സ്വന്തം ലേഖകൻ: ഒമാനിൽ 12 പേർക്ക് ഒമിക്രോൺ ബാധിച്ചതായി സംശയിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി. ഒമാൻ ടി.വിക്ക് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീം കമ്മിറ്റി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. തീവ്രപരിചരണ വിഭാഗത്തിൽ കോവിഡ് രോഗികൾ മൂന്നിൽനിന്ന് അഞ്ചായി ഉയർന്നിട്ടുണ്ട്. ഇൗ …
സ്വന്തം ലേഖകൻ: ഖത്തറിൽ കാൽനട യാത്രക്കാർക്ക് സഹായമായി പുതിയ സാങ്കേതിക സംവിധാനം. ട്രാഫിക് സിഗ്‌നലുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്ന സാങ്കേതികവിദ്യ പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് വികസിപ്പിച്ചത്. ട്രാഫിക് സിഗ്‌നലുകളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് പെഡസ്ട്രിയൻ ക്രോസിങ് സെൻസർ സാങ്കേതിക വിദ്യയാണ് യാത്രക്കാർക്ക് സഹായകമാകുക. കാൽനടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും റോഡ് മുറിച്ചുകടക്കൽ അനായാസമാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ദോഹ സിറ്റി …
സ്വന്തം ലേഖകൻ: കോവിഡ് വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബഹ്‌റൈന്‍ യെല്ലോ അലേര്‍ട്ടിലേക്ക്. ഈ മാസം 19 മുതല്‍ ജനുവരി 31 വരെ രാജ്യം യെല്ലോ ലെവലിലേക്ക് മാറുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി വ്യക്തമാക്കി. ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നതിനുമാണ് രാജ്യം യെല്ലോ ലെവലിലേക്ക് മാറുന്നത്. അന്താരാഷ്ട്ര തലത്തില്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ ഒരുങ്ങി ഗതാഗതവകുപ്പ്. ഒരുമാസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. ലൈസൻസ് മാനദണ്ഡങ്ങൾകൂടുതൽ കർശനമാക്കുമെന്നും അധികൃതർ സൂചന നൽകി തൊഴിൽ മാറ്റവും മറ്റു കാരങ്ങളാലും യോഗ്യതാപരിധിക്ക് പുറത്തായ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് ആയിരിക്കും പ്രധാനമായും പിൻവലിക്കുക. പ്രവാസം അവസാനിപ്പിച്ച് മടങ്ങിയവർ , കോവിഡ് രൂക്ഷമായ …
സ്വന്തം ലേഖകൻ: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു. ബെംഗളൂരുവിലെ വ്യോമസേനാ കമാൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. വരുൺ സിങ് ഇന്നു രാവിലെ അന്തരിച്ച വിവരം വ്യോമസേന സ്ഥിരീകരിച്ചു. സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും അടക്കം 14 പേർ സഞ്ചരിച്ച വ്യോമസേനയുടെ ഹെലികോപ്റ്ററാണ് …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിനു അംഗീകാരം വേഗത്തിലാക്കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതുവരെ മൂന്നര ലക്ഷത്തിനടുത്ത് സർട്ടിഫിക്കറ്റുകൾ അംഗീകരിച്ചതായും രണ്ടു ലക്ഷത്തോളം അപേക്ഷകൾ തള്ളിയതായും അധികൃതർ അറിയിച്ചു . ഫൈസർ, ഓക്‌സ്‌ഫോഡ്, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്‌സിനുകൾക്കാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്.ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിലഭിക്കുന്ന അപേക്ഷകൾ …
സ്വന്തം ലേഖകൻ: കോവിഡ് ബൂസ്റ്റര്‍ ഡോസ് കുവൈത്തില്‍ നിര്‍ബന്ധമാക്കുന്നു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്ത സ്വദേശികളെ കുവൈത്തില്‍നിന്നും പുറത്തു പോകാന്‍ അനുവദിക്കില്ല. കുവൈത്തിലേക്ക് വരുന്ന വിദേശികള്‍ നിര്‍ബന്ധമായും കോവിഡ് മൂന്നാം ഡോസ് എടുത്തിരിക്കണം. ബൂസ്റ്റര്‍ ഡോസ് എടുക്കാത്ത വിദേശികള്‍ക്കു കുവൈത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ ഉന്നത വക്താവ് വെളിപ്പെടുത്തി. ആഗോള തലത്തില്‍ ഭീഷണി …
സ്വന്തം ലേഖകൻ: അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചതായി ടെസ്‌ലയുടേയും സ്‌പേസ് എക്‌സിന്റേയും സ്ഥാപകനായ ഇലോന്‍ മസ്‌കിന്റെ വെളിപ്പെടുത്തല്‍. കാര്‍ബന്‍ ഡൈ ഓക്‌സൈഡ് റോക്കറ്റുകള്‍ക്ക് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണ് സ്‌പേസ് എക്‌സ് ആരംഭിച്ചതെന്ന് സാങ്കല്‍പിക ആശയങ്ങള്‍ക്കും വിവാദ ട്വീറ്റുകള്‍ക്കും പേരുകേട്ട മസ്‌ക് അറിയിച്ചു. “അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് റോക്കറ്റ് ഇന്ധനമാക്കി …
സ്വന്തം ലേഖകൻ: ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ എടുക്കാം. കുട്ടികള്‍ക്കായുള്ള നൊവാവാക്‌സ് കോവിഡ്-19 വാക്‌സിന്‍ ആറു മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല വ്യക്തമാക്കി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സില്‍ സംസാരിക്കുകയായിരുന്നു അദാര്‍ പൂനവാല. “ആറു മാസത്തിനുള്ളില്‍ ഞങ്ങളുടെ വാക്‌സിന്‍ എത്തും. ഇപ്പോള്‍ അവസാനഘട്ട …
സ്വന്തം ലേഖകൻ: രാജ്യത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ് 19 ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്നതിനിടെ ബൂസ്റ്റര്‍ ഡോസ് വാക്സിൻ വിതരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ വാക്സിൻ വിതരണം സംബന്ധിച്ച് നിലപാട് അറിയിച്ചത്. രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്സിൻ വിതരണം ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളൊന്നും വിദഗ്ധ സമിതികളിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര …