1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊച്ചി മെട്രോയിൽ “പൂച്ച” കുടുങ്ങി; രക്ഷകരായെത്തിയ ഫയർഫോഴ്സിലെ പുലികൾക്ക് കൈയ്യടി
കൊച്ചി മെട്രോയിൽ “പൂച്ച” കുടുങ്ങി; രക്ഷകരായെത്തിയ ഫയർഫോഴ്സിലെ പുലികൾക്ക് കൈയ്യടി
സ്വന്തം ലേഖകൻ: കൊച്ചി മെട്രോയുടെ തൂണിനിടയിൽ കുടങ്ങിയ പൂച്ചയെ രക്ഷിക്കാൻ തീവ്ര പരിശ്രമം നടത്തി ഫയർഫോ‌ഴ്‌സ്. മെട്രോ അധികൃതരും ഫയർഫോഴ്‌സും ചേർന്നാണ് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. കൊച്ചി വെെറ്റില വെൽകെയർ ആശുപത്രിക്ക് സമീപമാണ് പൂച്ച മെട്രോ ട്രാക്കിനിടയിൽ കുടുങ്ങിയത്. രണ്ട് മണിക്കൂർ നീണ്ട തീവ്ര പരിശ്രമത്തിനൊടുവിലാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. മെട്രോ പില്ലറിന് മുകളിലായി ട്രാക്കിനോട് …
മുസ്ലിം പള്ളിയില്‍ പന്തലും സദ്യയുമൊരുക്കി ഒരു കല്യാണം; ആശംസകളുമായി മുഖ്യമന്ത്രി
മുസ്ലിം പള്ളിയില്‍ പന്തലും സദ്യയുമൊരുക്കി ഒരു കല്യാണം; ആശംസകളുമായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: അച്ഛന്‍ നഷ്ടപ്പെട്ട കായംകുളം സ്വദേശിനിയായ അഞ്ജുവിനായി ചേരാവള്ളി മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ പന്തലും സദ്യയുമൊരുങ്ങി. മതവിത്യാസങ്ങള്‍ മാറിനിന്ന് മനുഷ്യമനസുകള്‍ ഒന്നിച്ചപ്പോള്‍ നൂറുകണക്കിനാളുകളുടെ അനുഗ്രഹവും ആശംസയും ഏറ്റ് വാങ്ങി ശരത്ത് അഞ്ജുവിനെ വരണമാല്യം ചാര്‍ത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12.10 നു ശേഷമുള്ള മുഹൂർത്തത്തിലാണ് വിവാഹം നടന്നത്. ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും …
ശബാന ആസ്മിയുടെ കാർ അപകടത്തിൽപ്പെട്ടു; താരത്തിന് ഗുരുതര പരുക്കെന്ന് റിപ്പോർട്ടുകൾ
ശബാന ആസ്മിയുടെ കാർ അപകടത്തിൽപ്പെട്ടു; താരത്തിന് ഗുരുതര പരുക്കെന്ന് റിപ്പോർട്ടുകൾ
സ്വന്തം ലേഖകൻ: പ്രശസ്ത ബോളിവുഡ് നടി ഷബാന ആസ്മിക്ക് കാര്‍‌ അപകടത്തില്‍ സാരമായ പരുക്ക്. മുംബൈ–പുണെ എക്സ്പ്രസ് ഹൈവേയില്‍ വൈകിട്ട് മൂന്നരയോടെ ഷബാന സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു. പുണെയ്ക്ക് സമീപത്തെ ലോണാവാലയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് ജാവേദ് അക്തറിനൊപ്പം പോവുകയായിരുന്നു നടി. മുഖത്തുള്‍പ്പടെ പരുക്കേറ്റ ഷബാനയെ പന്‍വേലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …
പൗരത്വ ഭേദഗതി നടപ്പാക്കുന്നതില്‍ യുപി സർക്കാർ ടോപ്പ് ഗിയറിൽ; വിവരങ്ങള്‍ ശേഖരിക്കുന്നു
പൗരത്വ ഭേദഗതി നടപ്പാക്കുന്നതില്‍ യുപി സർക്കാർ ടോപ്പ് ഗിയറിൽ; വിവരങ്ങള്‍ ശേഖരിക്കുന്നു
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ ധാരണയാകും മുന്‍പേ നിയമം നടപ്പാക്കാന്‍ ധൃതിപ്പെട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സി.എ.എ രാജ്യത്ത് എങ്ങനെ നടപ്പാക്കും എന്നതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം ഇനിയുമായിട്ടില്ല. ഇതിനിടെയാണ് യുപിയിലെ അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ യു.പി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തു വിട്ടത്. പൗരത്വ …
തമിഴ്നാട്ടിൽ പിണക്കങ്ങൾ പറഞ്ഞു തീർത്ത് കോൺഗ്രസും ഡി‌എം‌കെയും; സഖ്യം തുടരുമെന്ന് കോൺഗ്രസ്
തമിഴ്നാട്ടിൽ പിണക്കങ്ങൾ പറഞ്ഞു തീർത്ത് കോൺഗ്രസും ഡി‌എം‌കെയും; സഖ്യം തുടരുമെന്ന് കോൺഗ്രസ്
സ്വന്തം ലേഖകൻ: ഒരാഴ്ചയോളം നീണ്ടുനിന്ന വാക്‌പോര് അവസാനിപ്പിക്കാന്‍ തീരുമാനിച്ച് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസും ഡി.എം.കെയും. ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആഭ്യന്തരമായി ചര്‍ച്ച ചെയ്യുകയും പുറത്ത് പറയുന്നത് ഒഴിവാക്കാനും തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ അധികാര വീതം വെപ്പുമായി ബന്ധപ്പെട്ടാണ് ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത വാക്‌പോര് നടന്നത്. ഇത് അവസാനിപ്പിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ.എസ് അഴഗിരി ഡി.എം.കെ ആസ്ഥാനമായ …
