സ്വന്തം ലേഖകൻ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വുഹാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് വുഹാനിലെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. മാത്രമല്ല, യിച്ചാങ് നഗരത്തിലും …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് പശ്ചിമ ബംഗാളും. പ്രമേയം കൊണ്ടുവരുന്ന നാലാമത്തെ സംസ്ഥാനമാണ് ബംഗാള്‍. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. പാര്‍ലമെന്ററി കാര്യാലയ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയാണ് നിയമസഭയുടെ മേശപ്പുറത്ത് പ്രമേയം വച്ചത്. ദേശീയ പൗരത്വ റജിസ്റ്ററും …
സ്വന്തം ലേഖകൻ: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. തര്‍ക്ക പരിഹാരത്തിനായി ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍ നിലപാട് എടുത്തതോടൊണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. നഷ്ടപരിഹാരം നല്‍കി ഒത്ത് തീര്‍പ്പിനില്ലെന്ന് …
സ്വന്തം ലേഖകൻ: അസമിലെ സായുധ തീവ്രവാദ സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി സമാധാനക്കരാർ ഒപ്പുവച്ച് കേന്ദ്രസർക്കാർ. അസമിൽ നിന്ന് വേർപെട്ട് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബോഡോ തീവ്രവാദികൾ ഈ മേഖലയിൽ പതിറ്റാണ്ടുകൾ നടത്തിയ രക്തച്ചൊരിച്ചിലിന് ഈ കരാറോടെ അവസാനമാകുമെന്നാണ് പ്രതീക്ഷ. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ബോഡോ മേഖലയ്ക്ക് 1500 കോടി രൂപയുടെ …
സ്വന്തം ലേഖകൻ: ചൈനയിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് കേരളത്തിലും ഭീതി സൃഷ്ടിക്കുന്നു. ചൈനയിൽ നിന്നും സംസ്ഥാനത്തേക്ക് എത്തിയ 288 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. അതേസമയം, ഇവരിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗബാധിത മേഖലയിൽ നിന്നെത്തിയ 281 പേർ വീടുകളിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇവരില്‍ സംശയാസ്പദമായവരുടെ …
സ്വന്തം ലേഖകൻ: പൗരത്വനിയമ ഭേദഗതിക്കെതിരേ റിപബ്ലിക് ദിനത്തില്‍ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ അണിനിരന്ന് ലക്ഷങ്ങള്‍. കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ തീര്‍ത്ത സൃംഖലയില്‍ രാഷ്ട്രീയ-സിനിമാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം പങ്കാളികളായി. കാസര്‍കോട്ട് എസ്. രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയും തിരുവനന്തപുരത്ത് എം.എ. ബേബി അവസാന കണ്ണിയുമായി. 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ത്തത്. വലിയ ജന …
സ്വന്തം ലേഖകൻ: രാജ്യത്തിന്‍റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും വ്യക്തമാക്കി ഇന്ത്യ ഇന്ന് 71 -ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാജ്‌പഥിൽ അരങ്ങേറിയ പരേഡ് ഇന്ത്യന്‍ സൈനീക കരുത്തിന്‍റെ നേരടയാളമായിരുന്നു. വിവിധ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും ടാബ്ലോകളും സൈനിക വിഭാഗങ്ങളുടെ പ്രകടനവും പരേഡിൽ അണിനിരന്നു. ബ്രസീൽ പ്രസിഡന്‍റിനെ സാക്ഷിയാക്കിയായിരുന്നു ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷം. റിപ്പബ്ലിക് ദിന പരേഡില്‍ …
സ്വന്തം ലേഖകൻ: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 40 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ ‘മരക്കാരാ’യി പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലും അദ്ദേഹത്തിന്റെ ഒരു സംഭാഷണശകലവും ഉണ്ട്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് തിരുനാവുക്കരശ് ആണ്. എഡിറ്റിംഗ് എം …
സ്വന്തം ലേഖകൻ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുമാറ്റി ജമ്മുവും കശ്മീരും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനെ തുടർന്ന് അഞ്ചുമാസമായി വീട്ടുതടങ്കലിലുള്ള കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ ഏറ്റവും പുതിയ ചിത്രം പുറത്ത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ട്വിറ്ററിലൂടെ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ രൂപമാറ്റം വന്ന ഉമറിന്റെ ഫോട്ടോ …
സ്വന്തം ലേഖകൻ: 71 മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്ത് പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 21 പേരാണ് രാജ്യത്ത് പത്മ പുരസ്കാരങ്ങൾക്ക് അർഹരായിട്ടുള്ളത്. നോക്കുവിദ്യ പാവകളി മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. കോട്ടയം മൂഴിക്കൽ സ്വദേശിയാണ് പങ്കജാക്ഷി. ഭോപ്പാൽ ദുരന്തത്തിന്റെ ഇരകൾക്ക് വേണ്ടി പോരാട്ടം നയിച്ച അബ്ദുൾ ജബ്ബാറിനെ പത്മശ്രീ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. മരണാനന്തര ബഹുമതിയായാണ് …