1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2021

സ്വന്തം ലേഖകൻ: ഒമാനിൽ 12 പേർക്ക്​ ഒമിക്രോൺ ബാധിച്ചതായി സംശയിക്കുന്നുവെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി. ഒമാൻ ടി.വിക്ക്​ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ്​ ഇക്കാര്യം പറഞ്ഞത്​. കൊറോണ വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീം കമ്മിറ്റി നിരീക്ഷിച്ച്​ കൊണ്ടിരിക്കുകയാണ്​.

തീവ്രപരിചരണ വിഭാഗത്തിൽ കോവിഡ്​ രോഗികൾ മൂന്നിൽനിന്ന് അഞ്ചായി ഉയർന്നിട്ടുണ്ട്​. ഇൗ വർധനവ്​ പുതിയ വകഭേദത്തി​െൻറ ഭാഗമല്ല. മറിച്ച്​ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലെ അലസതകൊണ്ടാണ്​. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലഭ്യമായ വാക്സിനുകൾ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ പൗരന്മാരും താമസക്കാരും തയ്യാറാകണമെന്നും അ​േദഹം ആവശ്യപ്പെട്ടു.

മറ്റ്​ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിണ് അപകടം കുറവ്​ എന്നാണ് ദക്ഷിണാഫ്രിക്കയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, വേഗത്തിൽ പടരുന്നത് ​ആശങ്കപ്പെടുത്തുന്നതാണെന്നും ആരോഗ്യമന്ത്രി ഡോ അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി പറഞ്ഞു. നിലവിൽ രാജ്യത്ത്​ വിദേശത്ത്​ നിന്നെത്തിയ രണ്ട്​ സ്വദേശികൾക്കാണ്​ ഒമിക്രോൺ സ്​ഥിരീകരിച്ചിരിക്കുന്നത്​. ഇവരുടെ ആരോഗ്യ നില തൃപതികരമാണെന്നും ആരോഗ്യമ​​​ന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ ഫലമായി പാർശ്വഫലങ്ങളോ ഗുരുതര സങ്കീർണതകളോ ആർക്കും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ വ്യക്തിയും, കുടുംബവും മാത്രമല്ല സമൂഹവും രക്ഷപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം, രാജ്യത്ത് രണ്ടുപേര്‍ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് ഒമാന്‍. വിദേശത്ത് നിന്നെത്തിയ സ്വദേശികളിലാണ് ഒമാനില്‍ ഒമിക്രോൺ കണ്ടെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി ബന്ധമുള്ളവരെ നിരീക്ഷിച്ചു വരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.