1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രസവ സമയത്ത് ലോകമൊട്ടാകെ സ്ത്രീകൾ നേരിടുന്നത് ഭീകരമായ മാനസിക പീഡനം: WHO
പ്രസവ സമയത്ത് ലോകമൊട്ടാകെ സ്ത്രീകൾ നേരിടുന്നത് ഭീകരമായ മാനസിക പീഡനം: WHO
സ്വന്തം ലേഖകൻ: സ്ത്രീകള്‍ പ്രസവമുറിയില്‍ നേരിടേണ്ടി വരുന്ന ക്രൂരതയെക്കുറിച്ചും മോശം പെരുമാറ്റത്തെക്കുറിച്ചും വ്യക്തമാക്കി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ പറയുന്നതു പ്രകാരം ഭീകരമായ മാനസീക ശാരീരിക പീഡനങ്ങളാണ് ഈ സമയത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്നത്. അവികസിത രാജ്യങ്ങളായ ഗാന,ഗുനിയ, മ്യാന്മര്‍, നൈജീരിയ എന്നിവിടങ്ങളിലെ ഗര്‍ഭിണികളാണ് പ്രസവമുറിയില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങളും ഉദ്രാവങ്ങളും അനുഭവിക്കുന്നത്. ഇതില്‍ തന്നെ വിദ്യാഭ്യാസം …
ഷെയ്ന്‍ നിഗത്തിന് വിലക്ക്; ചെലവായ തുക നല്‍കാതെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന
ഷെയ്ന്‍ നിഗത്തിന് വിലക്ക്; ചെലവായ തുക നല്‍കാതെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന
സ്വന്തം ലേഖകൻ: നടന്‍ ഷെയ്ന്‍ നിഗത്തിന് വിലക്ക്. തുടര്‍ച്ചയായി സിനിമകളില്‍ സഹകരിക്കാത്തതിനാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്‌നിന് വിലക്കേര്‍പ്പെടുത്തിയത്. ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഈ രണ്ടു സിനിമകളുടെയും ചിത്രീകരണം നിര്‍ത്തി വച്ചിട്ടാണുള്ളത്. ഈ സിനിമകള്‍ക്ക ചെലവായ തുക നല്‍കാതെ ഷെയിനിനെ ഇനി മലയാളസിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും ഇത് വരെ ചെലവായ …
“ലൊക്കേഷനിൽ ലഹരി വസ്തുക്കൾ, ” യുവതാരങ്ങൾക്കെതിരെ നിർമാതാക്കൾ
“ലൊക്കേഷനിൽ ലഹരി വസ്തുക്കൾ, ” യുവതാരങ്ങൾക്കെതിരെ നിർമാതാക്കൾ
സ്വന്തം ലേഖകൻ: നടൻ ഷെയ്ൻ നിഗമിനെ വിലക്കിയതിനൊപ്പം പുതുതലമുറ താരങ്ങൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ലഹരിവസ്തുക്കൾ പലപ്പോഴും ലൊക്കേഷനുകളിലേക്ക് എത്തുന്നുവെന്ന് പരാതിയുണ്ട്. അത് ശരിയാണെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുമുണ്ട്. വിശദമായ അന്വേഷണത്തിനായി ലൊക്കേഷനുകളിൽ പൊലീസ് പരിശോധന നടത്തണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചില താരങ്ങൾ കാരവാനിൽ നിന്ന് ഇറങ്ങാറില്ല. അച്ചടക്കമില്ലായ്മ ചെറുപ്പക്കാരായ താരങ്ങളുടെ ഭാഗത്ത് …
അമേരിക്കയിൽ 75 കാരിയുടെ മരണം അന്വേഷിച്ച പോലീസിന് കിട്ടിയത് 11 വർഷം പഴക്കമുള്ള ഭർത്താവിന്റെ ജഡം
