സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കം; നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടു; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്കുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. മുല്ലപ്പെരിയാറും ഇടുക്കി–ചെറുതോണി അണക്കെട്ടും തുറന്നതിനാല്‍ ഓപ്പറേഷന്‍സ് ഏരിയയിലടക്കം വെള്ളം കയറിയിരുന്നു. വിമാനത്താവളത്തിന്റെ ഒരു മതിലും തകര്‍ന്നു വീണു. വെള്ളം ഒഴുകിപോകാന്‍ ഒരുവശത്തെ മതിലും പൊളിച്ചു. സാഹചര്യം നിയന്ത്രണാതീതമായതോടെയാണ് വിമാനത്താവളം അടച്ചിടാന്‍ …
സ്വന്തം ലേഖകന്‍: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നില ഗുരുതരം; പ്രധാനമന്ത്രി മോദി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. എയിംസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാജ് പേയിയെ കണ്ടത്. വാജ്‌പേയിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യനില മോശമാണെന്നും വൈദ്യസഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 93 കാരനായ വാജ്‌പേയി വൃക്ക …
സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് പരമാവധി ശേഷിയും പിന്നിട്ട് ഉയരുന്നു; നിലവില്‍ 142.30 അടി; സുപ്രീം കോടതി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യം. ശക്തമായ മഴ തുടരുന്ന സന്ദര്‍ഭത്തില്‍ മുല്ലപ്പെരിയാറിലെ അടിയന്തര സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ മനോജ് ജോര്‍ജാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ചീഫ് …
സ്വന്തം ലേഖകന്‍: കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി കാക്കനാട് പടമുകളിലെ വീട്ടില്‍ ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. മക്കളായ ഡോ. ശോഭയുടെയും ഭര്‍ത്താവ് ഡോ. ജോര്‍ജിന്റെയും പരിചരണത്തിലായിരുന്നു ചെമ്മനം ചാക്കോ. 1926 മാര്‍ച്ച് 7ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ മുളക്കുളം എന്ന ഗ്രാമത്തിലാണ് ചാക്കോ …
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയിലേക്കുള്ള തിരക്ക് മുതലാക്കാന്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍. അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേക്കു മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് മുതലാക്കാന്‍ ടിക്കറ്റ് നിരക്ക് ആറിരട്ടിയിലധികമാണ് വിമാന കമ്പനികള്‍ ഉയര്‍ത്തിയത്. ബക്രീദും ഓണവും കഴിയുന്നതോടെ ഗള്‍ഫിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിപ്പോകുന്ന സമയം മുന്നില്‍ക്കണ്ടാണിത്. ഓഗസ്റ്റ് 20 നു ശേഷം ഗള്‍ഫിലേക്ക് 35,000 മുതല്‍ …
സ്വന്തം ലേഖകന്‍: ലിവര്‍പൂളിലെ ആശുപത്രിയില്‍ രോഗിയായ 79കാരിയ്ക്കു നേരെ വധശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ആശുപത്രിയിലാണ് രോഗിയായ വൃദ്ധക്ക് നേരെ ആക്രമണം നടന്നത്. ആശുപത്രി ജീവനക്കാരന്‍ തന്നെ പ്ലാസ്റ്റിക് ബാഗ് തലവഴി മൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. ദേഹമാസകലം പാടുകളുമായി ശ്വസനം നടത്താന്‍ പോലും പാടുപെടുന്ന നിലയില്‍ അവശയായ നിലയിലാണ് …
സ്വന്തം ലേഖകന്‍: കന്യാസ്ത്രീയുടെ പീഡന പരാതി; ജലന്ധര്‍ ബിഷപ്പിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്തു; ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണസംഘം. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് സൂചന. ഇന്നലെ രാത്രി എട്ട് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ നീണ്ടു. ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് …
സ്വന്തം ലേഖകന്‍: ഭാര്യയോടുള്ള പക തീര്‍ക്കാന്‍ വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കിയ അമേരിക്കന്‍ പൈലറ്റിന് ദാരുണാന്ത്യം. അമേരിക്കയിലെ ഓഹിയോയില്‍ ഡ്വെയ്ന്‍ യൂദ എന്ന 47 കാരനാണ് കൊല്ലപ്പെട്ടത്. വഴക്കിനിടെ ഭാര്യയെ മര്‍ദ്ദിച്ചെന്ന കുറ്റത്തിന് ഞായറാഴ്ച യൂദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ ഭാര്യയോടുള്ള പ്രതികാരം ചെയ്യാനാണ് വിമാനം വീടിന് മുകളിലേക്ക് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കായി ഹിന്ദി പഠിക്കാന്‍ ശ്രീലങ്കന്‍ പോലീസ്. രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 25 ഓളം പുതിയ പൊലീസുകാരെ നിയമിക്കുമെന്നും അവരെല്ലാം ഹിന്ദി സംസാരിക്കാനറിയുന്നവരാണെന്ന് ഉറപ്പു വരുത്തുമെന്നും ഐജി പൂജിത് ജയസുന്ദര പറഞ്ഞു. ഹിന്ദിക്ക് പുറമെ ചൈനീസ് ഭാഷയായ മന്‍ഡാരിന്‍, ഫ്രഞ്ച് എന്നീ ഭാഷയും ഇനി ശ്രീലങ്കന്‍ ടൂറിസ്റ്റ് പൊലീസ് പഠിക്കും. …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് തുള്ളിക്കൊരു കുടം പേമാരി; ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; അതീവ ജാഗ്രതാ മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ ഇടയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ …