സ്വന്തം ലേഖകൻ: തുടര്‍ച്ചയായ മൂന്നാംതവണയും ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരണം പിടിച്ചെടുത്ത ദിവസം അരവിന്ദ് കെജരിവാളിനൊപ്പം സോഷ്യല്‍ മീഡിയകളില്‍ താരമായത് ഒരു കുഞ്ഞു കെജ്‌രിവാളായിരുന്നു. കെജ്‌രിവാളിന്റെ അതേ ശൈലിയില്‍ കുഞ്ഞു വസ്ത്രവും തൊപ്പിയും കണ്ണടയും മഫ്‌ളറും അണിഞ്ഞ് ഡല്‍ഹി തെരുവില്‍ വിജയം ആഘോഷിച്ച് താരമായ ഈ കൊച്ചു മിടുക്കന് (അവ്യാന്‍ തോമര്‍) അപ്രതീക്ഷിത സമ്മാനം …
സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേരുനല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ എന്നിവര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഡല്‍ഹിയിലെ ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേര് സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസ് എന്നാക്കി മാറ്റുമെന്നും വിദേശകാര്യ …
സ്വന്തം ലേഖകൻ: വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയെത്തേടി സംസ്ഥാന മാധ്യമപുരസ്‌കാരമെത്തി. മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റര്‍ എന്‍. ശ്രീജയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് തനിക്കാണെന്ന വിവരം ലൈവായി ലോകത്തെ അറിയിക്കേണ്ടിവന്നത്. മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ അറിയിപ്പെത്തുമ്പോള്‍ ശ്രീജയായിരുന്നു മാതൃഭൂമി ന്യൂസിനു വേണ്ടി തത്സമയം വാര്‍ത്ത വായിച്ചുകൊണ്ടിരുന്നത്. മികച്ച ടി.വി. ന്യൂസ് റീഡര്‍ക്കുള്ളതായിരുന്നു പുരസ്‌കാരം. …
സ്വന്തം ലേഖകൻ: സൂര്യ നായകനാവുന്ന പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ കൗതുകമുണർത്തുന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് ആകാശത്ത് വെച്ചാണ് നടക്കുക. സ്പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ടാണ് ഓഡിയോ റിലീസും …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും നഴ്‍സുമാര്‍ക്കും പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് വിലക്ക്. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ള വിദ്യാര്‍ത്ഥികളും നഴ്‍സുമാരും അത് പുതുക്കാന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ നിന്നോ പബ്ലിക് അതോരിറ്റി ഫോര്‍ അപ്ലൈഡ് എജുക്കേഷന്‍ ആന്റ് ട്രെയിനിങില്‍ നിന്നോ ഉള്ള …
സ്വന്തം ലേഖകൻ: സൗദിയില്‍ അജീര്‍ സേവനം പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. കാറ്ററിംഗ്, ഭക്ഷ്യ വസ്തു മേഖലകളിലേക്കാണ് അജീര്‍ സേവനം വ്യാപിപ്പിച്ചത്. മുതിയ മാറ്റം മലയാളികളുള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് ആശ്വാസമാകും. വിദേശ രാജ്യങ്ങളില്‍ നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം, സൗദിയിലുള്ള തൊഴിലാളികളെ നിയമാനുസൃതം ഉപയോഗപ്പെടുത്താന്‍ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന സേവനമാണ് അജീര്‍. വിവിധ …
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങളിലെ താരമാണ് ഇപ്പോൾ പത്തു വയസ്സുകാരനായ ഡാനിഷ്.ആരാണ് ഡാനിഷെന്നല്ലെ?ഒരു ഫുട്ബോൾ ടൂർണമെന്റാണ് ഈ ചെറുപ്രായത്തിൽ തന്നെ ഡാനിഷിനെ പ്രശസ്തനാക്കിയത്. വയനാട് മാനന്തവാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയയത്തിൽ നടന്ന ടൂർണമെന്റിൽ സീറോ ആംഗിൾ കോർണർ ഗോൾ നേടിയ മിടുക്കനാണ് ഡാനിഷ്. ആരാധകരെ മാത്രമല്ല ഐ എം വിജയനെപ്പോലും ഡാനിഷിന്റെ ഗോൾ അമ്പരിപ്പിച്ചിരിക്കുകയാണ്. സ്വന്തം ടീമിന് …
സ്വന്തം ലേഖകൻ: യുഎഇയിലെയും അബുദാബിയിലെയും സര്‍ക്കാര്‍ സ്കൂളുകളില്‍ ഇനി മുതല്‍ ഹോം വര്‍ക്ക് ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദുബായിലെ 23 സ്കൂളുകളിലും അബുദാബിയിലെ 233 സ്കൂളുകളിലുമാണ് ഫെബ്രുവരി 16 മുതല്‍ ഹോം വര്‍ക്ക് ഒഴിവാക്കുന്നത്. അധ്യയന നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി. സ്കൂള്‍ പ്രവൃത്തി സമയത്ത് …
സ്വന്തം ലേഖകൻ: പതിനാറാം തിയതി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്. അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഗവര്‍ണറെ കാണും. കെജ്‌രിവാള്‍ ബുധനാഴ്ച്ച എം.എല്‍.എ മാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. മന്ത്രി സഭാ രൂപീകരണ ചര്‍ച്ചയാണ് യോഗത്തിന്റെ പ്രധാന അജണ്ട. പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്‍കുന്ന മന്ത്രി സഭയായിരിക്കും കെജ്‌രിവാളിന്റേത് എന്നാണ് …
സ്വന്തം ലേഖകൻ: മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്. 62 സീറ്റുകളിൽ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 8 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ല. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആം ആദ്മി പാർട്ടി 62 മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ചു കഴിഞ്ഞു. എട്ട് മണ്ഡലങ്ങളിൽ ബിജെപി ലീഡ് …