1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും; ദയാഹർജി രാഷ്ട്രപതി തള്ളി
നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും; ദയാഹർജി രാഷ്ട്രപതി തള്ളി
സ്വന്തം ലേഖകൻ: നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരുടെ ശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് നടപ്പാക്കുക. പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹി പാട്യാല ഹൗസ് കോടതി മരണവാറണ്ട് ഇറക്കി. കേസിലെ പ്രതികളിലൊരാളായ മുകേഷിന്റെ …
അസമിൽ പൗരത്വ നിയമത്തിനെതിരായ ജനരോഷം പുതിയ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക്
അസമിൽ പൗരത്വ നിയമത്തിനെതിരായ ജനരോഷം പുതിയ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക്
സ്വന്തം ലേഖകൻ: അസമില്‍ നിര്‍ണായക സ്വാധീനമുള്ള ആള്‍ അസം സ്റ്റുഡന്റ് യൂണിയന്‍ രാഷ്ട്രീയ പാര്‍ട്ടീ രൂപീകരിക്കുന്നു. പൗരത്വ നിയമത്തെ ചൊല്ലി കേന്ദ്രസര്‍ക്കാരിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിനിടക്കാണ് സ്റ്റുഡന്റ് യൂണിയന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. അസമിലെ ജനങ്ങളും കലാകാരന്‍മാരും ബുദ്ധിജീവികളും മറ്റുള്ളവരും അസമില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഞങ്ങളോട് …
എംജിആറായി ഞെട്ടിക്കുന്ന മേക്കോവറിൽ അരവിന്ദ് സ്വാമി, “തലൈവി”യുടെ പുതിയ ടീസർ പുറത്ത്
എംജിആറായി ഞെട്ടിക്കുന്ന മേക്കോവറിൽ അരവിന്ദ് സ്വാമി, “തലൈവി”യുടെ പുതിയ ടീസർ പുറത്ത്
സ്വന്തം ലേഖകൻ: തമിഴ്‍നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പ്രമേയമാകുന്ന സിനിമയാണ് തലൈവി. ചിത്രത്തില്‍ എം ജി രാമചന്ദ്രനായി അഭിനിയിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എം ജി രാമചന്ദ്രനായിട്ടുള്ള അരവിന്ദ് സ്വാമിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഫസ്റ്റ് ലുക്കിന്റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്. എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. …
ഗവർണർ സര്‍ക്കാരിന് മീതെയല്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി; താൻ റബര്‍ സ്റ്റാംപല്ലെന്ന് ഗവർണർ
ഗവർണർ സര്‍ക്കാരിന് മീതെയല്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി; താൻ  റബര്‍ സ്റ്റാംപല്ലെന്ന് ഗവർണർ
സ്വന്തം ലേഖകൻ: ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ . ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ല. പണ്ട് നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ല. അറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഇ.കെ വിഭാഗം സമസ്ത സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് …
ഗാർഹിക തൊഴിലാളിയുടെ കൊല; കുവൈത്തിലേക്കുള്ള റിക്രൂട്ട്മെന്റ് വിലക്കി ഫിലിപ്പൈൻസ്
ഗാർഹിക തൊഴിലാളിയുടെ കൊല; കുവൈത്തിലേക്കുള്ള റിക്രൂട്ട്മെന്റ് വിലക്കി ഫിലിപ്പൈൻസ്
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പൈൻസ് പൂർണ വിലക്ക് ഏർപ്പെടുത്തി. ഫിലിപ്പൈൻസ് ലേബർ സെക്രട്ടറി സിൽവർസ്റ്റർ ബെല്ലോ ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത് . ഗാർഹികത്തൊഴിലാളികൾ, കരാർ തൊഴിലാളികൾ, വിദഗ്ധ തൊഴിലാളികൾ, പ്രഫഷനലുകൾ എന്നിവർക്കെല്ലാം വിലക്ക് ബാധകമാണ്. കഴിഞ്ഞ മാസം ഫിലിപ്പീനോ ഗാർഹികത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കുവൈത്ത് നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് …
ഉടമസ്ഥനൊപ്പം “തെരി മേരി” പാടുന്ന വളർത്തുനായ ബാഗ! ചിരി പടർത്തി വൈറൽ വീഡിയോ