അമേരിക്കയിൽ 75 കാരിയുടെ മരണം അന്വേഷിച്ച പോലീസിന് കിട്ടിയത് 11 വർഷം പഴക്കമുള്ള ഭർത്താവിന്റെ ജഡം
സ്വന്തം ലേഖകൻ: അമേരിക്കയിലെ സോള്‍ട്ട് ലേക്ക് സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപത്തഞ്ചുകാരി ജീനി സോറൂണ്‍ മാത്തേഴ്‌സ് മരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതശരീരം ഭര്‍ത്താവ് പോള്‍ എഡ്വേര്‍ഡ് മാത്തേഴ്‌സിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് 11 കൊല്ലത്തോളം പഴക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. പോളിനെ അവസാനമായി കണ്ട ദിവസത്തെ കുറിച്ച് …
ബാൽ താക്കറെ കണ്ട സ്വപ്നം നാളെ യാഥാർഥ്യമാകും; മുഖ്യമന്ത്രിയായി മഹാരാഷ്ട്ര ഭരിക്കാൻ ഉദ്ധവ് താക്കറെ
ബാൽ താക്കറെ കണ്ട സ്വപ്നം നാളെ യാഥാർഥ്യമാകും; മുഖ്യമന്ത്രിയായി മഹാരാഷ്ട്ര ഭരിക്കാൻ ഉദ്ധവ് താക്കറെ
സ്വന്തം ലേഖകൻ: ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ നാളെ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. ഉപമുഖ്യമന്ത്രിമാരായി കോൺഗ്രസിന്‍റെ ബാലാസാഹേബ് തോറാട്ടും എൻസിപിയുടെ ജയന്ത് പാട്ടീലും സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ കോൺഗ്രസ്-എൻസിപി-ശിവസേന ത്രികക്ഷി സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തും. 166 എം‌എൽ‌എമാരുടെ പിന്തുണയുണ്ടെന്ന് മഹാ വികാസ് അഗാദിയിൽനിന്ന് കത്ത് ലഭിച്ചതിനെത്തുടർന്ന് ദാദറിലെ ശിവാജി …
“പവാർ എന്റെ നേതാവ്,” അജിത് പവാർ എൻസിപിയിലേക്ക്; നിയമസഭാ കക്ഷി നേതാവായേക്കും
“പവാർ എന്റെ നേതാവ്,” അജിത് പവാർ എൻസിപിയിലേക്ക്; നിയമസഭാ കക്ഷി നേതാവായേക്കും
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിൽ വിമത നീക്കം നടത്തി ബിജെപിക്കൊപ്പം സർക്കാർ രൂപീകരിച്ച എൻസിപി നേതാവ് അജിത് പവാർ പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് തിരികെയെത്തുമെന്നു സൂചന. അജിത് പവാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാനാണ് തീരുമാനമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. ശനിയാഴ്ച ബിജെപിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അജിത്തിനെ നിയമസഭാ കക്ഷി നേതാവ് …
ഇനി 5ജിയുടെ കാലം; പത്തോളം മോഡലുകളുമായി 4ജിയെ തുരത്താൻ ഷവോമി വരുന്നു
ഇനി 5ജിയുടെ കാലം; പത്തോളം മോഡലുകളുമായി 4ജിയെ തുരത്താൻ ഷവോമി വരുന്നു
