സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ ബി.ജെ.പിയ്ക്ക് കൈകൊടുത്ത് ശിവസേന; ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് …
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാക് പ്രതിനിധികള്‍ക്ക് കൈകൊടുക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പ്രതിഷേധം. പാക് പ്രതിനിധികള്‍ സൗഹൃദം പങ്കിടാന്‍ ഹസ്തദാനം ചെയ്തപ്പോള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അത് നിരസിക്കുകയായിരുന്നു. പാക് പ്രതിനിധികള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. നമസ്‌തേ പറഞ്ഞ് പാക് പ്രതിനിധികളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിദേശകാര്യ …
സ്വന്തം ലേഖകന്‍: കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; അക്രമങ്ങള്‍ തടയാന്‍ ഡിജിപിയുടെ നിര്‍ദേശം. കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ വൈകിട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. …
സ്വന്തം ലേഖകന്‍: ‘അവര്‍ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ഇനിയും സഹിച്ച് മുന്നോട്ടു പോകാനാകില്ല,’ മഞ്ഞപ്പടയ്‌ക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ മുന്‍ താരം സി.കെ വിനീത്. തന്റെ കരിയര്‍ നശിപ്പിക്കാന്‍ മഞ്ഞപ്പടയിലെ ചിലര്‍ ശ്രമിച്ചതായി സി.കെ വിനീത് പറഞ്ഞു. വ്യാജപ്രചരണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും സി.കെ വിനീത് പറഞ്ഞു. വ്യാജപ്രചരങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: പുല്‍വാമയില്‍ ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത് ചുവന്ന കാറെന്ന് ദൃക്‌സാക്ഷി മൊഴി; ഇത് സുര്‍ക്ഷാ പിഴവെന്ന് മുന്‍ റോ ഉദ്യോഗസ്ഥന്‍. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത് ചുവന്ന കാറായിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ മൊഴി. ചാവേറാക്രമണം നടത്തിയ ആദില്‍ ദര്‍ ചുവന്ന ഇക്കോ കാറിലാണ് വാഹനവ്യൂഹത്തെ ആക്രമിച്ചതെന്നും നിമിഷങ്ങള്‍ക്കകം കാറും സൈനികവാഹനങ്ങളും പൊട്ടിത്തെറിച്ചെന്നുമാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി …
സ്വന്തം ലേഖകന്‍: ദുബായ് ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ ഇനി മലയാളത്തിലും സേവനങ്ങള്‍; തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന്. ദുബൈ ജുമൈറ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ ഇനി മലയാള ഭാഷയിലും സേവനങ്ങള്‍ ലഭ്യമാവും. ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പൊലീസ് സ്റ്റേഷനാണ് ജുമൈറയിലേത്. ദുബൈ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി …
സ്വന്തം ലേഖകന്‍: ഹണിമൂണ്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സൗന്ദര്യ രജനികാന്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. നടന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹം ഏതാനും ദിവസം മുമ്പാണ് കഴിഞ്ഞത്. നടനും വ്യവസായിയുമായ വിശാഖന്‍ വണങ്കാമുടിയെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. ഭര്‍ത്താവിനൊപ്പം ഐസ്‌ലാന്റില്‍ മധുവിധു ആഘോഷിക്കുന്ന ചിത്രങ്ങള്‍ സൗന്ദര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി …
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൂടുതല്‍ തെളിവുകളുമായി ഇന്ത്യ; ആക്രമണത്തിന് പിന്നില്‍ മസൂദ് അസ്ഹര്‍; ആസൂത്രണം ചെയ്തത് പാക് സൈനിക ആശുപത്രിയില്‍ വെച്ച്; പൊഖ്‌റാനില്‍ വന്‍ ശക്തിപ്രകടനവുമായി ഇന്ത്യന്‍ വ്യോമസേന; ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി സര്‍വകക്ഷി യോഗം. രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണിക്കെതിരെ അണിനിരക്കാന്‍ സൈന്യത്തിന് രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികളുടെ പിന്തുണ. പുല്‍വാമയില്‍ 40 സൈനികരുടെ …
സ്വന്തം ലേഖകന്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു. വീട്ടിലും സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് …
സ്വന്തം ലേഖകന്‍: 100ല്‍ നിന്ന് 112 ലേക്ക്; പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഇനി രാജ്യം മുഴുവന്‍ ഒറ്റ നമ്പര്‍. പൊലീസിന്റെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ വിളിക്കുന്ന 100 എന്ന നമ്പര്‍ മാറി 112 ലേക്കാവുന്നു. രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നീ …