സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ ആകെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 215 ആയി. കാസര്‍കോടും തിരുവനന്തപുരത്തും രണ്ട് പേര്‍ക്കും കണ്ണൂരിലും കൊല്ലത്തും തൃശൂരിലും ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേരുടെ വീതം പരിശോധനാ …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ ഹാരിക്കും മേഗനും അമേരിക്ക സുരക്ഷ നല്‍കില്ലെന്ന ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി മേഗനും ഹാരിയും. തങ്ങള്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വയം പണം മുടക്കി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നുമാണ് ഇരുവരുടെയും ഔദ്യോഗിക പ്രതിനിധി അറിയിച്ചിരിക്കുന്നത്. “രാജകുമാരനും സസ്‌ക്‌സ് രാജകുമാരിയും യു.എസ് സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടില്ല. സ്വകാര്യമായി സുരക്ഷ ഒരുക്കിയിട്ടുണ്ട്,” ഇരുവരുടെയും പ്രതിനിധി ഫോക്‌സ് …
സ്വന്തം ലേഖകൻ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ലോകത്തിന്റെ പ്രാണനെടുക്കുകയാണ്. ആഗോള തലത്തിൽ ഇതുവരെ 38000 ത്തിൽ അധികം പേർക്കാണ് വൈറസ് ബാധമൂലം ജീവഹാനി സംഭവിച്ചത്. എട്ട് ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ യൂറോപ്പിലും വടക്കേ അമേരിക്കയിലും രോഗം കാട്ടുതീ പോലെ പടരുകയാണ്. വിരലിൽ എണ്ണാവുന്ന രാജ്യങ്ങളിൽ മാത്രമാണ് ഇതുവരെ രോഗബാധ ഇല്ലാത്തത്. അതേസമയം രോഗത്തിന്റെ …
സ്വന്തം ലേഖകൻ: തായ്‌ലന്‍ഡില്‍ കൊറോണ വൈറസ് വ്യാപനം കരുത്താര്‍ജിക്കുകയാണ്. ഇതിനിടെ തായ്‌ലന്‍ഡ് രാജാവ് മഹാ വജിരാലോംഗ്‌കോണ്‍ സ്വയം ഐസൊലേഷനില്‍ പോയിരിക്കുകയാണ്. എന്നാല്‍ രസകരമായ കാര്യം ഈ സമയത്ത് തായ് രാജാവ് സ്വന്തം നാട്ടില്‍ ഇല്ലെന്നതാണ്. വജിരാലോംഗ്‌കോണ്‍ ഇപ്പോള്‍ ഉള്ളത് ജര്‍മനിയിലാണ്. ഇവിടെയാണ് സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുന്നത്. അദ്ദേഹം താമസിക്കുന്നത് ഒരു ആഢംബര ഹോട്ടലിലാണ്. ഈ ഹോട്ടല്‍ …
സ്വന്തം ലേഖകൻ: കൊവിഡ്-19 പ്രത്യാഘാതം മൂലം കിഴക്കന്‍ ഏഷ്യയില്‍ വലിയ സാമ്പത്തിക തളര്‍ച്ച ഉണ്ടാവുമെന്ന് ലോകബാങ്ക്. ചൈനയുള്‍പ്പെടുന്ന കിഴക്കേനേഷ്യന്‍ രാജ്യങ്ങളില്‍ വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടാവുമെന്നും ഒരു കോടിയിലേറെ പേര്‍ പട്ടിണിയാലാവാന്‍ സാധ്യതയെന്നും ലോക ബാങ്ക് പറയുന്നു. രണ്ടു പതിറ്റാണ്ടു മുമ്പ് ഏഷ്യയിലുണ്ടായ കറന്‍സി മാന്ദ്യത്തിന് ശേഷമുള്ള താഴ്ന്ന സാമ്പത്തിക മാന്ദ്യമായിരിക്കുമിതെന്നും ഇവര്‍ പറയുന്നു. തിങ്കളാഴ്ച …
