സ്വന്തം ലേഖകന്‍: കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തം; ഇന്ദിരാ ഗാന്ധിയുടെ ഓര്‍മകളുണര്‍ത്തി യു.പിയില്‍ പ്രിയങ്കയുടെ റോഡ് ഷോ തരംഗം; ജി20 രാഷ്ട്ര പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്താന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രിയങ്ക ഗാന്ധിയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അഭിവാദ്യമര്‍പ്പിച്ച് സംഘടിപ്പിച്ച റോഡ് ഷോയില്‍ വഴിയിലുടനീളം …
സ്വന്തം ലേഖകന്‍: ഇരട്ടക്കുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് 21 മാസമുളള ഒരു പെണ്‍കുഞ്ഞിനെ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ദത്തെടുത്തത്. അതിന് പിന്നാലെയാണ് വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെ രണ്ട് ആണ്‍കുട്ടികളെ കൂടി സണ്ണിയും ഭര്‍ത്താവും സ്വന്തമാക്കിയത്. അഷര്‍ സിങ് വെബര്‍, നോഹ …
സ്വന്തം ലേഖകന്‍: നാലു മാസം കൊണ്ട് 31 കിലോ ശരീരഭാരം കുറച്ച് 26 കാരി; തുണയായത് നല്ല നാടന്‍ നെയ്യ്! 26 കാരിയായ ദന്തരോഗവിദഗ്ധ പ്രാക്ഷി തല്‍വാര്‍ തന്റെ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത് നാലു മാസം മുമ്പായിരുന്നു. 97 കിലോയായിരുന്നു ഇവരുടെ ശരീരഭാരം. പട്ടിണി കിടക്കുന്നതിന് പകരം നല്ല നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ആഹാരങ്ങള്‍ കൂടുതലായി …
സ്വന്തം ലേഖകന്‍: ‘ഒരു ഭഗവത് ഗീതയും കുറേ മുലകളും’ ബഷീര്‍ ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വന്നേനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭഗവത് ഗീതയും കുറെ മുലകളും’ ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന കൃതി പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു …
സ്വന്തം ലേഖകന്‍: ‘അക്കാര്യം ആലോചിക്കുമ്പോള്‍ തന്നെ നെഞ്ചില്‍ തീയാണ്’; സ്വന്തം ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് സാനിയ മിര്‍സ. താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ലെങ്കിലും സ്വന്തം ബയോപിക്കിന്റെ കാര്യം വരുമ്പോള്‍ നെഞ്ചില്‍ തീയാണെന്ന് പറയുകയാണ് ടെന്നിസ് താരം സാനിയ മിര്‍സ. റോണി സ്‌ക്ര്യൂവ്വാലയാണ് ചിത്രം ഒരുക്കുന്നത്. സാനിയ സ്വന്തം ജീവിതകഥയ്ക്ക് പച്ചക്കൊടി വീശിക്കഴിഞ്ഞു. ബയോപിക്കിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ആവേശമാണ്. ചിത്രം ലോകത്തിന് …
സ്വന്തം ലേഖകന്‍: മോദി പ്രഭാവത്തിന് തടയിടാന്‍ കെജ്‌രിവാളിന്റെയും മമതയുടെയും ചന്ദ്രബാബു നായിഡുവിന്റെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ റാലി; സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു നിരാഹാരം ഇരിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് ബുധനാഴ്ച പ്രതിപക്ഷ റാലി. സ്വേച്ഛാധിപത്യം …
സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജിയും; മാര്‍ച്ച് മുതല്‍ ഫോണുകളില്‍ ഉപയോഗിക്കാം. നീല കലര്‍ന്ന പാശ്ചത്തലത്തിലുള്ള വലിയ തടിച്ച രക്തതുള്ളിയാണ് ഇമോജി. സാധരണ നിലയില്‍ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ കാണുന്ന പാശ്ചത്തലത്തില്‍ തന്നെയായിരിക്കും ഇത്. ആര്‍ത്തവം ജൈവികപ്രക്രിയ മാത്രമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിലേക്ക് എത്തിക്കലാണ് ഇമോജിയുടെ പ്രധാന ഉദ്ദേശം.പലപ്പോഴും പുരുഷന്‍മാര്‍ സ്ത്രീയുടെ ആര്‍ത്തവ കാലത്തെ …
സ്വന്തം ലേഖകന്‍: സ്മാര്‍ട് ഫോണിലേക്ക് എസ്എംഎസായി വ്യാജ ആപ്പുകളുടെ ലിങ്കുകള്‍; കരുതിയിരുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ കൈയ്യിലാകും. അടുത്തിടെ ഗുഡ്ഗാവില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഉപയോക്താവിന് നഷ്ടപ്പെട്ടത് 60,000 രൂപയാണ്. മൊബൈലിലേക്ക് വന്ന ലിങ്കില്‍ ക്ലിക്കുചെയ്തതോടെയാണ് അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ടത്. സെപ്റ്റംബര്‍ 10ന്, സ്മാര്‍ട് ഫോണിലേക്ക് എസ്എംഎസായി വന്ന ലിങ്കില്‍ ക്ലിക്കുചെയ്തു. ഇതോടെ ഫോണില്‍ …
സ്വന്തം ലേഖകന്‍: ഡിങ്കിനി വേണ്ട; സീറ്റ് ബെല്‍റ്റിടുന്ന ലുട്ടാപ്പി മതി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി സേവ് ലുട്ടാപ്പി കാമ്പയിന്‍; ഏറ്റെടുത്ത് കേരള പോലീസും. ബാലരമയിലെ മായാവി ചിത്രക്കഥയില്‍ ഡിങ്കിനി എന്ന കഥാപാത്രത്തിന്റെ വരവാണ് എല്ലാത്തിനും കാരണം. ലുട്ടാപ്പിയെ ഒഴിവാക്കിയാണ് ഡിങ്കിനിയുടെ വരവെന്നും അതല്ല ലുട്ടാപ്പിയുടെ കാമുകയാണ് ഡിങ്കിനി എന്നും പലതരത്തിലുള്ള ഗോസിപ്പുകള്‍ നിമിഷ നേരം കൊണ്ട് …
സ്വന്തം ലേഖകന്‍: കുറവിലങ്ങാട് കന്യാസ്ത്രീകള്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ ജലന്തര്‍ രൂപതയില്‍ ഭിന്നത. കന്യാസ്ത്രീകള്‍ക്കെതിരായ നടപടി മരവിപ്പിച്ചെന്ന് സൂചിപ്പിച്ച് ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലൊ കന്യാസ്ത്രീകള്‍ക്ക് നല്‍കിയ കത്തിനെ തള്ളി രൂപതാ പി.ആര്‍.ഒ വാര്‍ത്താക്കുറിപ്പ് ഇറക്കി. അച്ചടക്ക നടപടി പിന്‍വലിച്ചിട്ടില്ലെന്നും കന്യാസ്ത്രീകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മദര്‍ ജനറാളാണെന്നും പി.ആര്‍.ഒ പീറ്റര്‍ കാവുംപുറം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. …