സ്വന്തം ലേഖകന്‍: ആത്മഹത്യയ്ക്ക് കാരണം കാമുകന്‍, അമ്മയ്ക്ക് വാട്‌സാപ്പ് സന്ദേശമയച്ച് യുവനടി ആത്മഹത്യ ചെയ്തു. തമിഴ് യുവനടി യാഷികയെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 21 വയസായിരുന്നു. ചെന്നൈ പെരവള്ളൂരിലെ വീട്ടിലാണ് യാഷികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒപ്പം ജീവിക്കുകയായിരുന്ന കാമുകന്‍ മോഹന്‍ ബാബുവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞ് അമ്മയ്ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചശേഷമാണ് യാഷിക മരിച്ചത്. …
സ്വന്തം ലേഖകന്‍: പുല്‍വാമ ആക്രമണത്തെ കുറിച്ച് നടത്തിയ വിവാദ പ്രതികരണം; സിദ്ധുവിനെ ‘കപില്‍ ശര്‍മ്മ’ ഷോയില്‍ നിന്ന് പുറത്താക്കി. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് നടത്തിയ പ്രതികരണത്തിന്റെ പേരില്‍ പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ധുവിനെ ചാനല്‍ പരിപാടിയായ ‘കപില്‍ ശര്‍മ്മ ഷോ’യില്‍ നിന്ന് പുറത്താക്കി. സോണി എന്റര്‍ടെയ്ന്‍മെന്റ് ചാനലിലെ പ്രശസ്ത കോമഡി …
സ്വന്തം ലേഖകന്‍: ‘ഇതിന് വലിയ വില നല്‍കേണ്ടി വരും; തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം,’ പ്രധാനമന്ത്രി മോദി; പാക്കിസ്ഥാനുള്ള അഭിമതരാഷ്ട്ര പദവി പിന്‍വലിച്ചു; തെളിവ് കൈമാറിയാല്‍ നടപടിയെടുക്കുമെന്ന് പാകിസ്താന്‍; പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍; പാകിസ്താനെ കൈവിടാതെ ചൈന. ഭീകരാക്രമണത്തിനിരയായ സൈനികരെ സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് എയര്‍ക്രാഫ്റ്റ് വഴിയാണ് ഡല്‍ഹിയിലെത്തിച്ചത്. ഇവിടെ നിന്നും മൃതദേഹങ്ങള്‍ …
സ്വന്തം ലേഖകന്‍: ധീരജവാന്മാര്‍ക്ക് രാജ്യത്തിന്റെ പ്രണാമം; അന്തിമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും; സൈനികന്റെ മൃതദേഹം തോളിലേറ്റി രാജ്‌നാഥ് സിങ്. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ ആദരം. ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അന്തിമോപചാരമര്‍പ്പിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തന്ത്രപ്രധാന …
സ്വന്തം ലേഖകന്‍: പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്‌സ്; ഏഴ് പേര്‍ അറസ്റ്റില്‍; അന്വേഷണം ശക്തമാക്കി ദേശീയ സുരക്ഷാ ഏജന്‍സികള്‍; സുരക്ഷാ വീഴ്ച ചര്‍ച്ചയാകുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരെ പുല്‍വാമ ജില്ലയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ 80 കിലോഗ്രാം ആര്‍ഡിഎക്‌സ് ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പുല്‍വാമ, അവന്തിപോര …
സ്വന്തം ലേഖകന്‍: പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു; ഭൂപന്‍ ഹസാരികയ്ക്ക് ലഭിച്ച ഭാരതരത്‌ന നിരസിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കുടുംബം. ഗായകനും സംഗീതജ്ഞനുമായിരുന്ന ഭൂപന്‍ ഹസാരികയ്ക്ക് ലഭിച്ച പരമോന്നത ബഹുമാതിയായ ഭാരതരത്‌ന നിരസിക്കാനുള്ള തീരുമാനം പിന്‍വലിച്ച് അദ്ദേഹത്തിന്റെ കുടുംബം. പിതാവിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടി ബഹുമതി സ്വീകരിക്കാന്‍ തയാറാണെന്ന് ഹസാരികയുടെ മകന്‍ തേജ് ഹസാരിക അറിയിച്ചു. നേരത്തെ, അസം പൗരത്വ …
സ്വന്തം ലേഖകന്‍: 41 ദിവസം സ്ത്രീകള്‍ക്ക് ‘ശുദ്ധി’യോടെ ഇരിക്കാന്‍ കഴിയില്ല; ശബരിമല യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്ന് നടി പ്രിയാ വാര്യര്‍. ശബരിമലയിലെ ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണെന്നും യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും നടി പ്രിയാ പി വാര്യര്‍. ശബരിമലയില്‍ പോകണമെങ്കില്‍ ഒരു വിശ്വാസിയ്ക്ക് 41 ദിവസം വ്രതമെടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും …
സ്വന്തം ലേഖകന്‍: ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ സ്‌പൈദ് ജെറ്റ്. സൗദി എയര്‍ലൈന്‍സിന് പിറകെ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസിനൊരുങ്ങി സ്‌പൈസ് ജെറ്റ്. ഏപ്രില്‍ മുതലാരംഭിക്കുന്ന സര്‍വ്വീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജിദ്ദകോഴിക്കോട് സെക്ടറില്‍ ഇതാദ്യമായാണ് സ്‌പൈസ് ജെറ്റ് വിമാനസര്‍വ്വീസ് ആരംഭിക്കുന്നത് ഏപ്രില്‍ 20 മുതലാണ് ജിദ്ദ കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് …
സ്വന്തം ലേഖകന്‍: പുതുച്ചേരിയില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നേര്‍ക്കുനേര്‍; മുഖ്യമന്ത്രി വി. നാരായണ സ്വാമി രാജ്ഭവനു മുന്‍പില്‍ നടത്തുന്ന ധര്‍ണ രണ്ടാം ദിവസത്തിലേക്ക്. മന്ത്രിസഭാ തീരുമാനങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി ഇടപെടുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഭരണപക്ഷ എം.എല്‍.എമാരും സമരം നടത്തുന്നത്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിലാണ് സമരം. ജനാധിപത്യ …
സ്വന്തം ലേഖകന്‍: ‘വിഡ്ഢികള്‍ പിറകില്‍ നിന്ന് കുത്തും,’ ദീപിക കക്കാറുമായുള്ള പ്രശ്‌നത്തില്‍ ശ്രീശാന്തിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ഭാര്യ ഭുവനേശ്വരി. ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് ഫൈനലില്‍ ടെലവിഷന്‍ താരം ദീപിക കക്കാറിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ താരത്തിന് ലഭിച്ച ആരാധകരുടെ പിന്തുണ വളരെ വലുതായിരുന്നു. ബിഗ് …