സ്വന്തം ലേഖകൻ: യുഎസിൽ നാശംവിതച്ച ഹെലൻ ചുഴലിക്കാറ്റിന്റെ കെടുതികൾ അനുഭവിക്കുന്നവർക്ക് അതിവേഗം സഹായം എത്തിക്കാൻ ശ്രമിച്ചുവരികയാണെന്ന് അധികൃതർ. അതേസമയം, മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നിട്ടുണ്ട്. പർവതനഗരമായ ആഷ് വില്ലെയിൽ 30 പേർക്ക് ജീവൻ നഷ്ടമായി. അവശ്യവസ്തുക്കൾ ഹെലികോപ്ടർ മാർഗം മേഖലയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. ഫ്ളോറിഡ, ജോർജിയ, സൗത്ത് കരോളിന, വിർജീനിയ എന്നിവിടങ്ങളിലും മരണങ്ങൾ …
സ്വന്തം ലേഖകൻ: ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസും എ.ഐ.എക്‌സ്. കണക്ടു (മുന്‍പ് എയര്‍ ഏഷ്യ) മായുള്ള ലയനം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. എയര്‍ ഏഷ്യയുടേതായി അവസാനത്തെ സര്‍വീസായിരുന്നു വിവിധ വിമാനങ്ങള്‍ നടത്തിയത്. ഈ യാത്രയ്ക്ക് മുമ്പ് യാത്രക്കാരെ വൈകാരികമായാണ് പല കാബിന്‍ ക്രൂവും അഭിസംബോധനചെയ്തത്. ഇതിലൊരു പൈലറ്റിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. …
സ്വന്തം ലേഖകൻ: വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ മധ്യപൂർവദേശത്തിന്റെ പല ഭാഗങ്ങളിലും വ്യോമപാതകൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. എമിറേറ്റ്‌സ്, ബ്രിട്ടിഷ് എയർവേയ്‌സ്, ലുഫ്താൻസ, ഖത്തർ എയർവേയ്‌സ്, ദുബായ്, ദോഹ, അബുദാബി തുടങ്ങിയ പ്രമുഖ മിഡിൽ ഈസ്റ്റ് ഹബ്ബുകളിലേക്കുള്ള 80-ഓളം വിമാനങ്ങൾ ചൊവ്വാഴ്ച, ക്വയ്റോ, യൂറോപ്യൻ നഗരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് …
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ ഇറാന്‍റെ മിസൈല്‍ അക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഷെല്‍റ്ററുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്നുമാണ് നിര്‍ദ്ദേശം. സുരക്ഷിതമായി ബങ്കറുകളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് ഇസ്രയേലും നിര്‍ദ്ദേശം നല്‍കിയിരുന്നു. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി പങ്കുവെച്ച എമെര്‍ജന്‍സി നമ്പറുകള്‍ +972-547520711, +972-543278392 …
സ്വന്തം ലേഖകൻ: ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകള്‍ തൊടുത്തതായി ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ജനങ്ങളെയെല്ലാം ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായും ഐഡിഎഫ് സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ഇസ്രയേലിലെ ഒരുകോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു. 250ലധികം മിസൈലുകള്‍ ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തതായാണ് റിപ്പോർട്ടുകള്‍. മിസൈലുകള്‍ എവിടെയെങ്കിലും …
സ്വന്തം ലേഖകൻ: ഗൾഫ് മേഖലയില കാലാവസ്ഥ മാറ്റത്തിലേക്കു നീങ്ങുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും പതിയെ തണുപ്പിലേക്ക് നീങ്ങുന്ന ദിനങ്ങളാണ് ഇനി. ഈ മാറ്റതിനിടയിൽ പനിയും ചുമയും ജലദോഷവും വില്ലനായി എത്തും. രോഗത്തെ പ്രതിരോധിക്കാനുള്ള ക്യാംപെയ്നുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. പനി, ചുമ, ജലദോഷം ഉൾപ്പെടെ അസുഖങ്ങൾ വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി), …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രോജക്റ്റ് വീസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് പ്രോജക്ട് വീസയില്‍ നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യ മേഖലയിലേക്ക് വീസ ട്രാന്‍സ്ഫര്‍ അനുവദിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രൊജക്ട് വീസ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: ഇസ്രയേലിലെ ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ തെക്കന്‍ ലെബനനില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹിസ്ബുള്ളയുടെ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കരയുദ്ധത്തിന് തുടക്കംകുറിച്ചിട്ടുള്ളതെന്ന് ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്). ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ആരോസ് എന്നാണ് സൈനിക നടപടിക്ക് പേര് നല്‍കിയിട്ടുള്ളത്. ഗാസയില്‍ നടക്കുന്നതിന് സമാന്തരമായി ഈ നീക്കവും തുടരുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. അതിനിടെ ലെബനൻ തലസ്ഥാനമായ ബയ്‌റുത്ത് അടക്കമുള്ള …
സ്വന്തം ലേഖകൻ: യു.എ.ഇ.യിലെ അബുദാബിയില്‍ നഴ്‌സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പുരുഷ നഴ്‌സുമാരുടെ 10 ഒഴിവുകളിലേക്കും (ഓണ്‍ഷോര്‍, ഓഫ്‌ഷോര്‍ പ്രോജക്റ്റുകള്‍ക്കായി) വനിതാ നഴ്‌സുമാരുടെ രണ്ട് ഒഴിവുകളിലേക്കുമാണ് (ഹോംകെയര്‍) റിക്രൂട്ട്‌മെന്റ്. അപേക്ഷകര്‍ നഴ്‌സിങ് ബിരുദവും സാധുവായ നഴ്‌സിങ് ലൈസന്‍സും ഉളളവരാകണം. HAAD/ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത്-അബു ദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം. 35 വയസ്സാണ് …
സ്വന്തം ലേഖകൻ: 56 കൊല്ലം മുൻപ് വിമാന അപകടത്തിൽ മരിച്ച മലയാളി സൈനികൻ്റ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഓടാലിൽ വീട്ടിൽ തോമസ് ചെറിയാൻ്റ മൃതദേഹമാണ് സൈന്യത്തിന് ലഭിച്ചത്.1968 ഫെബ്രുവരി 7 ന് ലഡാക്കിൽ ഉണ്ടായ ഇന്ത്യൻ എയർഫോഴ്സിൻ്റെ വിമാന അപകടത്തിലാണ് തോമസ് ചെറിയാൻ ഉൾപ്പെടെയുള്ള 102 പേർ മരിച്ചത്. പരിശീലനത്തിന് ശേഷം 1968 ഫെബ്രുവരി …