സ്വന്തം ലേഖകന്‍: അര മണിക്കൂറിനുള്ളില്‍ മൂന്നു ബാങ്കുകള്‍ കൊള്ളയടിച്ചതായി വീട്ടമ്മയുടെ കുറ്റസമ്മതം. അര മണിക്കൂറിനുള്ളില്‍ താന്‍ മൂന്നു ബാങ്കുകള്‍ കൊള്ളടയടിച്ചതായി ഫ്‌ളോറിഡ താമ്പബേയിലെ ക്ലിന്റി സാഞ്ചസ് എന്ന വീട്ടമ്മയാണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. ഫ്‌ലോറിഡയിലെ നിയമമനുസരിച്ച് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ദാരിദ്ര്യമാണ് തന്നെക്കൊണ്ട് ബാങ്ക് കവര്‍ച്ച ചെയ്യിച്ചതെന്നാണ് വീട്ടമ്മയുടെ വാദം. മകളുടെ …
സ്വന്തം ലേഖകന്‍: പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് ബിജെപിയിലെ മോദി വിരുദ്ധ വിഭാഗത്തിന്റെ പിന്തുണയെന്ന് സൂചന. സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിലെ പാട്ടിദാര്‍ സമുദായം നടത്തുന്ന പ്രക്ഷോഭത്തിന് പിന്നില്‍ സംഘ്പരിവാറിലെയും ബിജെപിയിലേയും വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നാണ് വാദം. പ്രക്ഷോഭത്തിന്റെ തലപ്പത്തുള്ള 22 കാരനായ നേതാവ് ഹാര്‍ദിക് പട്ടേലിനെ പിന്തുണക്കുന്നത് സംഘ്പരിവാറിലെ തന്നെ നേതാക്കളാണെന്ന സംശയമാണ് ബലപ്പെടുന്നത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ നഗരങ്ങളില്‍ കൊല ചെയ്യപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതായി പഠനം. ഈ വര്‍ഷം ഇതുവരെ അമേരിക്കന്‍ നഗരങ്ങളില്‍ ശരാശരി 104 പേര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരം കേസുകളുടെ ആകെ എണ്ണം 86 ആയിരുന്നു. അമേരിക്കയിലെ മുപ്പതിലധികം നഗരങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്. ന്യൂ ഓര്‍ലന്‍ഡ് നഗരത്തില്‍ ആഗസ്റ്റ് ആവസാനം വരെ കൊല്ലപ്പെട്ടവരുടെ …
സ്വന്തം ലേഖകന്‍: രാജ്യവ്യാപകമായി പണിമുടക്ക് തുടങ്ങി, ജനജീവിതത്തെ ബാധിക്കുന്നു. 12 ഇന ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. തൊഴില്‍ നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക എന്നതാണ് പണിമൂടക്കുന്ന സംഘടനകളുടെ പ്രധാന ആവശ്യം. അതേസമയം ബിഎംഎസ് പണിമുടക്കില്‍ നിന്ന് പിന്മാറി. നേരത്തെ പണിമുടക്ക് ഉപേക്ഷിക്കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ ആവശ്യപ്പെട്ടിരുനു. 24 മണിക്കൂര്‍ നീളുന്ന പണിമുടക്കിന് …
സ്വന്തം ലേഖകന്‍: ആലപ്പുഴയില്‍ കടല്‍ കരയിലേക്ക്, നാനൂറോളം വീടുകള്‍ വെള്ളത്തിലായി. ആലപ്പുഴ പുറക്കാട് പ്രദേശത്താണ് നാനൂറോളം വീടുകള്‍ മുങ്ങിയത്. തീരദേശ റോഡിലും വെള്ളം നിറഞ്ഞു. അതേസമയം പുന്നപ്രയില്‍ കടല്‍ 250 മീറ്ററോളം ഉള്‍വലിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് കടലിന് ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് പരിസരവാസികള്‍ പറയുന്നു. ഒന്നാം തിയതി പുലര്‍ച്ചയോടെ കടല്‍ കരയിലേക്ക് കയറുകയായിരുന്നു. …
സ്വന്തം ലേഖകന്‍: പോള്‍ എം ജോര്‍ജ് കൊലപാതകം, 13 പേര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി, ഒരാളെ വെറുതെ വിട്ടു. യുവ വ്യവസായി പോള്‍ എം. ജോര്‍ജിനെ കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി പതിനാലാം പ്രതി അനീഷിനെ വെറുതെ വിട്ടു. കൊലപാതകം, സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരിക്കുന്നതായി …
സ്വന്തം ലേഖകന്‍: മലയാളിയെ വിഷ പച്ചക്കറിയില്‍ നിന്ന് രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട വനിതാ ഐഎഎസ് ഉദ്യോഗസ്ഥക്ക് പകരം കിട്ടിയത് ഭീഷണി. മലയാളിക്കു തമിഴന്റെ പച്ചക്കറി കൂടാതെ ജീവിക്കാനാകില്ല എന്നുള്ള പൊതുധാരണയെ ചോദ്യം ചെയ്താണ് യുവ ഐഎഎസ് ഉദ്യോഗസ്ഥയായ ടി വി അനുപമ കര്‍ശന നടപടികളുമായി തുനിഞ്ഞിറങ്ങിയത്. തമിഴ്‌നാട്ടില്‍നിന്നെത്തുന്ന പച്ചക്കറിയില്‍ അനുവദനീയമായതിലും അഞ്ചു മുതല്‍ പത്തിരട്ടി വരെ വിഷാംശം …
സ്വന്തം ലേഖകന്‍: നൈജീരിയന്‍ ഗ്രാമത്തില്‍ ബൊക്കോഹറാം 56 സാധാരണക്കാരെ കൊലപ്പെടുത്തി. നൈജീരിയയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബൊര്‍ണോയിലാണ് ബോക്കോഹറാം ഭീകരര്‍ 56 ഗ്രാമീണരെ കുരുതി കൊടുത്തത്. കുഗ്രാമമായ ബാനുവില്‍നിന്ന് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയാണ് അജ്ഞാതകേന്ദ്രത്തില്‍ കൊലപ്പെടുത്തിയത്. ബൊര്‍ണോ ഗവര്‍ണര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഒരു സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയ 219 പെണ്‍കുട്ടികളുടെ രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഗ്രാമീണര്‍ ഗവര്‍ണറോട് പുതിയ …
സ്വന്തം ലേഖകന്‍: 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍. രാജ്യത്തെ പത്തു പ്രമുഖ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. ബിജെപിയുടെ ആഭിമുഖ്യത്തിലുള്ള ഭാരതീയ മസ്ദൂര്‍ സംഘ് പിന്മാറിയെങ്കിലും പണിമുടക്ക് വിജയമാവുമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. റയില്‍വേയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളി യൂണിയനുകളുമായി സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: വധശിക്ഷ നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു, ശിക്ഷ ഭീകര പ്രവര്‍ത്തനത്തിനും രാജ്യദ്രോഹത്തിനും മാത്രമായി പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം. ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായ കമ്മിഷന്‍ നിയമ മന്ത്രാലയത്തിനു നല്‍കിയ 262 ആം റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദ്ദേശമുള്ളത്. എന്നാല്‍, ഇന്നലെ കാലാവധി പൂര്‍ത്തിയാക്കിയ 10 അംഗ കമ്മിഷനിലെ മൂന്നുപേര്‍ വധശിക്ഷ നിര്‍ത്തലാക്കുന്നതിനോടു വിയോജിച്ചു. …