“അത് പറയാൻ അവരാരാണ്?” പ്രതികളോട് ക്ഷമിക്കാൻ പറഞ്ഞ അഭിഭാഷകയോട് നിര്‍ഭയയുടെ അമ്മ
“അത് പറയാൻ അവരാരാണ്?” പ്രതികളോട് ക്ഷമിക്കാൻ പറഞ്ഞ അഭിഭാഷകയോട് നിര്‍ഭയയുടെ അമ്മ
സ്വന്തം ലേഖകൻ: മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ദല്‍ഹിയില്‍ കൂട്ടലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവി. മകളെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് മാപ്പു കൊടുക്കണമെന്നാണ് ഇന്ദിരാ ജയ്‌സിംഗ് നിര്‍ഭയയുടെ അമ്മയോട് നിര്‍ദേശിച്ചത്. ഇത്തരത്തിലുള്ള ഒരു നിര്‍ദേശം തനിക്ക് തരാന്‍ ഇന്ദിരാ ജയ്‌സിംഗ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. ഭർത്താവ് രാജീവ് ഗാന്ധിയുടെ ഘാതകയായ …
ഖത്തറിൽ വീട്ടുജോലിക്കാർക്ക് രാജ്യം വിടാൻ ഇനി തൊഴിലുടമയുടെ എക്സിറ്റ് പെർമിറ്റ് വേണ്ട
ഖത്തറിൽ വീട്ടുജോലിക്കാർക്ക് രാജ്യം വിടാൻ ഇനി തൊഴിലുടമയുടെ എക്സിറ്റ് പെർമിറ്റ്  വേണ്ട
സ്വന്തം ലേഖകൻ: വീട്ടു ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നിര്‍ബന്ധമായിരുന്ന എക്‌സിറ്റ് പെര്‍മിറ്റ് ഖത്തര്‍ എടുത്തുകളഞ്ഞു. തൊഴിലിടങ്ങള്‍ സുരക്ഷിതമാക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ ഭരണകൂടത്തിന്റെ തീരുമാനം. തൊഴില്‍ ഉടമയുടെ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് രാജ്യം വിടാന്‍ സാധിക്കില്ല എന്നതായിരുന്നു നേരത്തെയുള്ള നിമയം. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകാന്‍ ഒരുങ്ങുന്ന ഖത്തര്‍ ഒട്ടേറെ ജനപ്രിയ …
ഇന്ത്യയില്‍ പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബോസ്
ഇന്ത്യയില്‍ പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബോസ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബോസ്. സാങ്കേതിക മേഖലയിലും ലോജിസ്റ്റിക്കിലും കൂടുതല്‍ തുക നിക്ഷേപിച്ച് രാജ്യത്ത് ബിസിനസ് വര്‍ധിപ്പിക്കാനാണ് ആമസോണ്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ് ആറ് വര്‍ഷത്തിനിടയില്‍ ആമസോണ്‍ രാജ്യത്ത് 7 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് ജെഫ് ബോസ് അവകാശപ്പെട്ടു. ഇന്ത്യയിലെത്തിയ …
പൗരത്വ ഭേദഗതി; സുപ്രീം കോടതിയെ സമീപിച്ചതിന് മുഖ്യമന്ത്രിയോട് വിശദീകരണം തേടാൻ ഗവർണർ
പൗരത്വ ഭേദഗതി; സുപ്രീം കോടതിയെ സമീപിച്ചതിന് മുഖ്യമന്ത്രിയോട് വിശദീകരണം തേടാൻ ഗവർണർ
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയേക്കും. കേന്ദ്രവുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണമെന്ന ചട്ടം ചൂണ്ടിക്കാട്ടി രാജ്ഭവന്‍ ഇക്കാര്യത്തില്‍ ആലോചനകള്‍ തുടങ്ങി. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവന്‍ എന്നനിലയിലാണ് ഗവര്‍ണര്‍ ഈ വിഷയത്തെ സമീപിക്കുന്നത്. കഴിഞ്ഞ …
2020ലെ ആദ്യ വിജയം സ്വന്തമാക്കി ഐഎസ്ആർഒ; ഫ്രഞ്ച് ഗയാനയില്‍ നിന്ന് ജി സാറ്റ് 30 ബഹിരാകാശത്ത്
2020ലെ ആദ്യ വിജയം സ്വന്തമാക്കി ഐഎസ്ആർഒ; ഫ്രഞ്ച് ഗയാനയില്‍ നിന്ന് ജി സാറ്റ് 30 ബഹിരാകാശത്ത്
സ്വന്തം ലേഖകൻ: ഐഎസ്ആര്‍ഒ വികസിപ്പിച്ച അതിനൂതന വാര്‍ത്താവിനിമയ ക്രിതൃമോപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൂറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ 5എ 25ഐ റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിക്ഷേപണം നടന്നത്. 3357 കിലോ ഭാരമുള്ളതാണ് ഉപഗ്രഹം. നിലവില്‍ കാലാവധി കഴിഞ്ഞ ഇന്‍സാറ്റ് -4എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് …