സ്വന്തം ലേഖകന്‍: 20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട് ആയിട്ടുണ്ടല്ലോ; വര്‍ക്ക് ഔട്ട് വീഡിയോ പോസ്റ്റ് ചെയ്ത ഹൃത്വികിനോട് മുന്‍ ഭാര്യ സൂസാനെ. വേര്‍പിരിഞ്ഞുവെങ്കിലും ഹൃത്വിക് റോഷനും സൂസാനെ ഖാനും പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ്. സാധാരണ ബന്ധം വേര്‍പിരിഞ്ഞാല്‍ പലരും ഒരിക്കലും സൗഹൃദം കാത്തു സൂക്ഷിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വകും സൂസാനെയും. അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും …
സ്വന്തം ലേഖകന്‍: റോംഹിംഗ്യന്‍ കൂട്ടക്കൊല പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം; ബഹുമതി തേടിയെത്തിയത് മ്യാന്മര്‍ സര്‍ക്കാരിന്റെ തടവറയില്‍ കഴിയുമ്പോള്‍. മ്യാന്മാറില്‍ 10 റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ ഗ്രാമീണരും സൈന്യവും ചേര്‍ന്നു കൊലപ്പെടുത്തിയതു വെളിച്ചത്തുകൊണ്ടുവന്ന റോയിട്ടേഴ്‌സിന്റെ രണ്ടു ലേഖകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതിനു മുന്‍പേ മ്യാന്മാറില്‍ പിടിയിലായ അവര്‍ ഏഴുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് 490 ദിവസങ്ങളായി തടവറയില്‍ക്കഴിയുകയാണ്. …
സ്വന്തം ലേഖകന്‍: വയനാടുമായി ദീര്‍ഘകാല ബന്ധം ഉണ്ടാക്കാനാണ് ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി; റെയില്‍വേ ക്രോസില്‍ ചാടിയിറങ്ങി ഷാനിമോളുടെ കൊച്ചു മകനെ ലാളിക്കുന്ന വീഡിയോ വൈറല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. വയനാട്ടിലെ ചികില്‍സാ സൗകര്യങ്ങളിലെ അപര്യാപ്ത, രാത്രിയാത്രാ നിരോധനം, വന്യമൃഗ ശല്യം എന്നീ പ്രശ്‌നങ്ങള്‍ക്കു …
സ്വന്തം ലേഖകന്‍: ‘കെ.സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നത്,’ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് വീഡിയോ എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ത്രീവിരുദ്ധത നിറഞ്ഞ പരസ്യചിത്രവുമായി രംഗത്തെത്തിയത്. സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും കാര്യം നടക്കണമെങ്കില്‍ …
സ്വന്തം ലേഖകന്‍: ‘വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ല; അത്രയ്ക്ക് എന്നെ വിഷമിപ്പിച്ചു,’ പിണറായി വിജയനെക്കുറിച്ച് സുരേഷ് ഗോപിയുടെ തുറന്നു പറച്ചില്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇനിയൊരു ബന്ധവും സാധ്യമല്ലെന്ന് തൃശൂര്‍ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നതാണെന്നും എന്നാല്‍ ഇനിയത് സാധ്യമല്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. …
സ്വന്തം ലേഖകന്‍: ടിക് ടോക്കിന് പൂട്ടിട്ട് കേന്ദ്രം; ഗൂഗിള്‍, ആപ്പിള്‍ കമ്പനികളോട് ആപ്പ് ഒഴിവാക്കാന്‍ നിര്‍ദ്ദേശം. ടിക് ടോക്ക് ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധി പിന്‍വലിക്കാന്‍ സുപ്രീം കോടതി വിസ്സമതിച്ച സാഹചര്യത്തില്‍ ആപ്പ് പിന്‍വലിക്കാന്‍ ഗൂഗിളിനോടും ആപ്പിളിനോടും പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് എ!െ.ടി മന്ത്രാലയമാണ് കമ്പനികളോട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ …
സ്വന്തം ലേഖകന്‍: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 45 ദിവസം അടച്ചിടും; യാത്ര പുറപ്പെടും മുമ്പ് വിമാനം ഏത് വിമാനത്താവളത്തില്‍ നിന്നാണെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം നാളെ മുതല്‍ 45 ദിവസം അടക്കും. നിരവധി വിമാനങ്ങള്‍ ജബല്‍ അലിയിലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴിയാകും സര്‍വീസ് നടത്തുക. ചില വിമാനങ്ങള്‍ …
സ്വന്തം ലേഖകന്‍: ശ്രീനിവാസനും ധ്യാനും ഒന്നിച്ച് മീശ പിരിക്കുമ്പോള്‍! വിഎം വിനുവിന്റെ കുട്ടിമാമ വരുന്നു. ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. വി. എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയിലാണ് ഇവര്‍ ആദ്യമായി സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളില്‍ എത്തിയ മകന്റെ അച്ഛന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും …
സ്വന്തം ലേഖകന്‍: ടെന്നിസ് താരവുമായുള്ള വിവാഹം നടി മേഘ്‌ന രണ്ടു വര്‍ഷം ഒളിപ്പിച്ചുവച്ചതിന്റെ കാരണം? തമിഴ് നടി മേഘ്‌ന നായിഡു കല്ല്യാണക്കാര്യം തുറന്നുപറഞ്ഞപ്പോള്‍ പലരും ഞെട്ടി. കാരണം താന്‍ രണ്ട് വര്‍ഷം മുന്‍പു തന്നെ വിവാഹം കഴിച്ചുവെന്ന വാര്‍ത്തയാണ് മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. താന്‍ രണ്ട് വര്‍ഷം മുന്‍പ് കല്ല്യാണം കഴിച്ചതാണെന്ന് തുറന്നുപറഞ്ഞുകൊണ്ട് …
സ്വന്തം ലേഖകന്‍: ‘അന്ന് വിശ്വസിച്ചിരുന്നില്ല; ഇന്ന് ഞാനൊരു മാലാഖയെ കണ്ടു,’ വിജയ് സേതുപതിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ജോളി ജോസഫ് എന്ന ചലച്ചിത്ര പ്രവര്‍ത്തകനാണ് തിരക്കഥാകൃത്ത് ജോണ്‍ പോളുമൊത്ത് വിജയ് സേതുപതിയെ കണ്ടതിന്റെ അനുഭവം പങ്കുവയ്ക്കുന്നത്. വെറുതെയല്ല തമിഴ്‌നാട് മക്കള്‍ നിങ്ങളെ മക്കള്‍ സെല്‍വം ആക്കിയത്. വിജയ് സേതുപതി മനുഷ്യനല്ല , മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിന്‍ …