗബാധയില്ലാത്തവരാണ്. ചിലർ രോഗവാഹകരാണ്. ആരാണ് രോഗവാഹകരെന്ന് തിരിച്ചറിയാൻ സാധിക്കില്ല. കൂട്ടത്തിൽ രോഗവാഹകരുണ്ടാകാം. അത്തരം ഘട്ടത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ ശക്തമാക്കാനേ സാധിക്കൂ. അത് അവരുടെ രക്ഷയ്ക്കും ഇവിടെയുള്ളവരുടെ രക്ഷയ്ക്കും ഒഴിച്ചുകൂടാനാകാത്തതാണ്, കുപ്രചരണങ്ങൾ …
കേരളത്തിൽ നിന്നുള്ളവർക്ക് മാഹിയിൽ ഇനി മദ്യമില്ല; ഉത്തരവിറക്കി പോണ്ടിച്ചേരി സർക്കാർ
കേരളത്തിൽ നിന്നുള്ളവർക്ക് മാഹിയിൽ ഇനി മദ്യമില്ല; ഉത്തരവിറക്കി പോണ്ടിച്ചേരി സർക്കാർ
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇനി മാഹിയിലെത്തി മദ്യം വാങ്ങിക്കാനാവില്ല. മാഹി വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അതേ സമയം കേരളത്തില്‍ മദ്യവില്‍പ്പന ശനിയാഴ്ച തുടങ്ങും. നാളെയും മറ്റന്നാളും ആപ്പിന്റെ ട്രയല്‍ റണ്‍ നടക്കും. ബെവ്ക്യൂ എന്നാണ് വെര്‍ച്വല്‍ ക്യൂ ആപ്പിന്റെ പേര്. മാഹി സ്വദേശികൾക്ക് മാത്രമേ …
യുഎഇയിലെ കോവിഡ് പോരാട്ടത്തിന് മലയാളികളുടെ മെഡിക്കൽ സംഘമെത്തി
യുഎഇയിലെ കോവിഡ് പോരാട്ടത്തിന് മലയാളികളുടെ മെഡിക്കൽ  സംഘമെത്തി
സ്വന്തം ലേഖകൻ: യുഎഇയിലെ കോവിഡ്-19 പ്രതിരോധത്തിനായി കേരളത്തില്‍ നിന്നും 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍ എത്തി. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട സംഘം രാവിലെയാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. എത്തിഹാദ് എയര്‍വേയ്‌സിന്റെ ചാർട്ടേഡ് വിമാനത്തിലാണ് സംഘമെത്തിയത്. അത്യാഹിത പരിചരണത്തില്‍ പ്രാവീണ്യമുള്ള നഴ്‌സുമാരും ഡോക്ടറും പാരാമെഡിക്കല്‍ വിദഗ്ധരും അടക്കമുള്ള സംഘമാണ് എത്തിയത്. ഇവരില്‍ …
ആഭ്യന്തര വിമാന സർവീസ് തിങ്കളാഴ്ച മുതൽ; സുരക്ഷാ ക്രമീകരണങ്ങൾ കർശനം
ആഭ്യന്തര വിമാന സർവീസ് തിങ്കളാഴ്ച മുതൽ; സുരക്ഷാ ക്രമീകരണങ്ങൾ കർശനം
സ്വന്തം ലേഖകൻ: ആഭ്യന്തര വിമാനസർവീസ് മേയ് 25 മുതൽ ആരംഭിക്കുമെന്ന് വ്യോമഗതാഗത മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഉറപ്പാക്കിയശേഷമായിരിക്കും പ്രവർത്തനം. എല്ലാ വിമാനത്താവളങ്ങളെയും വിമാന കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. യാത്രക്കാരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ വ്യോമഗതാഗത മന്ത്രാലയം ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് …
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്; സമൂഹ വ്യാപനമില്ലെങ്കിലും സമ്പര്‍ക്കത്തെ ഭയപ്പെടണം
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്; സമൂഹ വ്യാപനമില്ലെങ്കിലും  സമ്പര്‍ക്കത്തെ ഭയപ്പെടണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്. ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല,. കണ്ണൂരിൽ അഞ്ച് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് . മലപ്പുറം – 3, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ ഒരോന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് …
കൊവിഡ് പകരാതെ പ്രിയപ്പെട്ടവരെ എങ്ങനെ കെട്ടിപ്പിടിക്കാം? വൈറലായി 10 വയസുകാരിയുടെ ഐഡിയ!
