സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി, എണ്ണ വിലയിടിവ് തുടങ്ങിയ കാരണങ്ങളാൽ ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്ക് 2023 വരെ തുടരുമെന്ന് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്ങിെൻറ വിലയിരുത്തൽ. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് ജി.സി.സിയിൽ നിന്ന് പ്രവാസികൾ വൻതോതിൽ കൊഴിഞ്ഞുപോയിത്തുടങ്ങിയത്. ജി.സി.സി രാഷ്ട്രങ്ങളിലെ മൊത്തം ജനസംഖ്യയിൽ ശരാശരി നാല് ശതമാനത്തിെൻറ കുറവുണ്ടായതായാണ് കണക്കാക്കപ്പെടുന്നതെന്ന് …
സ്വന്തം ലേഖകൻ: അവിദഗ്ധ തൊഴിലുകൾ ചെയ്യുന്ന പ്രവാസികളുടെ മക്കൾക്ക് നോർക്കയുടെ സഹായ പദ്ധതി. നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പാണ് ഇത്തരത്തിൽ പ്രവാസികളുടെ മക്കൾക്ക് ലഭിക്കുക. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനാണ് ഈ പദ്ധതിക്ക് കീഴിൽ സ്കോളർഷിപ്പായി ധനസഹായം നൽകുക. നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസികളുടെ മക്കൾക്കാണ് അപേക്ഷിക്കാൻ അർഹത. നോർക്ക റൂട്ട്സ് …
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ. ജീവനക്കാര്‍ കൊറോണ വൈറസ് ബാധിതരായാല്‍ അക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് കമ്പനികള്‍ക്ക് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. കമ്പനികളില്‍ മാനേജര്‍മാര്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ആണ് ഇക്കാര്യം അറിയിക്കാനുള്ള ചുമതല. നിയമലംഘനത്തിന് 10 ലക്ഷം രൂപയാണ് പിഴ. ഇതു സംബന്ധിച്ച …
സ്വന്തം ലേഖകൻ: ചൊവ്വാ ഗ്രഹത്തിന്റെ ഇതുവരെ പകർത്താനാവാത്ത മനോഹര ചിത്രങ്ങൾ പങ്കുവെച്ച് നാസയുടെ പേടകം. വ്യാഴാഴ്ച ചൊവ്വാഗ്രഹത്തിലിറങ്ങിയ പേഴ്സവറൻസ് ബഹിരാകാശ ദൗത്യമാണ് അവിശ്വസനീയ ചിത്രങ്ങൾ പുറത്തു വിട്ടത്. യാത്രയുെട ഒന്നാംഘട്ടം പൂർത്തിയാക്കി പേടകം നിലംതൊടുംമുമ്പുള്ള ചിത്രമാണ് ആദ്യം ലഭിച്ചത്. ദൗത്യം ലാൻഡിങ്ങിന് 6.5 അടി ഉയരത്തിലെത്തുേമ്പാൾ പൊടിപാറുന്നതും ചിത്രങ്ങളിൽ കാണാം. പ്രതീക്ഷ സഫലമാക്കി പേഴ്സവറൻസ് ചൊവ്വയിൽ …
സ്വന്തം ലേഖകൻ: കുവൈത്ത് പാർലമെൻറ് യോഗം അമീർ പ്രത്യേക ഉത്തരവിലൂടെ മരവിപ്പിച്ചു. ഭരണഘടനയുടെ 106ാം ആർട്ടിക്കിൽ ഉപയോഗിച്ചാണ് ഫെബ്രുവരി 18 മുതൽ ഒരുമാസത്തേക്ക് മരവിപ്പിച്ചത്. ഒരു മാസം വരെ പാർലമെൻറ് യോഗം നിർത്തിവെക്കാൻ അമീറിന് അധികാരം നൽകുന്നതാണ് ഇൗ ചട്ടം. ഒരു സെഷനിൽ ഒരു തവണ മാത്രമാണ് ഇങ്ങനെ മരവിപ്പിക്കാൻ കഴിയുക. മന്ത്രിസഭ രാജിവെക്കുകയും പുതിയ …
സ്വന്തം ലേഖകൻ: നാസയുടെ ചൊവ്വാദൗത്യപേടകം പേര്‍സിവിയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചേ 2.25നാണ് ആറു ചക്രങ്ങളുള്ള റോവര്‍ വിജയകരമായി ചൊവ്വ തൊട്ടത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ 12,100 മൈല്‍ (19,500 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ചൊവ്വാ ഗ്രഹത്തിന്റെ മുന്‍കാലങ്ങളിലെ കാലാവസ്ഥയും …
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യക്കാർക്കു പിതൃതല്യനും വൻ വ്യവസായ സാമ്രാജ്യത്തിന് ഉടമയും ഖിംജി റാംദാസ് ഗ്രൂപ്പ് തലവനുമായ ഷേഖ് കനക് ഖിംജി അന്തരിച്ചു. 85 വയസായിരുന്നു. പതിറ്റാണ്ടുകൾക്കു മുന്‍പ് ഗുജാറത്തിൽനിന്നു കുടിയേറിയവരാണ് കനക് ഖിംജിയുടെ കുടുംബം. നിരവധി ഇന്ത്യക്കാരാണ് അദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. എല്ലാവരും സ്നേഹപൂർവം അദ്ദേഹത്തെ കനക് ഭായ് എന്നാണ് വിളിച്ചിരുന്നത്. …
സ്വന്തം ലേഖകൻ: ഗല്‍വാന്‍ താഴ്വാരത്ത് ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ നടത്തിയ ഏറ്റുമുട്ടലില്‍ ചൈനീസ് സേനയ്ക്കുള്ള ആള്‍നാശത്തിന്റെ കണക്ക് പുറത്തു വരുന്നു. ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു സൈനികര്‍ക്ക് വെള്ളിയാഴ്ച ചൈന സൈനിക ബഹുമതി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു കേണലിന് പുറമേ കൊല്ലപ്പെട്ട നാലു സൈനികര്‍ക്ക് മരണാനന്തര ബഹുമതി പ്രഖ്യാപിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നു. 2020 …
സ്വന്തം ലേഖകൻ: ദുബായിലേക്ക് വരുന്നവര്‍ ഇനി മുതല്‍ ക്യൂആര്‍ കോഡുള്ള കൊവിഡ്19 പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ഒറിജിനല്‍ പരിശോധനാ ഫലത്തിലേക്ക് ലിങ്കുള്ള ക്യുആര്‍ കോഡ് അടങ്ങുന്ന റിപ്പോര്‍ട്ടാണ് വേണ്ടത്. നേരത്തെ പേപ്പറിലുള്ള ഒറിജിനൽ ഫലം മാത്രമായിരുന്നു ആവശ്യമായിരുന്നത്. കൊവിഡ്19 പരിശോധനയ്ക്കായി സാംപിളെടുക്കുന്ന ദിവസം, കൃത്യമായ സമയം, പരിശോധനാഫലം വന്ന …
സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിെൻറ ഭാഗമായി ബഹ്റൈനിലേക്ക് വരുന്നവർക്ക് ഫെബ്രുവരി 22 മുതൽ മൂന്ന് പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി. ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിെൻറ പുതിയ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ നാഷനൽ മെഡിക്കൽ ടീം നടത്തിയ വാർത്താസമ്മേളനത്തിൽ …