സ്വന്തം ലേഖകൻ: ഡൽഹി നിസാമുദ്ദീനിൽ ഒരു മതചടങ്ങിൽ പങ്കെടുത്ത ഇരുന്നൂറോളം പേർക്ക് ഒരുമിച്ച് കോവിഡ് ബാധ കണ്ടെത്തിയതായി റിപ്പോർട്ട്. നിസാമുദ്ദീനിലെ ദർഗയിൽ മാർച്ച് 18ന് നടന്ന മതചടങ്ങിൽ പങ്കെടുത്തവരിലാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ഇവരെ നിസാമുദ്ദീനിലും പരിസരത്തുമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഈ ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അഞ്ഞൂറിലധികം പേർ പങ്കെടുത്തിരുന്നതായാണ് വിവരം. ഇത് …
സ്വന്തം ലേഖകൻ: പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു. ചികിത്സയിലായിരുന്ന അഞ്ചുപേരുടെയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെത്തുടര്‍ന്നാണ് രോഗം ഭേദമായെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇവരെ വീട്ടിലേക്ക് യാത്രയാക്കിയത്. ചികിത്സിച്ച ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ യാത്രക്കിയത്. ആശുപത്രി വിട്ടെങ്കിലും വരുന്ന 14 ദിവസംകൂടി ഇവര്‍ നിരീക്ഷണത്തിലായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് കഴിക്കാനുള്ള …
സ്വന്തം ലേഖകൻ: ഏഷ്യയിലെ തന്നെ വലിയ ചുവന്നതെരുവുകളിൽ ഒന്നായ കൊൽക്കത്തയിലെ സൊനഗച്ചിയിലും മുംബൈയിലെ കാമാത്തിപുരയിലും ലൈംഗിക തൊഴിലാളികൾ പട്ടിണിയിൽ. കൊറോണ വൈറസിനും പിന്നാലെ നടപ്പാക്കിയ ലോക്ഡൗണിനെയും തുടർന്ന് അനിശ്ചിതകാലത്തേക്കു നീങ്ങാവുന്ന ദുരിതദിനങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് ഇവിടങ്ങളിലെ ആയിരക്കണക്കിനു സ്ത്രീകൾ. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇവരിൽ പലരും ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടാൻ …
സ്വന്തം ലേഖകൻ: പ്രായാധിക്യം മൂലം അവശതകള്‍ അനുഭവിച്ച ആനമുത്തശ്ശി അംബികയെ ദയാവധം ചെയ്തു. വാഷിങ്ടണിലെ സ്മിത്ത്‌സോണിയന്‍ മൃഗശാലയില്‍ കഴിഞ്ഞിരുന്ന 72 വയസ്സുള്ള ഏഷ്യന്‍ ആനയായ അംബിക. സ്മിത്ത്‌സോണിയന്‍ മൃഗശാലക്ക് ഇന്ത്യ നല്‍കിയ സമ്മാനമായിരുന്നു അംബിക. 1948 കാലത്താണ് അംബികയുടെ ജനനം. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രായമേറിയ ആനകളിലൊന്നായിരുന്നു അംബിക. കൂര്‍ഗ് വനത്തില്‍നിന്നും എട്ട് വയസുള്ളപ്പോഴായിരുന്നു വനം …
സ്വന്തം ലേഖകൻ: ലോകമൊട്ടാകെ കൊറോണ പടർന്നുപിടിക്കുമ്പോൾ വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവാണ് നിലവില്‍ പ്രധാന ഭീഷണിയായി നിലനില്‍ക്കുന്നത്. ഇറ്റലി, അമേരിക്ക, സ്‌പെയിന്‍ തുടങ്ങി കൊവിഡ് ഏറ്റവും പടര്‍ന്ന പിടിച്ച രാജ്യങ്ങളില്‍ രോഗികള്‍ക്കനുസൃതമായി വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ പാടുപെടുകയാണ്. ശ്വാസതടസ്സം നേരിടുന്ന രോഗികള്‍ക്ക് കൃതിമമായി ശ്വാസം നല്‍കുന്ന മെഡിക്കല്‍ ഉപകരണമാണ് വെന്റിലേറ്ററുകള്‍. കൊവിഡ് ബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് രോഗിയുടെ ശ്വാസകോശത്തിനാണ്. …