സ്വന്തം ലേഖകൻ: തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ രണ്ടാമത്തെ ഫലം നെഗറ്റീവ്. അടുത്ത ഫലം കൂടി നെഗറ്റീവ് ആയാല്‍ ആശുപത്രി വിടാമെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് ആരോഗ്യ മന്ത്രി നേരത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ വിമുക്തമാവൂ എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: വിജയ് നായകനായ ചിത്രം മാസ്റ്ററിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിച്ച് ബി.ജെ.പി. വിജയ് ഫാന്‍സ് പ്രതിരോധം തീര്‍ത്തതിനെത്തുടര്‍ന്നാണ് ബി.ജെ.പിക്ക് മുട്ടുമടക്കേണ്ടി വന്നത്. നെയ്വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ കാമ്പസിനകത്തു നടക്കുന്ന മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് തടസപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം വിജയ് സിനിമയ്ക്ക് ഷൂട്ടിംഗിനായി നല്‍കരുതെന്ന് പറഞ്ഞായിരുന്നു …
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യാക്കാരുള്ള രാജ്യം സൗദി അറേബ്യയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയിലെ ചോദ്യത്തിനുത്തരമായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. എന്നാൽ, കഴിഞ്ഞ മൂന്നുവർഷത്തിനിടെ സൗദിയിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി എന്നാണ് മുന്‍വര്‍ഷത്തെ കണക്കും ഇപ്പോഴത്തെ കണക്കും താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം …
സ്വന്തം ലേഖകൻ: പൊലീസിനെ ജനകീയമാക്കാന്‍ പുതിയ പദ്ധതി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നവരെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഫോണില്‍ വിളിച്ച് സ്റ്റേഷനിലുണ്ടായ അനുഭവം ആരായും. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്കും റേഞ്ച് ഡി.ഐ.ജിമാര്‍ക്കും മേഖലാ ഐ.ജിമാര്‍ക്കും ചുമതല നല്‍കി ഡി.ജി.പി ഉത്തരവിറക്കി. സ്റ്റേഷനില്‍ പരാതി നല്‍കുന്നവരില്‍ പത്ത് പേരെ, വൈകീട്ട് നാല് മണിക്ക് ശേഷമാണ് …
സ്വന്തം ലേഖകൻ: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ് അവസാനിച്ചു. വോട്ടു രേഖപ്പെടുത്താന്‍ ക്യൂവിലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി തുടങ്ങി. ഇതുവരെ 58 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, ഭരണക്ഷിയായ ആംആദ്മിക്കാണ് മുന്‍തൂക്കം. ശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 11.30 കഴിഞ്ഞതോടെ …
സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനം അഗ്നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി. പൈലറ്റുമാരുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശീലനങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തും. 2016 ഓഗസ്റ്റ് 3ന് പ്രാദേശികസമയം 12.45 നായിരുന്നു അപകടം. ലാൻഡിങ്ങിനിടെ ഇടിച്ചിറങ്ങിയ തിരുവനന്തപുരത്തു നിന്നുള്ള ഇകെ …
സ്വന്തം ലേഖകൻ: ദിലീപ്-നാദിര്‍ഷാ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. മധ്യവയസ്‌കനായി ദിലീപ് എത്തുന്ന കോമഡി എന്റര്‍ടെയിനറായ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ രസകരമാണ്. ജോഡികളായി ദിലീപും ഉര്‍വശിയും അവരുടെ മക്കളായി വൈഷ്ണവി, നസ്ലന്‍ എന്നിവരും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നു. ദിലീപും ഉര്‍വശിയും ആദ്യമായി ജോഡികളാവുകയാണ് ചിത്രത്തില്‍. കേശു എന്ന പേരിലുള്ള ഡ്രൈവിങ് സ്‌കൂള്‍ …
സ്വന്തം ലേഖകൻ: മുന്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എയും ദല്‍ഹി ചാന്ദ്‌നിചൗക്കില്‍ നിന്നുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അല്‍ക്കലംബ ആംആദ്മി പ്രവര്‍ത്തകനെ അടിച്ചു. പോളിംഗ് ബൂത്തിലേക്ക് പോവുന്നതിനിടെ തന്റെ മകനെകുറിച്ച് അസഭ്യം പറഞ്ഞതാണ് അല്‍ക്കലംബയെ ചൊടിപ്പിച്ചത്. ശേഷം അല്‍ക്ക പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് തന്നെയുണ്ടായിരുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് …
സ്വന്തം ലേഖകൻ: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം നടൻ വിജയ് സിനിമാ ലൊക്കേഷനിൽ തിരികെയെത്തി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ലൊക്കേഷനിലാണ് അദ്ദേഹം എത്തിയത്. ഇവിടെവെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നെയ്‌വേലിയിലെ സെറ്റിലേക്ക് തിരികെ എത്തിയ വിജയ്‌യെ വന്‍ സ്വീകരണമൊരുക്കിയാണ് ആരാധകരും സുഹൃത്തുക്കളും …
സ്വന്തം ലേഖകൻ: ആപത്തില്‍പ്പെട്ട സഹജീവിയെ രക്ഷിക്കാനായി കരങ്ങള്‍ നീട്ടുന്ന മനുഷ്യരുടെ സദ്പ്രവൃത്തികള്‍ മനുഷ്യനെ ഉലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം വാര്‍ത്തയാണ്. എന്നാല്‍ നദിയില്‍ കുടുങ്ങിയ മനുഷ്യനെ കരയ്ക്ക് കയറ്റാനായി കരങ്ങള്‍ നീട്ടുന്നത് ഒരു ഒറാങ്ങൂട്ടാനാണ്. ഈ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. ബോര്‍ണിയോയിലെ ഒറാങ്ങൂട്ടാന്‍ സംരക്ഷിത കേന്ദ്രത്തിലാണ് സംഭവം. സംരക്ഷിത കേന്ദ്രത്തില്‍ ജീവിക്കുന്ന ഓറാങ്ങൂട്ടന്റെ സ്വൈര്യവിഹാരത്തിനായി …