സ്വന്തം ലേഖകന്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചത് 713.92 കോടി; നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം; അടിയന്തര ധനസഹായം പതിനായിരം രൂപ ഇന്ന് മുതല്‍ ലഭ്യമാകും. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നഷ്ടമായ രേഖകള്‍ തിരികെ നല്‍കാനുള്ള നടപടികള്‍ സെപ്റ്റംബര്‍ മൂന്നിനകം തുടങ്ങണമെന്നും …
സ്വന്തം ലേഖകന്‍: കേരളത്തിനായി ഒരു ദിവസത്തെ വേതനം നല്‍കി തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്നു തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആര്‍.രാജ്കുമാര്‍ അറിയിച്ചു. ഏകദേശം 200 കോടി രൂപയാകും നല്‍കുക. ഈ മാസത്തെ ശമ്പളത്തില്‍നിന്ന് ഇതു നല്‍കാനാണു തീരുമാനം. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി 4000 …
സ്വന്തം ലേഖകന്‍: ‘ലോകമെങ്ങുമുള്ള മലയാളികള്‍ പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം നല്‍കിയാല്‍ കേരളത്തിന് കരകയറാനാകും, ഒരു മാസം മൂന്ന് ദിവസത്തെ വേതനം.,’ പുനര്‍നിര്‍മാണത്തിനായി പുതിയ ആശയവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ കേരളം ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുകയാണ്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാനല്ല …
സ്വന്തം ലേഖകന്‍: സേനയുടെ വീര്യം പ്രളയത്തിരകള്‍ക്കും മേലെ; സൈനികരോടുള്ള നന്ദി എന്നു കേരളം മനസില്‍ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പ്രളയക്കെടുതിയില്‍ നിന്ന് രക്ഷിക്കാനെത്തിയ സേനാവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം മനസ്സില്‍ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിരകള്‍ക്കും മേലെയായിരുന്നു സേനാവിഭാഗങ്ങളുടെ മനോവീര്യം. സേന സമയോചിതമായി സഹായിച്ചില്ലായിരുന്നെങ്കില്‍ ദുരന്തം ഭയാനകമായേനെ. സേനാവിഭാഗങ്ങളെയും അവരുടെ കുടുംബങ്ങളെയും …
സ്വന്തം ലേഖകന്‍: പ്രളയം കൊണ്ടുപോയ റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് വേണ്ടത് 5815.25 കോടി; പൂര്‍വസ്ഥിതിയിലാക്കാന്‍ ഒന്നര വര്‍ഷം. സംസ്ഥാനത്ത് മൊത്തം 34,732 കിലോമീറ്റര്‍ റോഡ് തകര്‍ന്നതായാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. 218 പാലങ്ങള്‍ക്കു കേടുപറ്റി. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണു കൂടുതല്‍ നാശം. അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്കായി 1000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: കേരളത്തിന് ലഭിച്ച 600 കോടി ആദ്യഘഡു മാത്രം; പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ കേരളത്തിന് കൂടുതല്‍ ധനസഹായം പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി ഗവര്‍ണര്‍. ദുരുതാശ്വാസം സംബന്ധിച്ച് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ചര്‍ച്ച നടത്തിയതായയും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അറിയിച്ചു. കേരളത്തിന് കേന്ദ്രം അനുവദിച്ച 600 കോടി ആദ്യഗഡു മാത്രമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വച്ചാണ് ഇരുവരും …
സ്വന്തം ലേഖകന്‍: കര്‍ണാടകയിലെ കുടകില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിരോധമന്ത്രിയും സംസ്ഥാനമന്ത്രിയും തമ്മില്‍ വാക്‌പോര്; വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ കര്‍ണാടക മന്ത്രി സാ. രാ മഹേഷിനോട് കയര്‍ത്ത സംഭവത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. പാര്‍ലമെന്റിന്റെ അന്തസ്സിനു കോട്ടമുണ്ടാക്കുന്നതും മന്ത്രിയോട് അനാദരവ് പ്രകടിപ്പിക്കുന്നതുമായ പെരുമാറ്റമാണ് മന്ത്രി മഹേഷിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഇ വിസ സൗകര്യം ഖത്തര്‍ പൗരന്മാര്‍ക്കും; നടപടി ഇന്ത്യ, ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി. ഇ വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഖത്തറിനെയും ഉള്‍പ്പെടുത്തി. 167 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഈ സൗകര്യം ഇന്ത്യ നല്‍കുന്നത്. ഖത്തരി പൌരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഓണ്‍ലൈന്‍ …
സ്വന്തം ലേഖകന്‍: വേഗത്തില്‍ 4ജിയെ കടത്തിവെട്ടാന്‍ 5ജി എത്തുന്നു; 2020 ഓടെ രാജ്യത്ത് 5ജി സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷ. രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കണമെന്ന് രാജ്യത്ത് 5ജി മാര്‍ഗരേഖ തയ്യാറാക്കുന്ന സമിതി ശുപാര്‍ശ ചെയ്തു. 2020 ഓടെ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് …
സ്വന്തം ലേഖകന്‍: ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് കാലംചെയ്തു; നിര്യാണം ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍. 80 വയസായ അദ്ദേഹം ട്രെയിനില്‍ നിന്ന് വീണാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ബറോഡയില്‍ നിന്ന് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ തെറിച്ച് …