ഉടമസ്ഥനൊപ്പം “തെരി മേരി” പാടുന്ന വളർത്തുനായ ബാഗ! ചിരി പടർത്തി വൈറൽ   വീഡിയോ
സ്വന്തം ലേഖകൻ: രേണു മണ്ഡൽ പാടി സമൂഹ മാധ്യമങ്ങളിൽ ഹിറ്റായ തെരി മേരി കഹാനി എന്ന ഗാനം ഒരു വളര്‍ത്തുനായ ഉടമസ്ഥനൊപ്പം പാടുന്നതാണ് പുതിയ വിശേഷം. പശ്ചിമബംഗാളിലെ ബാറാക്പൂരിലാണ് രസകരമായ ഈ സംഭവം. മൂന്ന് ദിവസം മുമ്പ് സുബീർ ഖാന്‍ എന്ന വ്യക്തിയാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ബാറാക്ക്പോർ സ്വദേശി തന്റെ ഹാർമോണിയം …
നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ; റിപ്പോർട്ട് തേടി കോടതി
നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ; റിപ്പോർട്ട് തേടി കോടതി
സ്വന്തം ലേഖകൻ: നിര്‍ഭയകേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷ ജനുവരി 22 ന് നടക്കുന്നത് സ്റ്റേ ചെയതു. പ്രതികളിലൊരാള്‍ ദയാഹരജി നല്‍കിയതിനെ തുടര്‍ന്നാണ് വധശിക്ഷ സ്റ്റേ ചെയ്തത്. ദല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. വധശിക്ഷക്ക് വിധിച്ച നാല് പ്രതികളിലൊരാളായ മുകേഷ് സിങാണ് ദയാഹരജി നല്‍കിയത്. നേരത്തെ കേസില്‍ വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാനാകില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ …
മഞ്ഞിനടിയിൽ തണുത്തുറഞ്ഞ ആ 18 മണിക്കൂറുകൾ; കശ്മീരിൽ 12 കാരിയുടെ അത്ഭുതകരമായ രക്ഷപ്പെടൽ
മഞ്ഞിനടിയിൽ തണുത്തുറഞ്ഞ ആ 18 മണിക്കൂറുകൾ; കശ്മീരിൽ 12 കാരിയുടെ അത്ഭുതകരമായ രക്ഷപ്പെടൽ
സ്വന്തം ലേഖകൻ: കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനിടയില്‍ അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ കഥയുമായി പന്ത്രണ്ടുകാരി. പതിനെട്ട് മണിക്കൂറുകളോളം മഞ്ഞിനടിയില്‍ കുടുങ്ങിയ ശേഷമാണ് പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പാക് അധിനിവേശ കശ്മീരിലാണ് സംഭവം. സമീന ബിബി എന്ന പന്ത്രണ്ടുകാരിയാണ് വീടിന് സമീപമുണ്ടായ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയത്. വീടിന്‍റെ ഷെഡിന് മുകളിലേക്ക് മഞ്ഞ് ഇടിഞ്ഞ് വീണതോടെ സമീന ഇതിനുള്ളില്‍ പെടുകയായിരുന്നു. മഞ്ഞ് …
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണം വിളികളാൽ മുഖരിതമായി സന്നിധാനം
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണം വിളികളാൽ മുഖരിതമായി സന്നിധാനം
സ്വന്തം ലേഖകൻ: ശരണ മന്ത്രങ്ങൾക്കിടയിൽ പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. പന്തളത്തുനിന്ന് തിങ്കളാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര 6.50ഓടുകൂടി സന്നിധാനത്തെത്തി. ദേവസ്വം ബോര്‍ഡ് ഭാരവാഹികളാണ് ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിച്ച് ആനയിച്ചത്. ക്ഷേത്രസന്നിധിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങി. വൻ ഭക്തജനത്തിരക്കാണ് …
ദാവൂദ് ഇബ്രാഹീം ഇപ്പോഴും പാകിസ്താനിൽ സുരക്ഷിതനെന്ന് അറസ്റ്റിലായ അധോലോക നായകൻ
ദാവൂദ് ഇബ്രാഹീം ഇപ്പോഴും പാകിസ്താനിൽ സുരക്ഷിതനെന്ന് അറസ്റ്റിലായ അധോലോക നായകൻ
സ്വന്തം ലേഖകൻ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഇപ്പോഴും സുരക്ഷിതനായി പാകിസ്താനിലുണ്ടെന്നതിന് സ്ഥിരീകരണം. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണം ദാവൂദിനുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ക്രൈംബ്രാഞ്ച്‌ അറസ്റ്റ് ചെയ്ത ഇജാസ് ലക്ടാവാലയെ ചോദ്യം ചെയ്തതിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ വിഭാഗത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനില്‍ സുരക്ഷിതനായുള്ള ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് മേല്‍വിലാസവും ഇജാസില്‍നിന്ന് …