സ്വന്തം ലേഖകൻ: നിശ്ചിത സമയപരിധി തീരുന്നതിനു മുൻപ് ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവരുടെ ഗവണ്‍മെന്റ് ഇടപാടുകള്‍ നിര്‍ത്തിവെക്കുന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ കുവൈത്ത് പൗരന്‍മാരുടെ വന്‍ തിരക്ക്. സെപ്റ്റംബര്‍ 30വരെയാണ് കുവൈത്ത് പൗരന്‍മാര്‍ക്ക് ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്നതിന് അനുവദിച്ചിരിക്കുന്ന സമയം. ഇതിനു മുമ്പായി നടപടികള്‍ പൂര്‍ത്തീകരിക്കാനായാണ് സ്വദേശികള്‍ കൂട്ടത്തോടെ ബയോമെട്രിക് രജിസ്ട്രേഷന് …
സ്വന്തം ലേഖകൻ: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ള കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) ഔദ്യോഗികമായി അറിയിച്ചു. ലെബനീസ് തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രയേൽ ആക്രമിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ ഹസ്സൻ നസ്രള്ളയുടെ മകൾ സൈനബ് നസ്രള്ള കൊല്ലപ്പെട്ടതായി …
സ്വന്തം ലേഖകൻ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. നഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനും പോലീസിന് നിർദേശം ലഭിച്ചു. മുംബൈയിലെ ഡി.സി.പിമാരോട് അതത് സോണുകളിലെ സുരക്ഷ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ഒരു ലക്ഷം വിദേശ സഞ്ചാരികള്‍ക്ക് വീസ ഇളവ് പ്രഖ്യാപനവുമായി ഇന്ത്യ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കിഴിലുള്ള ചലോ ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ലോക ടൂറിസം ദിനമായ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന ഒരു ലക്ഷം വിദേശ …
സ്വന്തം ലേഖകൻ: കേരളത്തിന്റെ മുഴുവന്‍ സ്‌നേഹത്തേയും ആദരവിനേയും സാക്ഷിനിര്‍ത്തി അര്‍ജുന് വിട. ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹംകണ്ണാടിക്കലെ വീട്ടില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. അര്‍ജുനെ ഒരുനോക്ക് കാണാന്‍, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒരു നാട് മുഴുവന്‍ ഇപ്പോഴും കണ്ണാടിക്കലിലെ വീടിന് പുറത്തുണ്ട്. ശനിയാഴ്ച രാവിലെ 11.15-ഒാടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചത്. വീടിനുപിന്നിലായാണ് അര്‍ജുന്റെ ചിത ഒരുക്കിയത്. 11.45-ഓടെ ചടങ്ങുകള്‍ …
സ്വന്തം ലേഖകൻ: പ്രവാസി സമൂഹത്തിന് ജീവിക്കാന്‍ ഏറ്റവും മോശമായ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട് വീണ്ടും കുവൈത്ത്. ഇന്‍റര്‍നാഷന്‍സ് ഡോട്ട് ഓര്‍ഗ് നടത്തിയ 2024 ലെ എക്സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേ പ്രകാരമാണിത്. തുടര്‍ച്ചയായ ഏഴാം തവണയായ ഏജന്‍സിയുടെ വാര്‍ഷിക സര്‍വേയില്‍ പ്രവാസികളുടെ കാര്യത്തില്‍ ഏറ്റവും മോശം രാജ്യമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെടുന്നത്. 53 രാജ്യങ്ങളിലെ പ്രവാസി അനുഭവങ്ങള്‍ താരതമ്യം ചെയ്യുന്ന …
സ്വന്തം ലേഖകൻ: കര അധിനിവേശത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ അധിക ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രയേല്‍. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുന്നതിനാല്‍ ലെബനനിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് തയാറാവാന്‍ സൈന്യത്തിന് ഇസ്രയേല്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണിത്. അതേസമയം ഹിസ്ബുള്ള റോക്കറ്റ് ആക്രമണം തുടര്‍ന്നാല്‍ ഗാസയുടെ അതേ ഗതി ലെബനനും നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽ രോഗലക്ഷണങ്ങളുണ്ടായാൽ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കണമെന്ന് …
സ്വന്തം ലേഖകൻ: തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയവര്‍ ഹരിയാന സ്വദേശികളെന്ന് പൊലീസ്. എടിഎമ്മുകള്‍ മാത്രം ലക്ഷ്യമിട്ടുള്ള കൊള്ളസംഘമാണിവരെന്ന് സേലം കാര്‍ഗോ ഡിഐജി ഉമ അറിയിച്ചു. രണ്ട് ഗ്രൂപ്പുകളായാണ് സംഘം മോഷണം നടത്തുന്നത്. ഒരു സംഘം കാറിലും മറ്റൊരു സംഘം ട്രക്കിലും സഞ്ചരിക്കും. ഗൂഗിള്‍ മാപ്പില്‍ എടിഎമ്മുകള്‍ എവിടെയുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് സംഘം മോഷണം നടത്തുന്നത്. എടിഎം …
സ്വന്തം ലേഖകൻ: ഉത്തരകന്നഡയിലെ ഷിരൂരില് ഗംഗാവലി പുഴയില്നിന്നു കണ്ടെടുത്ത ലോറിയില് ഉണ്ടായിരുന്നത് മലയാളി ഡ്രൈവർ അര്‍ജുന്റെ മൃതദേഹമെന്ന് സ്ഥിരീകരണം. ഡിഎന്എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടുനൽകും. അര്‍ജുന്റെ സഹോദരന്റെ ഡിഎന്എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്എ ഒത്തുനോക്കിയത്. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില് ആയതിനാല് ഡിഎന്എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു. ഏറെ ദുഷ്കരമായ …