കൊവിഡ് പകരാതെ പ്രിയപ്പെട്ടവരെ എങ്ങനെ കെട്ടിപ്പിടിക്കാം? വൈറലായി 10 വയസുകാരിയുടെ ഐഡിയ!
സ്വന്തം ലേഖകൻ: കോവിഡ് കാലമാണ്, സാമൂഹിക അകലവും സുരക്ഷാ മുന്‍കരുതലുകളുമൊക്കെയാണ് ചർച്ചകളിൽ നിറയുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികൾ പോലും പ്രിയപ്പെട്ടവരെ കാണാനും അടുത്തിരിക്കാനും ക്വാറന്റീൻ കഴിയും വരെ കാത്തിരിക്കുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് എങ്ങനെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാം? ഈ ചോദ്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള പത്ത് …
മദ്യവിൽപ്പനയ്ക്കുള്ള ആപ്പ് അവസാന ഘട്ടത്തിൽ; സ്മാർട്ഫോണിനും സാധാരണ മൊബൈലിനും പ്രത്യേകം
മദ്യവിൽപ്പനയ്ക്കുള്ള ആപ്പ് അവസാന ഘട്ടത്തിൽ; സ്മാർട്ഫോണിനും സാധാരണ മൊബൈലിനും പ്രത്യേകം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഓൺലൈൻ മദ്യ വില്‍പനയ്ക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ നിര്‍മ്മാണം അന്തിമഘട്ടത്തിൽ. കൊച്ചിയിലുള്ള സ്റ്റാർട്ട് അപ് കമ്പനി വികസിപ്പിച്ച ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതി ലഭിച്ചാലുടൻ പരീക്ഷണ അടിസ്ഥാനത്തിൽ ആപ്ലിക്കേഷൻ പ്രവർത്തിപ്പിച്ച് തുടങ്ങും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആളുകൾക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ കേരളത്തിലെ മദ്യവിൽപ്പന ശാലകളിൽ നിന്നും ബാറുകളിൽ നിന്നും ബിയർ ആൻഡ് വൈൻ …
പ്രവാസി വിദ്യാര്‍ഥികളുടെ നീറ്റ് പരീക്ഷയിൽ ആശങ്ക; ഗൾഫിൽ പരീക്ഷാ കേന്ദ്രങ്ങൾ വേണമെന്ന് കേരളം
പ്രവാസി വിദ്യാര്‍ഥികളുടെ നീറ്റ് പരീക്ഷയിൽ ആശങ്ക; ഗൾഫിൽ പരീക്ഷാ കേന്ദ്രങ്ങൾ വേണമെന്ന് കേരളം
സ്വന്തം ലേഖകൻ: പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാനാവുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 26 ന് നടക്കുന്ന പരീക്ഷ യാത്രാ വിലക്കുള്ളതിനാല്‍ ഇവിടെ നിന്ന് എഴുതാനാവില്ല. യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. “ഗള്‍ഫിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നീറ്റ് ഉള്‍പ്പെടെയുള്ള …
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കെഎസ്എഫ്ഇയുടെ സ്വർണ പണയ വായ്പ; 3% പലിശ
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കെഎസ്എഫ്ഇയുടെ സ്വർണ പണയ വായ്പ; 3% പലിശ
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസികൾക്ക് സ്വർണപ്പണയ വായ്പ നൽകാൻ കെഎസ്എഫ്ഇ. വിദേശത്തു നിന്നു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ഒരു ലക്ഷം രൂപയുടെ സ്വർണപ്പണയ വായ്പ നൽകാനാണ് പദ്ധതി. ആദ്യ നാലു മാസം മൂന്നു ശതമാനമാണ് പലിശ. അതിനു ശേഷം സാധാരണ പലിശ നിരക്ക് ഈടാക്കും. നോർക്ക ഐഡിയുള്ള, ജോലി നഷ്ടപ്പെട്ട് എത്തിയ പ്രവാസികൾക്കും …