സ്വന്തം ലേഖകൻ: കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് ഏപ്രിൽ ആറിനും വേട്ടെണ്ണെൽ മേയ് രണ്ടിനും നടക്കും. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതിയാണ് കമ്മിഷൻ പ്രഖ്യാപിച്ചത്. അഞ്ചിടങ്ങളിലേക്കുമുള്ള വേട്ടെണ്ണെൽ മേയ് രണ്ടിന് നടക്കും. മാർച്ച് 12ന് വിജ്ഞാപനം. പത്രികകളുടെ സൂക്ഷ്മ പരിശോധന …
സ്വന്തം ലേഖകൻ: മലയാളികളടക്കം 17 പേർ മരിക്കാനിടയായ ദുബായ് ബസ്സപകടത്തിൽ ഒമാൻ സ്വദേശി ബസ് ഡ്രൈവറുടെ തടവുശിക്ഷ ദുബായ് അപ്പീൽകോടതി കുറച്ചു. 55 വയസ്സുള്ള ഡ്രൈവറുടെ ശിക്ഷാകാലാവധി ഏഴ് വർഷത്തിൽനിന്ന് ഒരുവർഷമാക്കിയാണ് അപ്പീൽകോടതി കുറച്ചത്. ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്താനുള്ള ഉത്തരവും പിൻവലിച്ചിട്ടുണ്ട്. 50,000 ദിർഹം പിഴയടയ്ക്കുന്നതിന് പുറമെ 34 ലക്ഷം ദിർഹം നഷ്ടപരിഹാരത്തുക മരിച്ചവരുടെ ആശ്രിതർക്ക് …
സ്വന്തം ലേഖകൻ: ചെക്ക് ഇൻ ബാഗേജില്ലാതെ ക്യാബിന് ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയില്‍ ഇളവ് നല്കാൻ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഇളവ് ലഭിക്കുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തില്‍ യാത്രയില്‍ കരുതുന്ന ബാഗേജിന്റെ ഭാരം സംബന്ധിച്ച വിവരം യാത്രക്കാര്‍ പ്രസ്താവിക്കണമെന്ന് വ്യവസ്ഥയുണ്ട്. …
സ്വന്തം ലേഖകൻ: നിയന്ത്രണ രേഖയിലും മറ്റു സെക്ടറുകളിലും വെടി നിര്‍ത്തലിനുള്ള കരാറുകള്‍ കൃത്യമായി പാലിക്കാന്‍ ഇന്ത്യ-പാകിസ്താന് സൈനികതല ചർച്ചയിൽ ധാരണയായി. അപ്രതീക്ഷിത സാഹചര്യങ്ങളും തെറ്റിദ്ധാരണകളും രമ്യമായി പരിഹരിക്കുന്നതിന് ഹോട്ട്ലൈന്‍ ബന്ധവും ഫ്ളാഗ് മീറ്റിങ്ങുകളും നടത്താനും തീരുമാനിച്ചതായി മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കു ശേഷം പുറത്തിറക്കിയ സംയുക്ത വാര്‍ത്താ കുറിപ്പിൽ പറയുന്നു. ഇരു കൂട്ടര്‍ക്കും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4652 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങൾ കൊവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. 518779 പേരാണ് നിലവിൽ സംസ്ഥാനത്ത് രോഗം ബാധിച്ച് കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിമിത്തം നീട്ടിവച്ച കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമിനും അവസരം ലഭിച്ചതായി റിപ്പോർട്ട്. എന്നാൽ മറ്റു തിരക്കുകൾ കാരണം ക്ഷണം സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ഈ വർഷം ജൂൺ 11നാണ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. തമിഴ്നാടും ബംഗാളുമാണ് പുതുതായി നയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. നേരത്തേ കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്രം ഡല്‍ഹി സര്‍ക്കാരുകളും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് തമിഴ്നാട് ഒരാഴ്ച ഹോം ക്വാറന്റീന് നിര്‍ബന്ധമാക്കി. കേരളത്തില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കു നിയന്ത്രണം …
സ്വന്തം ലേഖകൻ: വിവാദ ഡയമണ്ട് വ്യാപാരി നീരവ് മോദിയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് കൈമാറാമെന്ന് യുകെ കോടതി. മോദിക്കെതിരെ ഒരു പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്നും അദ്ദേഹത്തിന് “ഇന്ത്യയിൽ ആ കേസിൽ ഉത്തരം നൽകാനുണ്ടെന്നും,” കോടതിയ വിധിയിൽ പറയുന്നു. പിഎൻബി വായ്പാ തട്ടിപ്പ് കേസിലും അതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലും മോദിക്കെതിരെ രണ്ട് ക്രിമിനൽ വിചാരണാ നടപടികൾ നിലനിൽക്കുന്നുവെന്ന് കോടതി …
സ്വന്തം ലേഖകൻ: തിങ്കളാഴ്ച ഡാലസ് വിമാനത്താവളത്തിൽ അറസ്റ്റിലായ എമ്മ കൊറോനെൽ ഐസ്പുറോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയങ്ങളിലൊന്ന്. യിലിൽ കഴിയുന്ന മെക്സിക്കൻ ലഹരിമരുന്നു മാഫിയ തലവൻ ‘എൽ ചാപ്പോ’ ജോക്വിം ഗുസ്മാന്റെ ഭാര്യയാണ് എമ്മ. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എൽ ചാപ്പോയെ രണ്ടുവട്ടം ജയിൽചാടാൻ സഹായിച്ച എമ്മയാണ് നിലവിൽ എൽ ചാപ്പോയുടെ ലഹരിസാമ്രാജ്യം നിയന്ത്രിക്കുന്നത്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …