സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 9 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 118 ആയി. ഇതിൽ 112 പേരാണു ചികിത്സയിലുള്ളത്. ആറു പേരുടെ രോഗം ഭേദമായി. ഇന്നു രോഗം സ്ഥിരീകരിച്ചതിൽ 2 പേർ പാലക്കാട് സ്വദേശികളാണ്. എറണാകുളത്ത് 3, പത്തനംതിട്ടയിൽ 2, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ …
സ്വന്തം ലേഖകൻ: കോവിഡ് 19 നെതിരായ പോരാട്ടത്തിൽ 21 ദിവസത്തിനകം വിജയിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം മണ്ഡലമായ വാരണാസിയിലെ ജനങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മഹാ ഭാരത യുദ്ധം 18 ദിവസത്തിനുള്ളിൽ ജയിച്ചു. ഇപ്പോൾ കോവിഡ് 19നെതിരെ രാജ്യം നടത്തുന്ന പോരാട്ടം 21 ദിവസത്തിനകം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: ആഗോള മെഡിക്കല്‍ രംഗത്തെ മുള്‍മുനയില്‍ നിര്‍ത്തിച്ച കൊവിഡ്-19 ആഗോള രാഷ്ട്രീയസമവാക്യങ്ങളിലും മാറ്റം വരുത്തുമെന്നാണ് സൂചനകള്‍. കൊവിഡ്-19 നെ ചൊല്ലി അമേരിക്കയും ചൈനയും തമ്മില്‍ ഉണ്ടായ വാഗ്വാദങ്ങള്‍ ഇതിനോടകം ചര്‍ച്ചയായതാണ്. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ‘വുഹാന്‍ വൈറസ്’ എന്നായിരുന്നു ഒരുവേള സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രയോഗം. കൊവിഡ് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനവും രാജ്യത്തെ ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യ നേരിടുന്നതു കോടികളുടെ നഷ്ടം. രാജ്യാന്തര, ആഭ്യന്തര സർവീസുകൾ സസ്പെൻഡ് ചെയ്തതോടെ ദിവസവും 30–35 കോടിയാണു കമ്പനിക്കു നഷ്ടമെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തത്. “സർക്കാരിന്റെ നിർദേശത്തെത്തുടർന്ന് മറ്റു കമ്പനികളെപ്പോലെ ഞങ്ങളുടെയും ഒരു യാത്രാവിമാനം പോലും സർവീസ് …
സ്വന്തം ലേഖകൻ: ‘മണി ഹെയ്സ്റ്റ്’ എന്ന സീരിസിലൂടെ ഈയടുത്ത് കാലത്ത് ഏറെ പ്രശസ്തമായ ‘ബെല്ല ചാവോ’ എന്ന നാടോടിപ്പാട്ട് ക്വാറന്റൈനിലായ ഇറ്റാലിയന്‍ തെരുവുകളില്‍ മുഴങ്ങുകയാണ്. കൊവിഡ്-19 ഏറ്റവും കൂടുതല്‍ മരണത്തിനിടയായിക്കുന്ന ഇറ്റലി സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലായിട്ട് ദിവസങ്ങളായി. ജനങ്ങളെല്ലാം വീടുകളില്‍ ക്വാറന്റൈനിലാണ്. ഈ വിഷമഘട്ടത്തിലും വീടുകളിലെ മട്ടുപ്പാവിലെത്തി പാട്ടു പാടിയും സംഗീതോപകരണങ്ങള്‍ വായിച്ചും, പരസ്പരം കരുത്താകാന്‍ …
സ്വന്തം ലേഖകൻ: കോവിഡ്-19 ന്റെ വ്യാപനം തടയാൻ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വിലവയ്‌ക്കാതെ ഒരുകൂട്ടം ആളുകൾ. സംസ്ഥാനം പൂർണ്ണമായി അടച്ചിട്ടിട്ടും ജനങ്ങൾ റോഡിലിറങ്ങി. കർശന നിയന്ത്രണങ്ങൾ ലംഘിച്ച് ഒരുപാട് പേരാണ് പൊതുനിരത്തിലിറങ്ങിയത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പലയിടത്തും കഷ്‌ടപ്പെട്ടു. ശാന്തമായ ഭാഷയിലാണ് ഇപ്പോൾ പറയുന്നതെന്ന് ഇനി ഇതായിരിക്കല്ല നിലപാടെന്നും പൊലീസ് അധികൃതർ വ്യക്‌തമാക്കി. അത്യാവശ്യ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ 62 ശതമാനം കൊവിഡ് വ്യാപനവും സാമൂഹിക അകലം പാലിച്ചാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന് പഠനം. അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ലോകാരോഗ്യ സംഘടനയും മറ്റ് ആരോഗ്യ വിദഗ്ധരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുതുതായി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത് സാമൂഹിക അകലവും ക്വാറന്റൈനിങും കൃത്യമായി പാലിക്കപ്പെട്ടാല്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം …
സ്വന്തം ലേഖകൻ: 2020ലെ ടോക്യോ ഒളിമ്പിക്സ് മാറ്റിവെക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍, ഒളിമ്പിക്സ് ഒരു വര്‍ഷം മാറ്റിവെക്കാന്‍ സാവകാശം നല്‍കണമെന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.)യോട് ജപ്പാന്‍ ആവശ്യപ്പെട്ടു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാഹുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് ഐ.ഒ.സി. അംഗീകരിച്ചതായി ഷിന്‍സോ ആബെയുടെ ഓഫീസ് സ്ഥിരീകരിച്ചു. ബാഹുമായി …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ഇന്ത്യയിലെ ബിസിനസിൽനിന്നോ തൊഴിലിൽനിന്നോ മുൻവർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നൽകാതിരിക്കുകയും ചെയ്താൽ പ്രവാസിയായി കണക്കാക്കില്ലെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തി ധനകാര്യ ബിൽ പാർലമെന്റ് പാസ്സാക്കി. 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ പ്രവാസി പദവി നഷ്ടപ്പെടുമെന്നതിനു പുറമെയുള്ള വ്യവസ്ഥയായാണു ധനമന്ത്രി നിർമല സീതാരാമൻ ഈ ഭേദഗതി …
സ്വന്തം ലേഖകൻ: ഇറ്റലിയിൽ 650 പേർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 17 പേർ മരിക്കുകയും ചെയ്തതിനു പിന്നാലെ ഭരണപക്ഷത്തുള്ള ഇറ്റാലിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് നിക്കോള സിംഗെരത്തി ഇറ്റലിയിലെ വൻ നഗരങ്ങളിലൊന്നായ മിലാനിലേക്ക് ഫെബ്രുവരി 27 ന് ഒരു യാത്ര നടത്തി. പതിനൊന്നു നഗരങ്ങൾ ലോക്ക്ഡൗൺ ചെയ്തതിനു പിന്നാലെയുള്ള സിംഗെരത്തിയുടെ യാത്ര വൻ വിവാദങ്ങൾക്ക് …