സ്വന്തം ലേഖകൻ: പെരിയാറിനെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് നടന്‍ രജനീകാന്ത്. പെരിയാറിനെ അപമാനിച്ചതില്‍ രജനീകാന്ത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. പെരിയാര്‍ വിഷയത്തില്‍ തെറ്റായ ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും നടന്ന കാര്യങ്ങള്‍ മാത്രമാണ് പ്രസംഗത്തില്‍ വ്യക്തമാക്കിയതെന്നും രജനീകാന്ത് പറഞ്ഞു. അക്കാലത്ത് …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എത്ര പ്രതിഷേധങ്ങള്‍ ഉണ്ടായാലും നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ. പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വ നിയമത്തെ സംബന്ധിച്ച് നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ഷാ പറഞ്ഞു. ലഖ്‌നൗവില്‍ ബി.ജെ.പി സംഘടിപ്പിച്ച പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി …
സ്വന്തം ലേഖകൻ: മംഗളൂരു വിമാനത്താവളത്തിന് പുറത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് കണ്ടെത്തി. ടെര്‍മിനല്‍ കെട്ടിടത്തിന് മുന്നിലാണ് ബാഗ് കണ്ടെത്തിയത്. ബാഗ് ഉപേക്ഷിച്ചയാളെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അലെര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സിഐഎസ്എഫ് ജീവനക്കാര്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ ബോംബ് സ്ക്വാഡിനെ …
സ്വന്തം ലേഖകൻ: രാജ്യത്തെ സമ്പത്ത് മുഴുവന്‍ കുമിഞ്ഞു കൂടിയിരിക്കുന്നത് ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്‌സ്ഫാം പഠനം. 70ശതമാനം ദരിദ്രരുടെ കൈയിലുള്ള അത്രയും പണം ഒരു ശതമാനം സമ്പന്നരുടെ കെവശമുണ്ടെന്നാണ് പഠനം പറയുന്നത്. വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ ഭാഗമായി ഓക്‌സ്ഫാം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന ലിംഗ അസമത്വത്തിലേക്കും വിരല്‍ ചുണ്ടുന്നതാണ് …
സ്വന്തം ലേഖകൻ: കേരളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം നിലവില്‍ നടക്കുന്ന സെന്‍സസുമായി സഹകരിക്കും. സെന്‍സസ് ഡയരക്ടറെ ഇക്കാര്യം അറിയിക്കും. തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിച്ചിട്ടില്ല. എന്നാല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ഓഡിനന്‍സില്‍ …
സ്വന്തം ലേഖകൻ: വിദേശയാത്രക്കാര്‍ക്ക് നികുതിയില്ലാതെ വാങ്ങാവുന്ന മദ്യത്തിന്റെ അളവ് വെട്ടിചുരുക്കാനൊരുങ്ങി കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ്. നിലവില്‍ വിദേശയാത്രികര്‍ക്ക് രണ്ട് കുപ്പി മദ്യവും, 200 സിഗരറ്റ് പാക്കറ്റുകളുമാണ് ഡ്യൂട്ടി ഫ്രീയായി വാങ്ങാന്‍ കഴിയുന്നത്. ഇത് നേര്‍പകുതിയാക്കി വെട്ടിച്ചുരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാണിജ്യ വകുപ്പിന്റെ നിര്‍ദേശത്തിന് ധനകാര്യ വകുപ്പ് പച്ചകൊടി കാണിച്ചാല്‍ ഒരാള്‍ക്ക് ഒരു മദ്യകുപ്പിയും, 100 …
സ്വന്തം ലേഖകൻ: ബിജെപി നേതാക്കള്‍ അടക്കം നിരന്തരം ആരോപിക്കുന്ന ടുക്ഡേ ടുക്ഡേ ഗ്യാങ് ആരാണെന്ന ചോദ്യത്തിന് വിവരാവകാശത്തിലൂടെ മറുപടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയിലും ബിജെപിയുടെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ പ്രയോഗിച്ച് കണ്ട ടുക്ഡേ ടുക്ഡേ ഗ്യാങ് ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ ചോദ്യത്തിനാണ് ഉത്തരം ലഭിച്ചിരിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സാകേത് ഗോഖലെ 2019 ഡിസംബര്‍ …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്സാപ്പിന്റെ പ്രവർത്തനം ഭാഗികമായി നിലച്ചു. വാട്സാപ്പിലൂടെ ഫൊട്ടോയും വീഡിയോകളും ശബ്ദ സന്ദേശങ്ങളും കൈമാറാൻ സാധിക്കുന്നില്ല. സ്റ്റാറ്റസ് അപ്ഡേഷനും നിലച്ചതായി റിപ്പോർട്ടുകളുണ്ട്. പലപ്രദേശങ്ങളിൽ നിന്നും സമാനമായ പരാതികൾ ഉയർന്ന് കേൾക്കുന്നുണ്ട്. ട്വിറ്ററിലൂടെയാണ് ഈ പ്രശ്നം പലരും ഡിജിറ്റൽ ലോകത്തെ അറിയിച്ചിരിക്കുന്നത്. സെർവറിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് കരുതുന്നത്. …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറോട് ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഒരു ബില്ലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഗവര്‍ണറുടെ വാദം. സര്‍ക്കാരുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനം. …
സ്വന്തം ലേഖകൻ: ചൈനീസ് പ്രിസിഡന്റ് ഷി ജിന്‍പിങിന്റെ പേര് വിവര്‍ത്തനം ചെയ്ത് ഫെയ്‌സ്ബുക്ക് പുലിവാല് പിടിച്ചു. ബെര്‍മീസ് ഭാഷയിലുള്ള പോസ്റ്റിലെ ഷി ജിന്‍പിങിന്റെ പേരിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ സ്ഥാനത്താണ് തെറി പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ഫെയ്‌സ്ബുക്ക് മാപ്പ് പറഞ്ഞു. സാങ്കേതിക പിഴവാണെന്നാണ് അവരുടെ വിശദീകരണം. ഷി ജിന്‍പിങിന്റെ മ്യാന്‍മാര്‍ സന്ദര്‍ശന വേളയിലാണ് സംഭവം. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം …