1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ട് അടച്ചുപൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നിയാക്ക്
സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ട് അടച്ചുപൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നിയാക്ക്
സ്വന്തം ലേഖകന്‍: സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ട് അടച്ചുപൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നിയാക്ക്. അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ വിറ്റു കാശാക്കുന്നതിനെതിരെയുള്ള പ്രതിഷേധം എന്ന നിലയ്ക്കാണു സ്റ്റീവ് ഫെയ്‌സ്ബുക് ഉപേക്ഷിച്ചത്. വ്യക്തിവിവരങ്ങള്‍ കൈമാറി ഫെയ്‌സ്ബുക് പരസ്യവരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിലും ഉപയോക്താക്കള്‍ക്കു പ്രയോജനമില്ല. ‘ആപ്പിള്‍ നല്ല ഉല്‍പ്പന്നങ്ങളുണ്ടാക്കിയാണ് പണമുണ്ടാക്കുന്നത്. അല്ലാതെ നിങ്ങളെ വിറ്റല്ല’ –സ്റ്റീവ് യുഎസ്എ ടുഡേയ്ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു. …
സൂര്യനെ ലക്ഷ്യമിട്ടുള്ള മനുഷ്യന്റെ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് നാസ
സൂര്യനെ ലക്ഷ്യമിട്ടുള്ള മനുഷ്യന്റെ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് നാസ
സ്വന്തം ലേഖകന്‍: സൂര്യനെ ലക്ഷ്യമിട്ടുള്ള മനുഷ്യന്റെ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് നാസ. സൂര്യന്റെ പുറംപാളി ലക്ഷ്യമാക്കി നാസയുടെ പേടകവുമായി ജൂലായ് 31 ന് റോക്കറ്റ് യാത്രതിരിക്കും. പേടകത്തെ ബഹിരാകാശത്തേക്ക് എത്തിക്കുന്നത് ഡെല്‍റ്റ 4 എന്ന ശക്തിയേറിയ റോക്കറ്റിലാണ്. സൂര്യന്റെ കൊറോണ ( സൂര്യന്റെ പുറം പാളി) യെപ്പറ്റി പഠിക്കാനാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് ദൗത്യം. ഇന്നേവരെ …
യുദ്ധം കഴിഞ്ഞ് 15 വര്‍ഷത്തിനു ശേഷവും പ്രേതനഗരമായി ബാഗ്ദാദ്
യുദ്ധം കഴിഞ്ഞ് 15 വര്‍ഷത്തിനു ശേഷവും പ്രേതനഗരമായി ബാഗ്ദാദ്
സ്വന്തം ലേഖകന്‍: യുദ്ധം കഴിഞ്ഞ് 15 വര്‍ഷത്തിനു ശേഷവും പ്രേതനഗരമായി ബാഗ്ദാദ്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തോടെ തകര്‍ന്നടിഞ്ഞ ഇറാക്കിന്റെ തലസ്ഥാന നഗരി 15 വര്‍ഷത്തിനു ശേഷവും പുരോഗതിയില്ലാതെ മുരടിക്കുന്നതായി റിപ്പോര്‍ട്ട്. യുദ്ധാനന്തരം ബാഗ്ദാദ് പുതുക്കിപ്പണിയാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണെന്ന് നഗരവാസികള്‍ പറയുന്നു. 900 സ്‌ക്വയര്‍ കി.മീറ്റര്‍ വിസ്തൃതിയുള്ള ബഗ്ദാദില്‍ …
തൊഴിലിടത്തിലെ സുരക്ഷ; യുഎഇയിലെ പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
തൊഴിലിടത്തിലെ സുരക്ഷ; യുഎഇയിലെ പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
സ്വന്തം ലേഖകന്‍: തൊഴിലിടത്തിലെ സുരക്ഷ; യുഎഇയിലെ പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. ജോലിസ്ഥലത്ത് ജീവനക്കാരന് സമഗ്രമായ സുരക്ഷ ഉറപ്പാേക്കണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തവും അതിനാവശ്യമായ ചെലവുകള്‍ വഹിക്കേണ്ടതും കമ്പനിയാണ്. മാത്രമല്ല ജീവനക്കാരന് മതിയായ സുരക്ഷാ അവബോധം ലഭിച്ചുവെന്ന് ഉറപ്പാക്കേണ്ടതും തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. തീപ്പിടിത്തം തുടങ്ങി ജോലിസ്ഥലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് …
കേരളത്തില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍; പ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ
കേരളത്തില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍; പ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ
സ്വന്തം ലേഖകന്‍: കേരളത്തില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍; പ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ ആവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് …
എംഎല്‍എയും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു; യുപി മുഖ്യമന്ത്രി യോഗിയുടെ വസതിയ്ക്കു മുന്നില്‍ യുവതിയുടേയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം
എംഎല്‍എയും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു; യുപി മുഖ്യമന്ത്രി യോഗിയുടെ വസതിയ്ക്കു മുന്നില്‍ യുവതിയുടേയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം
സ്വന്തം ലേഖകന്‍: എംഎല്‍എയും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു; യുപി മുഖ്യമന്ത്രി യോഗിയുടെ വസതിയ്ക്കു മുന്നില്‍ യുവതിയുടേയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം. ബലാത്സംഗം ചെയ്തതായി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിലാണ് യുവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയത്. മുഖ്യമന്ത്രിയുടെ വീടിനു മുന്നിലെത്തിയ ഇവര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനാണ് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ …
2019ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാന്‍ വിരാട് കോഹ്ലി ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടൂരി നടക്കുമെന്ന് ഗാംഗുലി
2019ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാന്‍ വിരാട് കോഹ്ലി ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടൂരി നടക്കുമെന്ന് ഗാംഗുലി
സ്വന്തം ലേഖകന്‍: 2019ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാന്‍ വിരാട് കോഹ്ലി ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടൂരി നടക്കുമെന്ന് ഗാംഗുലി. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാറ്റ്!വെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ നായകനായിരുന്ന സൗരവ് ഗാംഗുലി ഷര്‍ട്ടൂരി വീശിയത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നും രോമാഞ്ചമുണര്‍ത്തുനന്‍ ഓര്‍മയാണ്. 2019ലെ ക്രിക്കറ്റ് ലോകകപ്പ് ജയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി …
ഗാസയില്‍ പ്രതിഷേധം വ്യാപിക്കുന്നു; ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 29 പലസ്തീന്‍കാര്‍
ഗാസയില്‍ പ്രതിഷേധം വ്യാപിക്കുന്നു; ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 29 പലസ്തീന്‍കാര്‍
സ്വന്തം ലേഖകന്‍: ഗാസയില്‍ പ്രതിഷേധം വ്യാപിക്കുന്നു; ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 29 പലസ്തീന്‍കാര്‍. ഇസ്രയേല്‍–ഗാസ അതിര്‍ത്തിയില്‍ പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ വെള്ളിയാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഏഴുപേര്‍ കൂടി കൊല്ലപ്പെട്ടു. പലസ്തീന്‍ ഐന്‍ മീഡിയ ക്യാമറാ മാന്‍ യാസര്‍ മുര്‍തജയും (30) ഇവരില്‍ ഉള്‍പ്പെടുന്നു. ഒരാഴ്ചയ്ക്കിടെ 12 സ്ത്രീകളും 48 കുട്ടികളും …
ഫെയ്‌സ്ബുക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകും
ഫെയ്‌സ്ബുക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകും
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്‌സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാന്‍ ആലോചിക്കുന്നതായി കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പലര്‍ക്കുമയച്ച സന്ദേശങ്ങള്‍, പിന്നീട് അവരുടെ ഇന്‍ബോക്‌സില്‍നിന്നു നീക്കിയിട്ടുണ്ടെന്ന ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തല്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എല്ലാ ഫെയ്‌സ്ബുക് ഉപയോക്താക്കള്‍ക്കും …
ഇന്ത്യയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതില്‍ മലയാളികള്‍ മുന്നിലെന്ന് സര്‍വേ
ഇന്ത്യയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതില്‍ മലയാളികള്‍ മുന്നിലെന്ന് സര്‍വേ
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതില്‍ മലയാളികള്‍ മുന്നിലെന്ന് സര്‍വേ. ഇന്ത്യക്കാരില്‍ അഞ്ച് ആള്‍ക്കാരില്‍ മൂന്ന് പേരും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും നിസാന്‍ കണക്ടഡ് ഫാമിലീസ് ഇന്ത്യ നടത്തിയ സര്‍വേയില്‍ പറയുന്നു. 52 ശതമാനം ഉത്തരേന്ത്യക്കാരാണ് വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത്. കേരളത്തിലാണ് അമിതവേഗതയില്‍ വാഹനം ഓടിക്കുന്ന ഏറ്റവും കൂടുതല്‍ പേരുളളത്. 60 …