സ്വന്തം ലേഖകൻ: പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമി അവരുടെ റെഡ്മി K30 സീരിസ് അവതരിപ്പിക്കാനൊരുങ്ങുന്നു. ഡിസംബർ 10ന് ചൈനയിലായിരിക്കും പുതിയ ഫോണുകൾ അവതരിപ്പിക്കുക. 5 കണക്ടിവിറ്റിയുമായി എത്തുന്ന റെഡ്മിയുടെ ആദ്യ മോഡലാകും K30. റെഡ്മി K30യ്ക്കൊപ്പം പ്രോ മോഡലും കമ്പനി അന്നുതന്നെ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാൽ റെഡ്മി K30 പ്രോ ഉടൻ വിൽപ്പനയ്ക്കെത്താൻ സാധ്യതയില്ല. …
ടെസ്‍ലയും ഫോര്‍ഡും തമ്മിൽ വടം‌വലി മത്സരം; വിജയിയുടെ വീഡിയോ പങ്കുവെച്ച് ഇലോൺ മസ്ക്
ടെസ്‍ലയും ഫോര്‍ഡും തമ്മിൽ വടം‌വലി മത്സരം; വിജയിയുടെ വീഡിയോ പങ്കുവെച്ച് ഇലോൺ മസ്ക്
സ്വന്തം ലേഖകൻ: ലോകത്തെ വാഹന നിര്‍മാതാക്കളില്‍ ഭീമന്‍മാരായ ടെസ്‍ല അടുത്തിടെ അവതരിപ്പിച്ച ഇലക്ട്രിക് പിക്കപ്പ് ട്രക്കാണ് സൈബര്‍ട്രക്ക്. ഉരുക്കു ബോഡിയാണ് സൈബര്‍ട്രക്കിന്റെ കരുത്ത്. കഴിഞ്ഞ ദിവസം സൈബര്‍ട്രക്കിന്റെ കരുത്തുറ്റ ബോഡിയുടെയും ആര്‍മര്‍ ഗ്ലാസിന്റെയും പരീക്ഷണം നടത്തിയെങ്കിലും ഗ്ലാസ് പൊട്ടിച്ചിതറിയത് ടെസ്‍ലക്ക് കുറച്ച് ‘ക്ഷീണം’ ചെയ്തിരുന്നു. ബുള്ളറ്റ് പ്രൂഫ് പോലെയാണ് ഗ്ലാസ് എന്നായിരുന്നു ടെസ്‍ലയുടെ അവകാശവാദമെങ്കിലും പരീക്ഷണ …
മഹാരാഷ്ട്രയിൽ “പവാർ പ്ലേ,” അടിതെറ്റി ബിജെപി; ഫഡ്നാവിസും അജിത് പവാറും രാജിവെച്ചു
മഹാരാഷ്ട്രയിൽ “പവാർ പ്ലേ,” അടിതെറ്റി ബിജെപി; ഫഡ്നാവിസും അജിത് പവാറും രാജിവെച്ചു
സ്വന്തം ലേഖകൻ: അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഫഡ്‌നാവിസിന്‌റെ രാജി പ്രഖ്യാപനം. ബിജെപിയെയാണ് ജനം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുത്തതെന്നും, ശിവസേന വിലപേശിയത് ഉറപ്പ് നല്‍കാത്ത കാര്യത്തിനായിരുന്നുവെന്നും ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ നാലാം ദിവസമാണ് ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചത്. …
സംരക്ഷണം നൽകാനാവില്ല; തൃപ്തി ദേശായിയേയും സംഘത്തേയും മടക്കി അയക്കാൻ ശ്രമം തുടരുന്നു
സംരക്ഷണം നൽകാനാവില്ല; തൃപ്തി ദേശായിയേയും സംഘത്തേയും മടക്കി അയക്കാൻ ശ്രമം തുടരുന്നു
സ്വന്തം ലേഖകൻ: സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ പൊലീസ് സംരക്ഷണം തേടിയെത്തിയ ഭൂമാത ബ്രിഗേഡ് ശബരിമലയിൽ സന്ദർശനം നടത്തിയേ മടങ്ങൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. അവസാനവട്ട ചർച്ച അൽപ നിമിഷത്തിനകം. തൃപ്തി ദേശായി അടക്കം 6 അംഗങ്ങൾ സിറ്റി പൊലീസ് കമ്മിഷണറേറ്റിന് അകത്തുണ്ട്. ശബരിമലയിൽ പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാൻ സാധ്യമല്ലെന്നു …