സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ എട്ടു പേർ കാസർകോട് ജില്ലക്കാരും അഞ്ചു പേർ ഇടുക്കിയിൽ നിന്നുമാണ്. കൊല്ലത്ത് രണ്ട്, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു രോഗം. സംസ്ഥാനത്ത് എട്ട് ജില്ലകള്‍ ഹോട്ട്സ്‍പോട്ടുകളാക്കി. കാസർകോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം രണ്ടായിരത്തോട് അടുക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 323 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ കൊവിഡ് മരണ നിരക്ക് 50ല്‍ എത്തി നില്‍ക്കുന്നു. കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള 11 വിദഗ്ധ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ പോരാട്ടം ലോകം തുടരുമ്പോള്‍ ആസ്‌ട്രേലിയയില്‍ നിന്നും ശുഭവാര്‍ത്ത. കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സി.എസ്.ഐ.ആര്‍.ഒ) വികസിപ്പിച്ചെടുത്ത കൊറോണക്കെതിരായ വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങി. ലോകാരോഗ്യ സംഘടന ഈ വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി ലോകമെങ്ങുമുള്ള ഗവേഷകര്‍ പരസ്പരം സഹകരിച്ചതോടെ അതിവേഗത്തിലാണ് …
സ്വന്തം ലേഖകൻ: പട്ടി, പൂച്ച എന്നിവയുടെ മാംസവില്‍പ്പനയും ഉപഭോഗവും നിരോധിച്ച ചൈനയിലെ ആദ്യ നഗരമായി മാറുകയാണ് ഷെന്‍ചെന്‍. വന്യമൃഗങ്ങളുടെ നിരോധനത്തെക്കുറിച്ചുള്ള പുതിയ നിയമനിര്‍മ്മാണത്തിന്റെ ഭാഗമായാണ് നഗരത്തില്‍ പട്ടിയുടെയും പൂച്ചയുടെയും വില്‍പ്പനയും ഉപഭോഗവും നിരോധിച്ചത്. പുതിയ നിയമം മെയ് ഒന്ന് മുതല്‍ നിലവില്‍ വരും. ഇതനുസരിച്ച് പാമ്പുകളും പല്ലികളും ഉള്‍പ്പെടെയുള്ള സംരക്ഷിത വന്യജീവികളുടെ പ്രജനനം, വില്‍പ്പന, ഉപഭോഗം …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കുട്ടികള്‍ക്കു ജനനത്തിനു തൊട്ടുപിന്നാലെ ക്ഷയരോഗപ്രതിരോധത്തിനായി നല്‍കുന്ന ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ (ബിസിജി) വാക്‌സിന്‍ കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാകുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രതയും ചെറുപ്പകാലത്തെ ബിസിജി വാക്‌സിനേഷനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍വൈഐടി) ഇറ്റലിയെയും അമേരിക്കയെയും ഉദാഹരണമായി ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നത്. ബിസിജി …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള രാജ്യവ്യാപക ലോക്ക് ഡൗണ്‍ കണക്കിലെടുത്ത്, 2018-19 വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നീട്ടിയിരുന്നു. അതുപോലെ തന്നെ പാന്‍-ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. 2020 ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച പ്രകാരം, ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന …
സ്വന്തം ലേഖകൻ: കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് മൂന്നുമാസത്തെ ഇഎംഐ പേയ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്ന നടപടി വായ്പക്കാർക്ക് കാര്യമായ നേട്ടമുണ്ടാകില്ല. മൊറട്ടോറിയം കാലയളവിലെ പലിശ പിന്നീട് ബാങ്ക് ഈടാക്കും എന്നതാണ് ഇതിന് കാരണം. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ പ്രഖ്യാപിച്ച മൊറട്ടോറിയം പദ്ധതി പ്രകാരം, ചില്ലറ, വിള വായ്പകൾ, പ്രവർത്തന മൂലധന പേയ്‌മെന്റുകൾ എന്നിവയുൾപ്പെടെ എല്ലാ …
സ്വന്തം ലേഖകൻ: മലയാള ചലച്ചിത്രം ‘ആടുജീവിത’വുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലസി എന്നിവര്‍ അടങ്ങുന്ന 58 അംഗങ്ങള്‍ ഉള്ള യൂണിറ്റ് ജോര്‍ദാനിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടിട്ടു ദിവസങ്ങളായി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിങ് നിര്‍ത്തലാക്കിയെങ്കിലും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ആവാത്ത സാഹചര്യമാണ്. അതേക്കുറിച്ച് നായകന്‍ പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ. “എല്ലാവർക്കും നമസ്കാരം. ഈ ദുഷ്‌കരമായ സമയങ്ങളിൽ …
സ്വന്തം ലേഖകൻ: ടിക്ടോക്കിൽ തരംഗമായി നേക്കഡ് ചലഞ്ച്. വസ്ത്രം ധരിക്കാതെ പങ്കാളിക്ക് മുന്നിൽ ചെന്നു നിന്ന് അവരുടെ മുഖഭാവം പകർത്തി പങ്കുവയ്ക്കുന്നതാണ് നാക്കഡ് ചലഞ്ച്. കോവിഡ് 19 ഭീതിയതിൽ ലോകം ലോക്ഡൗൺ ആയിരിക്കുന്ന സാഹചര്യത്തിലാണ് രസകരമായ ഈ ചലഞ്ച് ശ്രദ്ധ നേടുന്നത്. വെറുടെ വീട്ടിലിരുന്ന് സമയം കളയുമ്പോൾ പങ്കാളിക്ക് ഒരു സർപ്രൈസ് കൊടുക്കുകയാണ് ചലഞ്ചിലൂടെ ഉദ്ദേശിക്കുന്നത്. …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജയായ ലോകപ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. സ്റ്റെല്ലാര്‍ വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച്.ഐ.വി.പ്രതിരോധ ഗവേഷക മേധാവിയും കൂടിയായ ഗീതാ റാംജി ഒരാഴ്ച മുമ്പാണ് ലണ്ടനില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ മടങ്ങിയെത്തിയത്. കൊറോണയുടെ ലക്ഷണങ്ങളൊന്നും ഇവര്‍ക്കുണ്ടായിരിന്നില്ല. ഡര്‍ബനിലെ ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് …