സ്വന്തം ലേഖകൻ: ബംപര്‍ അടിച്ച പണം കൊണ്ട് വാങ്ങിയ ഭൂമിയില്‍ കൃഷി ചെയ്യാനെത്തിയ മുന്‍ പഞ്ചായത്ത് അംഗത്തെ കാത്തിരുന്നത് നിധി. കിളിമാനൂർ വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ രാജേഷ് ഭവനില്‍ ബി രത്‌നാകരന്‍ പിള്ളയ്ക്കാണ് പുരയിടത്തില്‍ നിന്ന് നിധി ലഭിച്ചത്. കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തില്‍ നിന്നാണ് രണ്ട് കുടത്തിലടച്ച നിലയില്‍ പുരാതനകാലത്തെ നാണയങ്ങള്‍ ലഭിച്ചത്. …
സ്വന്തം ലേഖകൻ: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലീം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ എത്തിയേക്കും. ജമ്മുകശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുപോലെ തന്നെ പൗരത്വഭേദഗതി ബില്ലും മുന്‍ഗണന അര്‍ഹിക്കുന്നതാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് …
സ്വന്തം ലേഖകൻ: ലഹരിയില്ലാത്ത വൈൻ നിർമാണത്തിന് വിലക്കില്ല. ക്രിസ്മസ് – പുതുവത്സര കാലത്ത് ലഹരിയില്ലാത്ത വൈൻ വീടുകളിൽ നിർമിക്കുന്നതിന് വിലക്കില്ലെന്ന് എക്സൈസ്. ലഹരിയുള്ള വൈൻ വ്യാജമായി ഉൽപ്പാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തിൽ വിപണനം ചെയ്യുന്നവര്‍ക്കെതിരെയാണ് പരിശോധനയെന്നും എക്സൈസ് സർക്കുലറിൽ വ്യക്തമാക്കി. നേരത്തെ ക്രിസ്മസ് കാലത്തു വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി …
സ്വന്തം ലേഖകൻ: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം ‘രാജ്യം’ സ്ഥാപിച്ചു. കൈലാസ എന്നാണ് പുതിയ രാജ്യത്തിന് നിത്യാനന്ദ നല്‍കിയിരിക്കുന്ന പേര്. റിപ്പബ്ലിക്ക് ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്‍റ് ടുബാക്കോയ്ക്ക് സമീപമാണ് നിത്യനന്ദയുടെ കൈലാസ …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച കാല്‍പന്തു കളിക്കാരനുള്ള പുരസ്‌കാരം ആറാം തവണയും സ്വന്തമാക്കി ലയണല്‍ മെസ്സി. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആറു തവണ നേടുന്ന ആദ്യ താരമായിരിക്കുകയാണ് ഇതോടെ മെസ്സി. ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക്കാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കയുടെ മിന്നും താരം മേഗന്‍ റാപിനോ ആണ് വനിതാഫുഡ്‌ബോളറില്‍ ബാലണ്‍ ഡിഓര്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ ഞെട്ടിച്ച പീഡനക്കേസ് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ തേടി തീഹാര്‍ ജയില്‍ അധികൃതര്‍. ഒരുമാസത്തിനുള്ളില്‍ പ്രതികള്‍ക്കുള്ള ശിക്ഷ നടപ്പാക്കുമെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കോടതി ബ്ലാക്ക് വാറന്‍റ് അനുവദിച്ച് കഴിഞ്ഞാല്‍ ഏതുദിവസവും ശിക്ഷ നടപ്പാക്കണമെന്നിരിക്കെയാണ് ആരാച്ചാറില്ലാത്ത അവസ്ഥയില്‍ തീഹാര്‍ ജയില്‍ അധികൃതര്‍ കുഴങ്ങിയിരിക്കുന്നത്. രാഷ്ട്രപതിക്ക് നല്‍കിയിരിക്കുന്ന ദയാഹര്‍ജിയില്‍ തീരുമാനമാകുന്ന മുറക്ക് കോടതി …
സ്വന്തം ലേഖകൻ: തെലങ്കാനയിലെ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണണെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നുമാണ് ഏവരുടെയും ആവശ്യം. ഇതിനിടെ പ്രിയപ്പെട്ട മകളെ നഷ്ടമായതിന്റെ വേദനയിലും അവളെ ഇല്ലാതാക്കിയ കാപാലികര്‍ക്കെതിരെ പൊട്ടിത്തെറിക്കുകയാണ് ആ യുവഡോക്ടറുടെ അമ്മ. ആജ് തക് ടി.വി.യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ …
സ്വന്തം ലേഖകൻ: ചന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാന്‍ 2 ന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ നാസ കണ്ടെത്തി. സോഫ്റ്റ്‌ലാന്‍ഡിങ്ങിനിടെ ആശയവിനിമം നഷ്ടപ്പെട്ട ലാന്‍ഡറിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിരുന്നില്ല. സെപ്റ്റംബര്‍ 7നാണ് ലാന്‍ഡിങ്ങിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെയും ലാന്‍ഡര്‍ പതിക്കുമ്പോള്‍ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ …
സ്വന്തം ലേഖകൻ: വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ നാല് പിഞ്ചുമക്കളെ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലേക്ക് വിട്ട് കൊടുത്തിരിക്കുകയാണ് തലസ്ഥാനഗരിയിലെ ഒരമ്മ. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന് മാതൃകയെന്ന് ആവകാശപ്പെടുന്ന കേരളത്തിലാണ് ഈ ദുരവസ്ഥ. കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടംബത്തിലെ അമ്മയാണ് തന്‍റെ ദുരിതം അറിയിച്ചത്. തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയത്. ആറു കുട്ടികളാണ് …
സ്വന്തം ലേഖകൻ: സിനിമാ മേഖലയില്‍ സമഗ്രമാറ്റത്തിനുള്ള കരടുനിയമം തയ്യാറായി. ഇതോടെ സിനിമാ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം അടുക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും. സിനിമയുമായുള്ള തര്‍ക്കങ്ങളും പരാതികളും കൈകാര്യം ചെയ്യുന്നതിനായി റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടെ സിനിമാ രംഗത്തെ തൊഴില്‍ തര്‍ക്കങ്ങള്‍, നിര്‍മാണക്കാരും വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം അതോറിറ്റി കൈകാര്യം …